കാഠ്മണ്ഡു: “പൊക്കമില്ലായ്മയാണെന്‍ പൊക്കം” എന്ന കുഞ്ഞുണ്ണി മാഷിന്റെ വരികള്‍ സാര്‍ഥകമാക്കി കൊണ്ട്
എവറസ്റ്റിന്റെ നാട്ടില്‍നിന്ന് ലോകത്തെ ഏറ്റവും ഉയരം കുറഞ്ഞ മനുഷ്യന് എന്ന ഗിന്നസ് റെക്കോഡിന് പുതിയൊരു അവകാശി. നേപ്പാളില്‍ നിന്നുള്ള ചന്ദ്ര ബഹാദുര്‍ ദാംഗിയാണ് 54.6 സെന്റി മീറ്ററിന്റെ (21.5) പൊക്കവുമായി റെക്കോര്‍ഡുമായി എവറസ്റ്റിനേക്കാള്‍ ഉയരത്തിലെത്തിയത്. ഭാരം വെറും 12 കിലോഗ്രാം മാത്രമുള്ള ദാംഗിയെ ഇന്നലെയാണു നേപ്പാളിന്റെ തലസ്ഥാനമായ കാഠ്മണ്ഡുവില്‍ വച്ച് റെക്കോഡ് ജേതാവായി പ്രഖ്യാപിച്ചത്. കൂടാതെ ഉയരക്കുറവിന്റെ പേരില്‍ റെക്കോഡ് ബുക്കിലെത്തുന്ന ഏറ്റവും പ്രായമേറിയ ആളെന്ന ബഹുമതിയും ദാംഗ് സ്വന്തമാക്കി. എവറസ്റ്റിന്റെ നാട്ടില്‍നിന്നുള്ള ഇത്തിരിക്കുഞ്ഞനായാണ് നേപ്പാള്‍ വിനോദസഞ്ചാര പ്രചാരണത്തില്‍ ദാംഗിയെ വിശേഷിപ്പിച്ചിരുന്നത്.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബഹുമതി