
ഇറാനിലെ പാലങ്ങളും വൈദ്യുത നിലയങ്ങളും ബോംബിട്ടു നശിപ്പിക്കും എന്നുള്ള ട്രംപിന്റെ ഭീഷണിക്ക് എതിരെ ശക്തമായി പ്രതികരിച്ചു കൊണ്ട് ആംനെസ്റ്റി ഇന്റർ നാഷണൽ സെക്രട്ടറി ജനറൽ ആഗ്നസ് കല്ലമാർഡ്.
ഇത്തരം ഒരു ആക്രമണത്തിലൂടെ ഇറാനിലെ സാധാരണക്കാർ ആയിരിക്കും ആദ്യം കഷ്ടപ്പെടേണ്ടി വരിക. വൈദ്യുതിയില്ല, വെള്ളമില്ല, നീങ്ങാനോ ഓടിപ്പോകാനോ ഉള്ള ശേഷിയില്ല, അവരുടെ ജീവിക്കാനുള്ള അവകാശത്തിന് എതിര് നിൽക്കുക യാണ് അമേരിക്കൻ പ്രസിഡണ്ട് എന്ന് ട്രംപിനു എതിരെ അവർ ശക്തമായ ഭാഷയിൽ പ്രതികരിച്ചു.
എന്തൊരു മ്ലേച്ഛമായ സന്ദേശം!.
വൈദ്യുത നിലയങ്ങളുടെയും പാലങ്ങളുടെയും തകർച്ചയിൽ ആദ്യം ദുരിതം അനുഭവിക്കുന്നത് ഇറാനിയൻ സിവിലിയന്മാർ ആയിരിക്കും: ഇനി വൈദ്യുതിയോ ചൂടാക്കലോ വെള്ളമോ ഇല്ല; ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സാധാരണ ക്കാർക്ക് കഴിയുന്നില്ല. യുദ്ധക്കുറ്റ കൃത്യങ്ങൾ ആവർത്തിക്കാൻ സാദ്ധ്യത ഉണ്ട് എന്നും അവർ ട്വീറ്റ് ചെയ്തു.
ഹോർമുസ് കടലിടുക്ക് വീണ്ടും തുറന്നില്ല എങ്കിൽ ഇറാനിലെ വൈദ്യുത നിലയങ്ങളും പാലങ്ങളും ആക്രമിക്കും എന്നായിരുന്നു ഭീഷണി. ഇതിനു എതിരെയാണ് ഇപ്പോൾ ആഗ്നസ് കല്ലമാർഡ് പ്രതികരിച്ചിരിക്കുന്നത്.
- Image Credit : WiKiPeDiA
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: amnesty-international, അമേരിക്ക, ഇറാന്, പ്രതിഷേധം, ഫ്രാന്‍സ്, മനുഷ്യാവകാശം, യുദ്ധം, വിവാദം




























