ന്യൂയോര്‍ക്ക് : ഐക്യരാഷ്ട്രസഭ സാമ്പ ത്തിക പ്രതി സന്ധിയില്‍ ആണെന്നും 230 മില്ല്യണ്‍ ഡോളര്‍ കുറവ് എന്നും യു. എന്‍. സെക്രട്ടറി ജനറല്‍ അന്റോ ണിയോ ഗുട്ടെറസ്. ഒക്ടോബര്‍ തീരുന്ന തോടെ ഐക്യ രാഷ്ട്ര സഭ യുടെ കൈവശമുള്ള പണം തീരും എന്നും ഗുട്ടെറസ്. യു. എന്‍. സെക്ര ട്ടേറിയേറ്റിലെ 37000 ഓളം ജീവനക്കാര്‍ ക്കായി അയച്ച കത്തില്‍ കുറിച്ചതാണ് ഇക്കാര്യം.
എന്നാല്‍ ജീവന ക്കാര്‍ക്ക് അര്‍ഹതപ്പെട്ട ശമ്പളം ലഭി ക്കുന്നു എന്ന് ഉറപ്പാക്കാന്‍ ആവശ്യ മായ നടപടികള്‍ സ്വീകരിക്കണം എന്നും ഗുട്ടെറസ് കത്തില്‍ ആവശ്യപ്പെട്ടു.
2019 ലെ ബജറ്റിന്റെ 70 ശത മാനം മാത്രമാണ് യു. എൻ. അംഗ രാജ്യങ്ങൾ നല്‍കി യിട്ടു ള്ളത്. ബജറ്റിലേക്ക് വക യിരുത്തു മ്പോള്‍ 230 മില്ല്യൺ ഡോളറി ന്റെ കുറവ് ഈ സെപ്റ്റം ബര്‍ മാസം യു. എൻ. നേരിട്ടത്.
സാമ്പത്തിക പ്രതിസന്ധി മറി കട ക്കാന്‍ കരുതല്‍ ധന ശേഖരം ഉപ യോഗി ക്കേണ്ടി വരും എന്നും ഗുട്ടെറസ് പറയുന്നു. മാത്രമല്ല ചെലവു ചുരുക്കു ന്നതി ന്റെ ഭാഗ മായി സമ്മേളന ങ്ങളും കൂടി ക്കാഴ്ചകളും ഔദ്യോഗിക യാത്ര കളും കുറക്കു വാനും തീരുമാനി ച്ചിട്ടുണ്ട്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ഐക്യരാഷ്ട്രസഭ, സാമ്പത്തികം