കാലിഫോര്‍ണിയ : നാസയുടെ പ്രവര്‍ത്തന രഹിതമായ ഉപഗ്രഹം യു. എ. ആര്‍. എസ്. ഭൂമിയില്‍ പതിക്കുന്ന സമയം കൂടുതല്‍ കൃത്യമായി നാസ അറിയിച്ചു. ഏറ്റവും പുതിയ അറിയിപ്പ് അനുസരിച്ച് ഇന്ത്യന്‍ സമയം രാവിലെ 9:15നും 10:15നും ഇടയ്ക്കാവും ഉപഗ്രഹം ഭൂമിയുടെ അന്തരീക്ഷത്തില്‍ കടക്കുക. ഈ സമയം ഉപഗ്രഹം കാനഡയ്ക്കും ആഫ്രിക്കയ്ക്കും മുകളിലായിരിക്കും എന്നും നാസ പ്രവചിച്ചിട്ടുണ്ട്. എന്നാല്‍ ഇത് ശാന്ത സമുദ്രത്തിലോ, അറ്റ്ലാന്റിക് സമുദ്രത്തിലോ ഇന്ത്യന്‍ മഹാ സമുദ്രത്തിലോ വീഴാനാണ് കൂടുതല്‍ സാദ്ധ്യത എന്ന് നാസ പ്രത്യാശിക്കുന്നു.
- ജെ.എസ്.