വാഷിംഗ്‌ടണ്‍: ചന്ദ്രനില്‍ ആദ്യമായി കാലുകുത്തിയ ബഹിരാകാശ യാത്രികനായ നീല്‍ ആംസ്‌ട്രോംഗ് അന്തരിച്ചു. 82 വയസ്സായിരുന്നു. ബഹിരാകാശ യാത്രയിലെ ഇതിഹാസമായിരുന്ന ഇദ്ദേഹം ഹൃദയസംബന്ധമായ അസുഖങ്ങളെത്തുടര്‍ന്ന് ശസ്‌ത്രക്രിയയ്‌ക്കു വിധേയനായി വിശ്രമത്തിലായിരുന്നു.
1930 ഓഗസ്‌റ്റ് 5 ന് അമേരിക്കയിലെ ഓഹിയോവില്‍ ജനിച്ച നീല്‍ ആംസ്‌ട്രോംഗ് 1969 ജൂലൈ 20 നാണു അപ്പോളൊ 11 ബഹിരാകാശ വാഹനത്തില്‍ സഹയാത്രികനായ എഡ്വിന്‍ ഓള്‍ഡ്രിനൊപ്പം ചന്ദ്രന്റെ ഉപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രന്റെ ഉപരിതലത്തില്‍ എകദേശം മൂന്നു മണിക്കൂറോളമാണ് അന്ന് അദ്ദേഹം ചെലവഴിച്ചത്. ഈ യാത്ര ചരിത്രത്തില്‍ ഇടം നേടി.
- ലിജി അരുണ്‍