ധാക്ക : പ്രതിപക്ഷം ബഹിഷ്കരിച്ച പൊതു തെരഞ്ഞെടുപ്പിൽ വമ്പിച്ച ഭൂരിപക്ഷത്തിൽ ജയിച്ചതിനെ തുടർന്ന് ഷെയ്ൿ ഹസീന തുടർച്ചയായി രണ്ടാം തവണയും ബംഗ്ലാദേശിൽ അധികാരത്തിലെത്തി. പാർലമെന്റിലെ 300 സീറ്റുകളിൽ മൂന്നിൽ രണ്ടും നേടിയാണ് ഹസീനയുടെ നേതൃത്വത്തിലുള്ള അവാമി ലീഗ് പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ചത്.
തെരഞ്ഞെടുപ്പ് വെറും ഒരു പ്രഹസനമാണ് എന്നും ഒരു സ്വതന്ത്ര ഏജൻസി തെരഞ്ഞെടുപ്പ് പ്രക്രിയ നിയന്ത്രിക്കണമെന്നും ആവശ്യപ്പെട്ട് പ്രതിപക്ഷം നവംബറിൽ തുടങ്ങിയ പ്രതിഷേധ സമരങ്ങളെ തുടർന്ന് നടന്ന അക്രമ സംഭവങ്ങളിൽ 160 ലേറെ പേരാണ് ബംഗ്ളാദേശിൽ ഇതു വരെ കൊല്ലപ്പെട്ടത്.
പ്രധാന പ്രതിപക്ഷ കക്ഷിയായ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി നേതാക്കൾ സത്യപ്രതിജ്ഞാ ചടങ്ങിൽ പങ്കെടുത്തില്ല. ഇത് മൂന്നാം തവണയാണ് ഷെയ്ൿ ഹസീന ബംഗ്ലാദേശിന്റെ പ്രധാനമന്ത്രി ആവുന്നത്. 1996-2001 കാലഘട്ടത്തിലും ഇവർ ബംഗ്ലാദേശ് പ്രധാനമന്ത്രി ആയിരുന്നു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ബംഗ്ലാദേശ്