ബെയ്ജിംഗ് : കൊവിഡ് രോഗ ത്തിൽ നിന്ന് മുക്തി നേടിയ ശേഷവും പുരുഷ ബീജത്തിൽ കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തി എന്ന് റിപ്പോര്‍ട്ട്. ചൈനീസ് ഗവേഷകരെ ഉദ്ധരിച്ച് സി. എൻ. എൻ. റിപ്പോർട്ട് ചെയ്ത താണ് ഇക്കാര്യം.
വുഹാനിലെ ആശുപത്രിയിൽ കൊവിഡ് ചികിത്സയില്‍ ആയിരുന്ന 38 പുരുഷ ന്മാരിൽ ചൈനീസ് ഗവേഷകർ നടത്തിയ പരിശോധനയിൽ 16 ശതമാനം പേരുടെ ബീജ ത്തിലും കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയത്.
രോഗ മുക്തി നേടിയാലും പുരുഷ ബീജ ത്തിൽ വൈറസ് നില നിൽക്കുന്നു എന്ന പഠനം വലിയ ആശങ്ക സൃഷ്ടിച്ചു. ലൈംഗിക ബന്ധ ത്തിലൂടെ രോഗം പകരു വാന്‍ ഉള്ള സാദ്ധ്യത തള്ളിക്കളയാന്‍ ആവില്ല എന്നുമുള്ള ആരോഗ്യ വിദഗ്ദരുടെ ആശങ്ക സി. എൻ. എൻ. പങ്കു വെച്ചു.
പരിശോധിച്ചവരില്‍ കാൽ ഭാഗം രോഗികൾ കൊവിഡ് ഗുരുതരമായി ബാധിച്ചവരും ഒമ്പത് ശതമാനം പേർ രോഗ മുക്തി നേടി ക്കൊണ്ടിരി ക്കുന്നവരും ആയിരുന്നു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, ആരോഗ്യം, ചൈന, വൈദ്യശാസ്ത്രം