
 
വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന ഫോണിന് പുറമേ പുത്തന്‍ വിന്‍ഡോസ് ടാബ് ലെറ്റ് രംഗത്തിറക്കാന്‍ നോക്കിയ തയ്യാറെടുക്കുന്നു. പുതുതായി  വിന്‍ഡോസ് പുറത്തിറക്കാനിരിക്കുന്ന വിന്‍ഡോസ് 8 ഓപ്പറേറ്റിങ് സോഫ്റ്റ്  വെയറിലായിരിക്കും പുതിയ നോക്കിയ ടാബ് ലെറ്റ് പ്രവര്‍ത്തിക്കുക . ലോകത്തിലെ  പ്രമുഖരായ മൊബെല്‍ നിര്‍മ്മാതാക്കള്‍  എല്ലാം തന്നെ ടാബ് ലെറ്റ് രംഗത്ത് എത്തിയപ്പോഴും ആ രംഗത്തു നിന്ന് വിട്ടു  നിന്ന നോക്കിയയുടെ പുതിയ ചുവടുവയ്പ്പു കൂടിയായിരിക്കും വിന്‍ഡോസ് ടാബ്  ലെറ്റ്. പത്തിഞ്ച് ടച്ച് സ്ക്രീനും, ക്യൂവല്‍കോം ഡ്യൂവല്‍ പ്രോസസര്‍  എന്നിവയാണ് നോക്കിയ ടാബ് ലെറ്റിന്റെ  പ്രധാന പ്രത്യേകതകള്‍ എന്നാണ് സൂചനകള്‍. നോക്കിയ ഈ അടുത്തകാലത്താണ്  തങ്ങളുടെ പരമ്പരഗതമായ ഓപ്പറേറ്റിങ് സിസ്റ്റമായ സിംമ്പിയന്‍ ഉപേക്ഷിച്ച്  മൈക്രോസോഫ്റ്റിന്റെ വിന്‍ഡോസിലേക്ക് മാറിയത്. നോക്കിയ ലൂമിയ നേടിയ വിജയം ഈ മാറ്റം വിപണി സ്വീകരിച്ചതിന്റെ  തെളിവായിരുന്നു. അതിനാല്‍ തന്നെയാണ് ടാബ് ലെറ്റ് അരങ്ങേറ്റത്തിന്  വിന്‍ഡോസ് ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗപ്പെടുത്തുന്നത്. കൂടാതെ ഇന്ത്യ  പൊലുള്ള മാര്‍ക്കറ്റുകളില്‍ വിന്‍ഡോസ് ഉപയോഗപ്പെടുത്തുന്ന ടാബ് ലെറ്റ്  വിപണി കീഴടക്കുമെന്ന പ്രതീക്ഷയും നോക്കിയ പുലര്‍ത്തുന്നു
                
                
                
                
                                
				- ഫൈസല്‍ ബാവ
				
                
                  
               
              
                
                
                
അനുബന്ധ വാര്‍ത്തകള്‍
                
				വായിക്കുക: ഇന്റര്‍നെറ്റ്, ശാസ്ത്രം, സാമ്പത്തികം