ജനീവ : കൊറോണ വൈറസിനെ പൂര്‍ണ്ണമായും ഒഴിവാക്കാന്‍ കഴിയില്ല എന്നും എച്ച്. ഐ. വി. യെ പ്രതിരോധിച്ചതു പോലെ നാം കൊറോണ യേയും പ്രതിരോധിക്കുകയാണ് ചെയ്യേണ്ടത് എന്നും ലോക ആരോഗ്യ സംഘടന.
കൊറോണ വൈറസ് ഭൂമുഖത്തു നിന്ന് എപ്പോള്‍ അപ്രത്യക്ഷമാകും എന്നു പ്രവചിക്കുക സാദ്ധ്യമല്ല. ആയതിനാല്‍ കൊറോണ വൈറസിനെ പ്രതിരോധിച്ചു കൊണ്ട് ജീവിക്കുവാന്‍ ലോക ജനത പഠിക്കേണ്ടി യിരി ക്കുന്നു എന്നാണ് W H O മുന്നറിയിപ്പ് നല്‍കുന്നത്.
‘പ്രതിരോധിച്ചു കൊണ്ട് ജീവിക്കുക എന്നതാണ് ഇനിയുള്ള കാലം നാം ചെയ്യേണ്ടത്. എച്ച്. ഐ. വിയെ യും മറ്റ് അനേകം വൈറസു കളേയും പ്രതിരോധിച്ചതു പോലെ കൊറോണ വൈറസി നേയും പ്രതിരോധി ക്കുക യാണ് ചെയ്യേണ്ടത്.
പൂര്‍ണ്ണമായി വൈറസിനെ നീക്കം ചെയ്യാം എന്നത് മിഥ്യാ ധാരണ യാണ്’എന്ന് ലോക ആരോഗ്യ സംഘടന യുടെ അത്യാഹിത വിഭാഗം മേധാവി മൈക്ക് റയാന്‍ പറഞ്ഞു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, world-health-organisation, വൈദ്യശാസ്ത്രം