കൊളംബോ : രണ്ടു വർഷം മുമ്പ് ശ്രീലങ്ക യിൽ നടന്ന വര്‍ഗ്ഗീയ കലാപ ത്തിന്ന് ആക്കം കൂട്ടുവാന്‍ വിദ്വേഷ സന്ദേശങ്ങൾ പ്രചരിപ്പി ക്കുന്ന തില്‍ തങ്ങള്‍ വേദിയായി മാറിയതില്‍ ഫേയ്സ് ബുക്ക് മാപ്പു പറഞ്ഞു. മുസ്ലീം വിഭാഗ ത്തിന്ന് എതിരെ ആയിരുന്നു വിദ്വേഷ പ്രചരണം നടന്നത്. ഇത് വര്‍ഗ്ഗീയ കലാപത്തിനു കാരണമായി.
തങ്ങളുടെ മാധ്യമത്തെ ദുരുപയോഗം ചെയ്തതിൽ മാപ്പു പറയുന്നു എന്നായിരുന്നു ഫേയ്സ് ബുക്കിന്റെ ഇപ്പോഴത്തെ പ്രസ്താവന. ശ്രീലങ്കയിൽ ഫേയ്സ് ബുക്ക് ഉപയോഗിക്കുന്നവര്‍ 44 ലക്ഷം പേര്‍ ഉണ്ട്.
കലാപം ആരംഭിച്ച പ്പോള്‍ മുസ്ലീം വിരുദ്ധ സന്ദേശങ്ങൾ പ്രചരിപ്പിക്കുന്നത് തടയുവാന്‍ ഫേയ്സ് ബുക്ക് നടപടി സ്വീകരിച്ചില്ല. വര്‍ഗ്ഗീയ കലാപം രൂക്ഷമായ തോടെ ശ്രീലങ്കന്‍ സര്‍ക്കാര്‍ രാജ്യത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ഫേയ്സ് ബുക്കിന് നിരോധനം ഏര്‍പ്പെടുത്തു കയും ചെയ്തു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: social-media, കുറ്റകൃത്യം, ക്രമസമാധാനം, വിവാദം, ശ്രീലങ്ക