ലോക കപ്പ് ഫൈനലിനു മുന്നേ ഉള്ള ഫൈനൽ എന്ന വിശേ ഷണം ആയി കളത്തിൽ അങ്കത്തിനു ഇറങ്ങിയ ബെൽജിയം – ഇംഗ്ലണ്ട് മത്സരം ഈ ലോക കപ്പിലെ ഏറ്റവും മോശം മത്സരമായി.
ഗ്രൂപ്പ് വിജയി കൾ ആയാൽ വരും മത്സര ത്തിൽ വമ്പൻ എതിരാളി കളെ നേരിടേണ്ടി വരും എന്ന കാഴ്ച പ്പാടോ ടു കൂടെ കള ത്തിൽ ഇറങ്ങിയ ഇംഗ്ലീഷ് പട കൈ വിട്ടു കളഞ്ഞത് തുടർച്ച യായ പതിനേഴു തവണത്തെ റെക്കോർഡ്.
തിരിച്ചടിയില്ലാത്ത ഒരു ഗോളിനു ജയിച്ചു കയറിയ ബെല്‍ജിയം ഇതോടെ ഗ്രൂപ്പ് – ജി ചാമ്പ്യന്‍ മാരായി.
Lots of changes. Fewer chances.#BEL finish top & face #JPN on Monday.#COL await #ENG on Tuesday.#ENGBEL pic.twitter.com/773rbZVpGa
— FIFA World Cup 🏆 (@FIFAWorldCup) June 28, 2018
ആദ്യ ഇലവനിൽ കളി ക്കുന്ന എട്ടു പേരെ പുറത്തി രുത്തി ഇംഗ്ലണ്ട് കളി മെനഞ്ഞ പ്പോൾ അഞ്ചു പേരെ സൈഡ് ബെഞ്ചിൽ ഇരുത്തി യാണ് ബെൽജിയം കളി ക്കുവാൻ ഇറങ്ങിയത്. പ്രീ ക്വാർട്ടർ കടന്നാൽ ഫോമി ലുള്ള ബ്രസീലിന്റെ മുന്നിൽ പ്പെടാതിരി ക്കുവാൻ ഇംഗ്ലണ്ട് കളിച്ച കളി യാണോ ഈ തോൽവി എന്ന് സംശ യം ഇല്ലാതില്ല.
മൂന്ന് കളി കളിലും വിജയിച്ച് ഗ്രൂപ്പ് – ജി ചാമ്പ്യന്‍മാ രായ ബെല്‍ജിയം പ്രീ ക്വാര്‍ട്ടറില്‍ നേരിടേണ്ടി വരിക ജപ്പാനു മായിട്ടാണ്. ഈ കളി യിലൂടെ ഗ്രൂപ്പിലെ രണ്ടാം സ്ഥാനക്കാരായി മാറിയ ഇംഗ്ലണ്ട് ഏറ്റു മുട്ടുക കൊളം ബിയ യുമായി ട്ടാണ്.
- pma