സാന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ അതിന്റെ ഐഫോൺ പരമ്പരയിലെ ഏറ്റവും പുതിയ ഐഫോണ്‍ – 5 പുറത്തിറക്കി. ലോകമെമ്പാടുമുള്ള ആപ്പിള്‍ ആരാധകര്‍ ഏറെ നാളായി കാത്തിരിക്കുകായിരുന്നു ഐഫോൺ-5 നെ. സാന്‍ഫ്രാന്‍സിസ്കോയില്‍ വച്ചു നടന്ന ചടങ്ങില്‍ കമ്പനിയുടെ വൈസ് പ്രസിഡന്റ് ഫില്‍ ഷില്ലറാണ് ഐഫോൺ 5 അവതരിപ്പിച്ചത്.
സ്ക്രീനിന്റെ വലിപ്പം നാല് ഇഞ്ചായി ഉയര്‍ത്തിയതും കനം കുറഞ്ഞതും 3ജിയില്‍ നിന്നും 4ജിയിലേക്ക് മാറി എന്നതുമെല്ലാമാണ് എടുത്തു പറയേണ്ട പ്രത്യേകതകള്‍. 112 ഗ്രാമാണ് ഐഫോൺ-5ന്റെ തൂക്കം. അലുമിനിയം, ഗ്ലാസ് എന്നിവയില്‍ കറുപ്പ്, വെള്ള എന്നീ നിറങ്ങളില്‍ മനോഹരമായ രൂപകല്പനയാണ് ഇതിനുള്ളത്.
എതിരാളികളും ടെക്നോളജിയും ഉയര്‍ത്തുന്ന പുതിയ വെല്ലുവിളികളെ ഉള്‍ക്കൊണ്ടു കൊണ്ടു തന്നെയാണ് ആപ്പിള്‍ കമ്പനി തങ്ങളുടെ പുതിയ ഉല്പന്നത്തെ വിപണിയില്‍ എത്തിച്ചിരിക്കുന്നത്. ബാറ്ററി ദൈര്‍ഘ്യം 225 മണിക്കൂറ് ലഭിക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത്. അരണ്ട വെളിച്ചത്തിലും മികച്ച ചിത്രങ്ങള്‍ എടുക്കാവുന്ന 8 മെഗാപിക്സെല്‍ ക്യാമറയാണ് മറ്റൊരു പ്രത്യേകത. അമേരിക്കന്‍ വിപണിയില്‍ 16 ജിബിക്ക് 199 ഡോളറും, 32 ജിബിക്ക് 299 ഡോളറും, 64 ജിബിക്ക് 399 ഡോളറുമാണ് പുതിയ മോഡലിന്റെ വില. വിപണിയില്‍ സാംസങ്ങിന്റെ ഗ്യാലക്സി ത്രീയുമായാകും ഐഫോണ്‍-5 ഏറ്റുമുട്ടുക.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, സാങ്കേതികം