ചൈനീസ് വനിത ബഹിരാകാശത്തിൽ

June 17th, 2012

liu-yang-epathram

ബെയ്ജിംഗ് : ചൈനയുടെ ചരിത്രത്തിലെ ആദ്യ വനിതാ ബഹിരാകാശ യാത്രിക ലിയു യാങ് ബഹിരാകാശത്തിൽ എത്തി. ഇന്നലെ വൈകീട്ട് 6:37ന് ഗോബി മരുഭൂമിയിലെ വിക്ഷേപണ കേന്ദ്രത്തിൽ നിന്നാണ് ഷെൻഷൌ-9 എന്ന ചൈനയുടെ നാലാം ബഹിരാകാശ യാത്രായാനം ശൂന്യാകാശത്തിലേക്ക് കുതിച്ചത്. മൂന്ന് പേരടങ്ങുന്ന യാത്രാ സംഘത്തിൽ ലിയു യാങിനെ കൂടാതെ ഇതിനു മുൻപ് രണ്ടു തവണ ബഹിരാകാശ യാത്ര നടത്തി പരിചയ സമ്പന്നനായ ജിങ് ഹായ്പെങ്, ലിയു വാങ് എന്നിവരുമുണ്ട്. ബഹിരാകശ യാത്ര നടത്തുന്ന ആദ്യ ചൈനീസ് വനിതയായ 33 കാരി ലിയു വെങിന് മാദ്ധ്യമങ്ങളിലും ഇന്റർനെറ്റിലും വൻ പിന്തുണയാണ് ലഭിച്ചത്. ബഹിരാകശത്തിൽ ഇവർ വൈദ്യശാസ്ത്ര പരീക്ഷണങ്ങൾ നടത്തും.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ചൈന 100 റോക്കറ്റുകളും ഉപഗ്രഹങ്ങളും വിക്ഷേപിക്കും

March 12th, 2012

chinese-rocket-epathram

ബെയ്ജിംഗ് : 2015ന് മുൻപായി 100 ഉപഗ്രഹങ്ങളും 100 റോക്കറ്റുകളും വിക്ഷേപിക്കുവാൻ ചൈന തയ്യാറെടുക്കുന്നു. തങ്ങളുടെ ബഹിരാകാശ പദ്ധതി ഊർജ്ജിതമാക്കുന്നതിന്റെ ഭാഗമായാണ് ഈ തീരുമാനം. പ്രതിവർഷം 20 വിക്ഷേപ പദ്ധതികൾ വെച്ചാണ് ഈ ലക്ഷ്യം കൈവരിക്കാൻ ചൈന ഒരുങ്ങുന്നത്. 2011ൽ തുടങ്ങിയ പദ്ധതി പ്രകാരം കഴിഞ്ഞ ആണ്ടിൽ 19 വിക്ഷേപണങ്ങൾ നടപ്പിലാക്കി. ഇതോടെ ചൈന എറ്റവും അധികം വിക്ഷേപണങ്ങൾ നടത്തുന്ന കാര്യത്തിൽ അമേരിക്കയെ പുറകിലാക്കി. 2011ൽ അമേരിക്ക 18 വിക്ഷേപണങ്ങളാണ് നടത്തിയത്. 36 വിക്ഷേപണങ്ങൾ നടത്തിയ റഷ്യയാണ് ഒന്നാം സ്ഥാനത്ത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

റേഡിയോ പ്രക്ഷേപണത്തിന്റെ വ്യാപ്തി

February 26th, 2012

milkyway-radio-broadcasts-small-epathram

മാര്‍കോണി റേഡിയോ കണ്ടുപിടിച്ച നാളുകള്‍ മുതല്‍ മനുഷ്യന്‍ റേഡിയോ തരംഗങ്ങള്‍ ബഹിരാകാശത്തിലേക്ക് പ്രക്ഷേപിച്ചു കൊണ്ടിരിക്കുന്നു. ഈ തരംഗങ്ങള്‍ നിരന്തരം വികസിച്ചു കൊണ്ടിരിക്കുന്ന ഒരു കുമിളയുടെ ആകാരത്തില്‍ മനുഷ്യരാശിയുടെ സാന്നിദ്ധ്യം പ്രപഞ്ചത്തെ അറിയിച്ചു കൊണ്ടിരിക്കുകയാണ്. ഈ കുമിള ജ്യോതിശാസ്ത്ര പരമായി ഏറെ വലിപ്പമേറിയതാണ്. കണക്കുകള്‍ പ്രകാരം ഇപ്പോള്‍ ഈ കുമിളയ്ക്ക് ഏതാണ്ട് 200 പ്രകാശ വര്‍ഷം വലിപ്പമുണ്ട്. പ്രകാശം ഒരു വര്‍ഷം കൊണ്ട് സഞ്ചരിക്കുന്ന ദൂരമാണ് ഒരു പ്രകാശ വര്‍ഷം. ഇത് കൃത്യമായി 9,460,730,472,580.8 കിലോമീറ്റര്‍ വരും.

milkyway-radio-broadcasts-large-epathram

ചിത്രത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ വലുതായി കാണാം

എന്നാല്‍ രസം ഇതല്ല. 200 പ്രകാശ വര്ഷം വലിപ്പമുള്ള ഈ കുമിള നമ്മുടെ സൌരയുഥം അടങ്ങിയ ക്ഷീരപഥത്തില്‍ എത്ര ചെറുതാണ് എന്നതാണ് കൌതുകകരം. മുകളിലുള്ള ക്ഷീരപഥത്തിന്റെ ചിത്രത്തില്‍ കാണുന്ന നന്നേ ചെറിയ നീല വൃത്തമാണ് റേഡിയോ തരംഗങ്ങള്‍ എത്തിനില്‍ക്കുന്ന കുമിള. ക്ഷീരപഥം എന്ന് വിളിക്കപ്പെടുന്ന നമ്മുടെ ഗാലക്സി പ്രപഞ്ചത്തില്‍ ഉള്ള അനേക കോടി ഗാലക്സികളില്‍ ഒന്ന് മാത്രമാണ് എന്ന് കൂടി ചിന്തിക്കുമ്പോള്‍ ഈ വിശകലനത്തിന്റെ പ്രസക്തി കൂടുതല്‍ വ്യക്തമാവും. ഒപ്പം, നമ്മള്‍ അയക്കുന്ന റേഡിയോ സിഗ്നലുകള്‍ കണ്ടെത്തി മറ്റേതെങ്കിലും ഗാലക്സിയിലെ ഏതെങ്കിലും ഒരു ഗ്രഹത്തിലെ അന്യഗ്രഹ ജീവികള്‍ നമ്മെ തേടിയെത്തും എന്ന് കരുതി മനുഷ്യന്‍ നടത്തുന്ന പരിശ്രമങ്ങളുടെ നിസ്സാരതയും.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ആകാശത്തില്‍ നിന്നും നിഗൂഢ ഗോളം

December 23rd, 2011

mysterious-space-ball-epathram

വിന്‍ഡ്‌ഹൂക്‌ : നമീബിയയിലെ വിജനമായ പുല്‍മേട്ടില്‍ ഒരു നിഗൂഢ ഗോളം ആകാശത്തില്‍ നിന്നും പതിച്ചു. 35 സെന്റീമീറ്റര്‍ വ്യാസവും 6 കിലോഗ്രാം തൂക്കവുമുള്ള ഈ ലോഹ ഗോളം നമീബിയന്‍ തലസ്ഥാനമായ വിന്‍ഡ്‌ഹൂക്‌ നഗരത്തില്‍ നിന്നും ഏതാണ്ട് 750 കിലോമീറ്റര്‍ അകലെയുള്ള ഒരു ഗ്രാമത്തിലാണ് പെട്ടെന്ന് ഒരു ദിവസം ആകാശത്തില്‍ നിന്നും താഴെ വീണത്‌. പരിഭ്രാന്തരായ അധികൃതര്‍ വിവരം നാസയും യൂറോപ്യന്‍ ശൂന്യാകാശ ഏജന്‍സിയേയും അറിയിച്ചിട്ടുണ്ട്.

ഏതാനും ദിവസങ്ങള്‍ മുന്‍പ്‌ വലിയ സ്ഫോടന ശബ്ദങ്ങള്‍ കേട്ടിരുന്നതായി ഗ്രാമ വാസികള്‍ പറയുന്നു.

ഈ ഗോളം സ്ഫോടക വസ്തുവല്ല എന്ന് പോലീസ്‌ പറഞ്ഞു. ഇത് പോലെയുള്ള ഗോളങ്ങള്‍ ലോകത്തിന്റെ പല ഭാഗങ്ങളിലും ഇത് പോലെ ആകാശത്തില്‍ നിന്നും പതിച്ചിട്ടുണ്ട് എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

December 13th, 2011

Syed-Yousaf-Raza-Gilani-epathram

ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വാണിജ്യ പാതകള്‍ അടച്ചതിനു പിന്നാലെ പാക്‌ വ്യാമാതിര്ത്തിയും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി ബി. ബി. സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്‌. “അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെ നാറ്റോ ട്രക്കുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്ന് ഒന്നിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അമേരിക്ക ഡ്രോണാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം പാക്കിസ്താന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിരുന്നു. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരികുക്കുകയാണ്.

-

വായിക്കുക: , , , ,

Comments Off on യു.എസ് വിമാനങ്ങള്‍ക്ക് പാക്‌ വിലക്കേര്‍പ്പെടുത്തുന്നു

ജീവന് സാദ്ധ്യതയുള്ള ഗ്രഹം കണ്ടെത്തി

December 7th, 2011

moon-epathram

കാലിഫോര്‍ണിയ : ഭൂമിയ്ക്ക് പുറത്ത് ജീവന്റെ സാന്നിദ്ധ്യം തേടിയുള്ള അന്വേഷണത്തില്‍ ഒരു പുതിയ വഴിത്തിരിവുമായി ശാസ്ത്രജ്ഞര്‍ ഒരു പുതിയ ഗ്രഹം കണ്ടെത്തി. ഭൂമിയില്‍ നിന്നും 600 പ്രകാശ വര്ഷം അകലെയുള്ള ഒരു നക്ഷത്രത്തിനെ വലം വെയ്ക്കുന്ന ഈ ഗ്രഹത്തിന്റെ വലിപ്പവും മറ്റു ഘടകങ്ങളും വിലയിരുത്തുമ്പോള്‍ ഈ ഗ്രഹത്തില്‍ ദ്രാവക രൂപത്തിലുള്ള ജലം ഉണ്ടാവാനുള്ള സാദ്ധ്യത ഏറെയാണ് എന്ന് ശാസ്ത്രജ്ഞര്‍ അനുമാനിക്കുന്നു. ദ്രാവക രൂപത്തിലുള്ള ജലം ജീവന്റെ നിലനില്‍പ്പിന് അവിഭാജ്യമായ ഒരു ഘടകമായാണ് കണക്കാക്കപ്പെടുന്നത്.

നാസയുടെ കെപ്ലര്‍ ദൂരദര്‍ശിനി ഉപയോഗിച്ചാണ് ഈ ഗ്രഹത്തെ കണ്ടെത്തിയത്‌. ഇതിന് ശാസ്ത്രജ്ഞര്‍ കെപ്ലര്‍-22ബി എന്ന് നാമകരണം ചെയ്തു.

- ജെ.എസ്.

വായിക്കുക: ,

2 അഭിപ്രായങ്ങള്‍ »

മറ്റൊരു ഉപഗ്രഹം കൂടി താഴേക്ക്‌ വീഴുന്നു

October 20th, 2011

rosat-epathram

ബെര്‍ലിന്‍ : ഒരു ഉപഗ്രഹ വിപത്തില്‍ നിന്നും ലോകം കഷ്ടിച്ച് രക്ഷപ്പെട്ടിട്ട് ഒരു മാസം പോലും തികയുന്നതിന് മുന്‍പ്‌ ഇതാ വീണ്ടുമൊരു ഉപഗ്രഹ ഭീഷണി. ഇത്തവണ ഭൂമിയിലേക്ക് അതിവേഗത്തില്‍ വീണു കൊണ്ടിരിക്കുന്നത് ജെര്‍മ്മന്‍ ഉപഗ്രഹമായ റോസാറ്റ് ആണ്. ഇത് നാളെ (വെള്ളിയാഴ്ച) മുതല്‍ തിങ്കളാഴ്ച വരെയുള്ള കാലയളവില്‍ എപ്പോള്‍ വേണമെങ്കിലും ഭൂമിയില്‍ പതിക്കും എന്നാണ് ജെര്‍മ്മന്‍ എയറോസ്പേസ് സെന്റര്‍ അറിയിക്കുന്നത്.

മുകളിലേക്ക് തൊടുത്തു വിടുമ്പോള്‍ സാദ്ധ്യമാവുന്ന കൃത്യത പക്ഷെ ഉപയോഗശേഷം ഉപഗ്രഹം തിരികെ വരുമ്പോള്‍ അത് എവിടെ പതിക്കും എന്ന കാര്യത്തില്‍ പോലും പ്രവചിക്കാന്‍ ശാസ്ത്രജ്ഞര്‍ക്ക് കഴിയുന്നില്ല എന്നത് വീണ്ടും തെളിയിക്കുകയാണ് റോസാറ്റ്. ഒരു മിനി വാനിന്റെ വലിപ്പമുള്ള ഈ ഉപഗ്രഹം മിക്കവാറും ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്നതോടെ വായുവുമായുള്ള ഘര്‍ഷണത്തില്‍ കത്തി തീരും. എന്നാലും ഏതാണ്ട് 30 കഷണങ്ങള്‍ എങ്കിലും ബാക്കി വരാം എന്നും ഇത് ഭൂമിയില്‍ പതിക്കും എന്നുമാണ് കണക്ക്‌ കൂട്ടല്‍. ഇതിന്റെ ഭാരം 2 ടണ്ണോളം വരും. ഇത് എവിടെയാവും വീഴുക എന്നത് ഇനിയും വ്യക്തമല്ല.

1990ല്‍ വിക്ഷേപിച്ച ഈ ഉപഗ്രഹം 1990ല്‍ പ്രവര്‍ത്തനരഹിതമായി. ശാസ്ത്രീയ പഠനങ്ങള്‍ നടത്തുവാനായി ജെര്‍മ്മനി വിക്ഷേപിച്ചതാണ് ഈ കൃത്രിമ ഉപഗ്രഹം.

കഴിഞ്ഞ മാസം നാസയുടെ ഒരു ഉപഗ്രഹം ഭൂമിയില്‍ പതിച്ചിരുന്നു. അന്ന് ഭാഗ്യവശാല്‍ ഉപഗ്രഹ അവശിഷ്ടങ്ങള്‍ ശാന്ത സമുദ്രത്തില്‍ പതിച്ചതിനാല്‍ ആളപായം ഉണ്ടായതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടില്ല.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

നാസയുടെ ഉപഗ്രഹം ശാന്ത സമുദ്രത്തില്‍ വീണു

September 24th, 2011

uars-satellite-reentry-epathram

കാലിഫോര്‍ണിയ : നാസയുടെ ഉപഗ്രഹമായ യു. എ. ആര്‍. എസ്. ശാന്ത സമുദ്രത്തില്‍ പതിച്ചതായി നാസ അറിയിച്ചു. ഇന്ന് രാവിലെ ഇന്ത്യന്‍ സമയം 10:30 ന് അടുത്താണ് ഉപഗ്രഹം സമുദ്രത്തില്‍ പതിച്ചത്. കൃത്യമായ സമയവും സ്ഥലവും ഇനിയും വ്യക്തമല്ല. കാലിഫോര്‍ണിയയിലെ വാന്‍ഡെന്‍ബര്‍ഗ് എയര്‍ ഫോഴ്സ്‌ ബേസിലെ ജോയന്റ് സ്പേസ് ഓപ്പറേഷന്‍സ് സെന്റര്‍ അറിയിച്ചതാണ് ഈ വിവരം.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം ഇന്ന് രാവിലെ ഭൂമിയില്‍ പതിക്കുമെന്ന് നാസ

September 24th, 2011

uars-satellite-reentry-epathram

കാലിഫോര്‍ണിയ : നാസയുടെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹം യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കുന്ന സമയം കൂടുതല്‍ കൃത്യമായി നാസ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ്‌ അനുസരിച്ച് ഇന്ത്യന്‍ സമയം രാവിലെ 9:15നും 10:15നും ഇടയ്ക്കാവും ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുക. ഈ സമയം ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും മുകളിലായിരിക്കും എന്നും നാസ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശാന്ത സമുദ്രത്തിലോ, അറ്റ്ലാന്റിക് സമുദ്രത്തിലോ ഇന്ത്യന്‍ മഹാ സമുദ്രത്തിലോ വീഴാനാണ് കൂടുതല്‍ സാദ്ധ്യത എന്ന് നാസ പ്രത്യാശിക്കുന്നു.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഉപഗ്രഹം അമേരിക്കയില്‍ പതിക്കാന്‍ സാദ്ധ്യത കുറവെന്ന് നാസ

September 23rd, 2011

uars-nasa-satellite-epathram

കാലിഫോര്‍ണിയ : നാസയുടെ ഉപേക്ഷിക്കപ്പെട്ട ഉപഗ്രഹമായ യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കാന്‍ കേവലം മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ കൃത്യമായി അത് ഭൂമിയില്‍ എവിടെ ആയിരിക്കും പതിക്കുക എന്ന് പ്രവചിക്കാന്‍ ഉപഗ്രഹം വിക്ഷേപിച്ച നാസയിലെ ശാസ്ത്രജ്ഞര്‍ക്ക് ഇപ്പോഴും കഴിയുന്നില്ല. എന്നാല്‍ ഭൂമിയിലേക്ക് പതിച്ചു കൊണ്ടിരിക്കുന്ന ഉപഗ്രഹത്തിന്റെ വേഗതയില്‍ ഗണ്യമായ കുറവ്‌ വന്നിട്ടുണ്ട് എന്ന് ശാസ്ത്രജ്ഞര്‍ അറിയിച്ചു. ഇത് ഉപഗ്രഹത്തിന്റെ ഗതിയിലും മാറ്റം വരുത്തി. ഗതിയിലെ ഈ മാറ്റത്തോടെ ഉപഗ്രഹം അമേരിക്കന്‍ മണ്ണില്‍ വീഴാനുള്ള സാദ്ധ്യത ഏറെ കുറഞ്ഞതായി നാസ കണക്ക് കൂട്ടുന്നു. അമേരിക്കയില്‍ വീഴാതിരിക്കുന്നതോടെ തങ്ങളുടെ ഉത്തരവാദിത്തം ഒഴിവായി എന്ന മട്ടിലുള്ള ഈ അറിയിപ്പ്‌ ഏറെ വിമര്‍ശനങ്ങള്‍ക്ക്‌ കാരണമായിട്ടുണ്ട്. ഭൂമിയില്‍ എവിടെ പതിച്ചാലും ഏറെ നാശനഷ്ടങ്ങള്‍ വരുത്തുവാന്‍ ശേഷിയുള്ളതാണ് ഈ ഉപഗ്രഹം എന്നിരിക്കെ അമേരിക്കയില്‍ വീഴാനുള്ള സാദ്ധ്യത പ്രത്യേകമായി കണക്ക്‌ കൂട്ടി പറയുന്നത് നിരുത്തരവാദപരവും ധിക്കാരവുമാണ് എന്നാണ് വിമര്‍ശനം.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

2 of 3123

« Previous Page« Previous « നാസയുടെ ഉപഗ്രഹം ഇന്ന് ഭൂമിയില്‍ പതിക്കും
Next »Next Page » ഉപഗ്രഹം ഇന്ന് രാവിലെ ഭൂമിയില്‍ പതിക്കുമെന്ന് നാസ »



  • ജിമ്മി കാര്‍ട്ടര്‍ അന്തരിച്ചു
  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine