വാഷിംഗ്ടൺ: അടുത്ത കാലത്തായി ക്രമാതീതമായി വർദ്ധിച്ചു വരുന്ന സൈബർ അക്രമങ്ങളുടെ വെളിച്ചത്തിൽ അക്രമികളെ അവരുടെ പാളയത്തിൽ തന്നെ ചെന്ന് തിരിച്ചടിക്കാൻ സമയമായി എന്ന് കമ്പ്യൂട്ടർ സാങ്കേതിക വിദഗ്ദ്ധരുടെ സമൂഹം കരുതുന്നു. കഴിഞ്ഞ ഏതാനും മാസങ്ങളായി ലക്ഷക്കണക്കിന് കമ്പ്യൂട്ടറുകളാണ് സൈബർ ആക്രമണത്തിന് വിധേയമായത്. ഇത്തരം ആക്രമണങ്ങൾ സ്ഥാപനങ്ങളുടെ വിലപിടിപ്പുള്ള രഹസ്യങ്ങൾ ചോരുന്നതിന് കാരണമാവുമ്പോൾ ഇത് ഉളവാക്കുന്ന പ്രത്യാഘാതങ്ങൾ അതീവ ഗുരുതരമാവുന്നു. ചൈനീസ് സർക്കാരിന്റെ തന്നെ പിന്തുണയുള്ള സംഘങ്ങളാണ് ഇത്തരം ആക്രമണത്തിന് പുറകിൽ എന്നാണ് കരുതപ്പെടുന്നത്. ഇതിൽ “ആക്സിയം” എന്ന് പേരുള്ള ഒരു സംഘം ഗണ്യമായ നാശനഷ്ടങ്ങളാണ് കഴിഞ്ഞ മാസങ്ങളിൽ വിതച്ചത്.
ഇത്തരം സംഘങ്ങളെ തിരിച്ച് ആക്രമിക്കണം എന്നാണ് സൈബർ സമൂഹത്തിന്റെ അവശ്യം. ഇത് നിയമവിരുദ്ധമാണ് എന്നതാണ് ഇവരെ പിടിച്ചു നിർത്തുന്ന ഒരേ ഒരു ഘടകം. സൈബർ ആക്രമികൾ നടത്തുന്ന നഷ്ടം കണക്കിലെടുക്കുമ്പോൾ തിരിച്ചടിക്കുന്നത് “ധാർമ്മികം” ആണെന്ന് ഒരു വലിയ ഭൂരിപക്ഷമെങ്കിലും കരുതുന്നുണ്ട്. ഇത്തരത്തിലുള്ള തിരിച്ചടികൾ ആക്രമണത്തിന് ഇരയായ സ്ഥാപനങ്ങൾക്ക് വേണ്ടി രഹസ്യമായി നടത്തി കൊടുക്കുന്ന ചില കംമ്പ്യൂ ട്ടർ സുരക്ഷാ സ്ഥാപനങ്ങളും നിലവിലുണ്ട് എന്നത് പരസ്യമായ രഹസ്യമാണ്.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, കുറ്റകൃത്യം, ചൈന, യുദ്ധം