ടെഹ്റാൻ : തങ്ങളുടെ ആണവ ശാസ്ത്രജ്ഞരെ വധിച്ചതിന് പിന്നിൽ പാശ്ചാത്യ ശക്തികളാണ് എന്ന് ഇറാൻ. ഇറാന്റെ ഇന്റലിജൻസ് മന്ത്രി ഹെയ്ദർ മൊസ്ലേഹിയാണ് ഇന്നലെ ഈ വെളിപ്പെടുത്തൽ നടത്തിയത്. ജെർമ്മനി, ഫ്രാൻസ് എന്നീ രാജ്യങ്ങൾക്ക് പുറമെ ബ്രിട്ടൻ, ഇസ്രയേൽ, അമേരിക്ക എന്നീ രാജ്യങ്ങളിലെ ചാര സംഘടനകളും തങ്ങളുടെ ശാസ്ത്രജ്ഞന്മാരെ വധിക്കാനുള്ള പദ്ധതികളിൽ പങ്കെടുത്തിരുന്നു എന്നാണ് ഇറാൻ ചാര സംഘടനയുടെ മേധാവിയുടെ വെളിപ്പെടുത്തൽ. 2010 ജനുവരി മുതൽ ഇറാന്റെ 4 ആണവ ശാസ്ത്രജ്ഞരാണ് പലപ്പോഴായി കൊല്ലപ്പെട്ടത്. ഇതിൽ തങ്ങൾക്ക് പങ്കില്ല എന്ന് അമേരിക്ക നേരത്തേ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ഇതേ പറ്റി എന്തെങ്കിലും അഭിപ്രായം പറയാൻ ഇസ്രയേൽ വിസമ്മതിക്കുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ആണവം, ഇറാന്, കുറ്റകൃത്യം, ജർമ്മനി, ഫ്രാന്‍സ്, ബ്രിട്ടന്