മുംബൈ: എയർറ്റെൽ സീറോ ഇന്റർനെറ്റിന്റെ നിഷ്പക്ഷതയ്ക്ക് വിഘാതമാവും എന്നതിനാൽ തങൾ അതിനെ അനുകൂലിക്കുന്നില്ല എന്ന ഈകൊമേഴ്സ് രംഗത്തെ അതികായരായ ഫ്ലിപ് കാർട്ട് അറിയിച്ചു. തങ്ങളോടൊപ്പം ചേരുന്ന കമ്പനികളുടെ വെബ് സൈറ്റുകൾ സൗജന്യമായി സന്ദർശിക്കാൻ അനുവദിക്കുന്ന എയർടെൽ സീറോ എന്ന പദ്ധതിക്ക് ഇത് തിരിച്ചടിയായി. എയർടെൽ സീറോയിൽ എയർടെൽ കമ്പനി നിശ്ചയിക്കുന്ന ഫീസ് നൽകി അംഗമായാൽ എയർടെൽ വഴി ഇന്റർനെറ്റ് ഉപയോഗിക്കുന്നവർക്ക് ഈ വെബ് സൈറ്റുകൾ സൗജന്യമായി സന്ദർശിക്കാം. ഇത് വഴി ഇത്തരം സൈറ്റുകൾ സന്ദർശിക്കാൻ ഉള്ള സാദ്ധ്യതയും ഏറും. അതോടൊപ്പം ഇത്തരം വെബ് സൈറ്റുകൾ വഴിയുള്ള കച്ചവടവും. എന്നാൽ ഈ പദ്ധതി നിഷ്പക്ഷമായി ഇന്റർനെറ്റ് ലഭ്യമാവാനുള്ള ഉപഭോക്താവിന്റെ അവകാശത്തിന് താത്വികമായി എതിരാണ് എന്നാണ് ഫ്ലിപ് കാർട്ടിന്റെ നിലപാട്. സ്വതന്ത്രവും നിഷ്പക്ഷവുമായ ഇന്റർനെറ്റ് ആണ് തങ്ങളുടെ വിജയത്തിനും നിലനിൽപ്പിനും തന്നെ കാരണമായത്. ഇത് മറന്നുള്ള ഒരു സമീപനവും തങ്ങൾ സ്വീകരിക്കില്ല എന്നും ഫ്ലിപ് കാർട്ട് വ്യക്തമാക്കി.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, മനുഷ്യാവകാശം, സാമ്പത്തികം