ബ്രിട്ടണ്‍ : അന്തരിച്ച ഭൗതിക ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങിന്‍റെ സ്‍മരണയില്‍ നാണയങ്ങള്‍ പുറത്തിറക്കി ബ്രിട്ടണ്‍. 50 പെന്‍സ്‍ മൂല്യമുള്ള നാണയം ഹോക്കിങ്ങിന്‍റെ പ്രധാന പ്രവര്‍ത്തന മേഖലയായിരുന്ന തമോഗര്‍ത്തങ്ങളെ പ്രതിപാദിക്കുന്നതാണ്. കേംബ്രിഡ്‍ജ്‍ സര്‍വകലാശാല പ്രൊഫസര്‍ ആയിരുന്ന ഹോക്കിങ് 76-ാം വയസ്സിലാണ് അന്തരിച്ചത്.
ന്യൂറോണ്‍ അസുഖബാധിതനായിരുന്ന ഹോക്കിങ് ജീവിതത്തിന്‍റെ സിംഹഭാഗവും ചക്രക്കേസരയില്‍ ആണ് ജീവിച്ചത്. ബ്രിട്ടീഷ് നാണയത്തില്‍ ഇടംനേടിയ ഹോക്കിങ് ഐസക്ക് ന്യൂട്ടണ്‍, ചാള്‍സ്‍ ഡാര്‍വിന്‍ തുടങ്ങിയവരുടെ ഗണത്തിലേക്കാണ് ഉയര്‍ന്നത്.