നവാക്‌സോട്ട്: വധിക്കപ്പെട്ട ലിബിയന്‍ നേതാവ് കേണല്‍ മുഅമര്‍ ഗദ്ദാഫിയുടെ രഹസ്യാന്വേഷണ വിഭാഗം മേധാവിയായും ഗദ്ദാഫിയുടെ അടുത്ത ബന്ധുവും കൂട്ടാളിയുമായിരുന്ന അബ്ദുള്ള അല്‍ സനൂസി(63) പിടിയിലായി. ആഫ്രിക്കന്‍രാജ്യമായ മൗറിറ്റാനിയയില വെച്ചാണ്‍ അറസ്റ്റിലായത്.
ജനാധിപത്യ പ്രക്ഷോഭത്തെ തുടര്‍ന്ന് സ്ഥാനഭ്രഷ്ടനായപ്പോഴാണ് സനൂസി ലിബിയ വിട്ടത്. യുദ്ധക്കുറ്റങ്ങളുടെ പേരില്‍ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി ഇദ്ദേഹത്തിനെതിരെ അറസ്റ്റു വാറന്റ് വച്ചിരുന്നു. മൊറോക്കോയിലെ കാസബ്ലാങ്കയില്‍നിന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ വിമാനത്തില്‍ വന്നിറങ്ങിയപ്പോഴാണ് സനൂസി പിടിയിലായതെന്ന് മൗറിറ്റാനിയയിലെ സുരക്ഷാഅധികൃതര്‍ അറിയിച്ചു. എന്നാല്‍ അന്താരാഷ്ട്ര കോടതിയോ ലിബിയയിലെ പുതിയ ഭരണകൂടമോ അറസ്റ്റിനെക്കുറിച്ച് പ്രതികരിച്ചിട്ടില്ല.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കുറ്റകൃത്യം, ക്രമസമാധാനം, പ്രതിഷേധം, മനുഷ്യാവകാശം