നാല് രാജ്യങ്ങളില്‍ ക്ലിനിക്കല്‍ ട്രയല്‍ നടത്തി വിജയം കണ്ടിട്ടുള്ള മലേറിയ വാക്സിന് ലോക ആരോഗ്യ സംഘടന (W H O) അംഗീകാരം നല്‍കി. ഓക്സ് ഫോഡ് യൂണിവേഴ്സിറ്റിയും സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും ചേര്‍ന്നു വികസിപ്പിച്ച R21/Matrix-M എന്ന പേരിലുള്ള മലേറിയ വാക്സിൻ ഉയര്‍ന്ന ഫലപ്രാപ്തിയും നല്ല സുരക്ഷയും നല്‍കുന്നു എന്നും കണ്ടെത്തി.
നിലവില്‍ നൈജീരിയ, ഘാന, ബുര്‍ക്കിന ഫാസോ എന്നിവിടങ്ങളില്‍ വാക്സിന്‍ ഉപയോഗത്തിന് ലൈസന്‍സ് നല്‍കിയിട്ടുണ്ട്. കുട്ടികളില്‍ മലേറിയ തടയുന്നതിനുള്ള ലോകത്തിലെ രണ്ടാമത്തെ വാക്സിന്‍ ആണ് ഇത് എന്ന് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ അവകാശപ്പെടുന്നു. W H O
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: world-health-organisation, ആരോഗ്യം, ഇന്ത്യ, ബഹുമതി, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, ശാസ്ത്രം