ഗാസയിലേയ്ക്കുള്ള കപ്പല്‍ വീണ്ടും തടഞ്ഞു

July 15th, 2010

gaza-ship-amalthea-epathramജെറുസലേം : ഗാസയിലേയ്ക്ക് സഹായവുമായി പോയ ലിബിയന്‍ കപ്പല്‍ അമല്‍തിയയെ ഇസ്രയേലി നാവിക സേന തടഞ്ഞു. ചൊവ്വാഴ്ച അര്‍ദ്ധ രാത്രി കപ്പലിന്റെ എഞ്ചിനില്‍ ചില തകരാറുകള്‍ രൂപപ്പെടുകയും കപ്പല്‍ അറ്റകുറ്റ പണികള്‍ക്കായി എന്‍ജിന്‍ നിര്‍ത്തിവെച്ചു ചലനമറ്റു കിടക്കുകയും ചെയ്തു. ഇതിനിടയിലാണ് ഇസ്രയേലി നാവിക സേന കപ്പലിനെ വളഞ്ഞത്. ഗാസയില്‍ നിന്നും 130 കിലോമീറ്റര്‍ അകലെ  വെച്ച് നാല് ഇസ്രയേലി മിസൈല്‍ വാഹിനി യുദ്ധ ക്കപ്പലുകള്‍ ലിബിയന്‍ കപ്പലിനെ വളയുകയും കപ്പല്‍ ഇസ്രയേലി തുറമുഖത്ത്‌ അടുപ്പിക്കുവാന്‍ ആവശ്യപ്പെടുകയും ചെയ്തു. ലിബിയന്‍ നേതാവ് മൊഅമ്മര്‍ ഗദ്ദാഫിയുടെ പുത്രന്റെ നേതൃത്വത്തിലുള്ള സഹായമായ 2000 ടണ്‍ ഭക്ഷണവും മരുന്നുകളുമാണ് കപ്പലില്‍ ഉള്ളത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഫ്ലോട്ടില്ലയെ ഇസ്രായേല്‍ ആക്രമിച്ചു

June 1st, 2010

flotilla-attackഗാസയിലേക്ക്‌ സഹായവുമായെത്തിയ “ഫ്ലോട്ടില്ല” യെ ഇസ്രയേലി കമാന്‍ഡോകള്‍ ആക്രമിച്ചു. ഇരുപതോളം പേര്‍ മരിച്ചതായാണ് വിവരം ലഭിച്ചിട്ടുള്ളത്. ആഗോള തലത്തില്‍ വന്‍ പ്രതിഷേധത്തിന് ഇത് ഇടയാക്കിയിട്ടുണ്ട്. ബ്രിട്ടന്‍, അയര്‍ലാന്‍ഡ്, അള്‍ജീരിയ, കുവൈറ്റ്‌, ഗ്രീസ്, ടര്‍ക്കി എന്നിവിടങ്ങളില്‍ നിന്നും എത്തിയ ആറു കപ്പലുകളുടെ ഒരു സംഘമാണ് ഫ്ലോട്ടില്ല എന്ന സഹായ സംരംഭത്തില്‍ ഉണ്ടായിരുന്നത്.

ഹെലികോപ്റ്ററുകളില്‍ എത്തിയ ഇസ്രയേലി കമാന്‍ഡോകള്‍ കപ്പലില്‍ ഇറങ്ങിയാണ് ആക്രമണം നടത്തിയത്. നോബല്‍ പുരസ്കാര ജേതാവ് ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖ വ്യക്തിത്വങ്ങള്‍ പങ്കെടുക്കുന്ന ഈ യാത്രയില്‍ ആകെ 700 യാത്രക്കാരാണ് ഉള്ളത്. കപ്പല്‍ പരിശോധിക്കാന്‍ എത്തിയ തങ്ങളുടെ സൈനികര്‍ക്ക് നേരെ കപ്പലിലെ പ്രകടനക്കാര്‍ വെടിയുതിര്‍ത്തതിനെ തുടര്‍ന്നാണ് തങ്ങള്‍ ആക്രമണം നടത്തിയത് എന്ന് ഇസ്രായേല്‍ പറയുന്നു. ഗാസയില്‍ നിന്നും 65 കിലോമീറ്റര്‍ അകലെ ഇസ്രായേല്‍ അതിര്‍ത്തിക്കു പുറത്തു വെച്ച് തങ്ങള്‍ ഇത്തരമൊരു ആക്രമണം നടത്തിയത് തങ്ങളുടെ രാജ്യ രക്ഷയ്ക്ക് വേണ്ടിയാണ് എന്നാണ് ഇസ്രയേലിന്റെ പക്ഷം.

എന്നാല്‍ തങ്ങളിലാരും വെടി വെച്ചില്ലെന്നും, ഇസ്രയേലി ആക്രമണം തുടങ്ങുന്നതിനു മുന്‍പേ തങ്ങള്‍ ഒരു വെള്ള കോടി ഉയര്‍ത്തി കീഴടങ്ങുന്നതായി സൂചിപ്പിച്ചിരുന്നു എന്നും കപ്പലില്‍ ഉണ്ടായിരുന്നവര്‍ പറഞ്ഞു. ഹെലികോപ്റ്ററുകളില്‍ എത്തിയ കമാന്‍ഡോകളുടെ ആക്രമണത്തിനു പുറകെ ഇസ്രായേല്‍ നാവിക സേനയുടെ യുദ്ധക്കപ്പലുകള്‍ സംഘത്തെ വളഞ്ഞു. ഇതോടെ കൂടുതല്‍ സംഘര്‍ഷത്തിന് വഴി വെയ്ക്കാതെ കപ്പല്‍ സംഘം കപ്പലിന്റെ വേഗത കുറയ്ക്കുകയും കപ്പല്‍ ഗതി മാറ്റി വിടുകയും ചെയ്തു.

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഹമാസിന് ഇറാന്റെ പിന്തുണ

April 4th, 2010

Ahmadinejadഗാസയിലെ ഹമാസിന്റെ ശക്തി കേന്ദ്രം തകര്‍ക്കാനുള്ള ഇസ്രയേലിന്റെ ഭീഷണിക്കെതിരെ പലസ്തീന് പിന്തുണയുമായി ഇറാന്‍ രംഗത്തെത്തി. ഇസ്രായേല്‍ പുതിയ സാഹസങ്ങള്‍ക്ക് മുതിരരുത്‌ എന്നാണ് ഇത് സംബന്ധിച്ച് തങ്ങളുടെ നിലപാട് വ്യക്തമാക്കി ക്കൊണ്ട് ഇറാന്‍ പ്രസിഡണ്ട് മഹ്മൂദ്‌ അഹമ്മദി നെജാദ്‌ ശനിയാഴ്ച പറഞ്ഞത്. ദക്ഷിണ ലെബനോനില്‍ 2006ല്‍ നടന്ന യുദ്ധത്തിലും, ഗാസയില്‍ 2009 – 2010 ല്‍ പലസ്തീന്‍ നടത്തിയ ചെറുത്ത് നില്‍പ്പിലും ഏറ്റ പരാജയം ഇസ്രായേല്‍ മറക്കരുത് എന്ന് അദ്ദേഹം ഓര്‍മ്മപ്പെടുത്തി. ഗാസയില്‍ നിന്നും ഇസ്രയേലിനു നേരെ നടത്തുന്ന റോക്കറ്റ്‌ ആക്രമണം നിര്‍ത്തിയില്ലെങ്കില്‍ ഇസ്രായേല്‍ വീണ്ടും ആക്രമണം നടത്താന്‍ നിര്‍ബന്ധിതമാകും എന്ന് കഴിഞ്ഞ ദിവസം ഇസ്രായേല്‍ ഉപ പ്രധാന മന്ത്രി സില്‍വന്‍ ഷാലോം പ്രഖ്യാപിച്ചിരുന്നു.

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഒബാമയ്ക്ക് നൊബേല്‍ – അറബ് ലോകത്തിന് അതൃപ്തി

December 11th, 2009

obama-nobel-medalദുബായ് : അമേരിക്കന്‍ പ്രസിഡണ്ട് ബറക് ഒബാമയ്ക്ക് നൊബേല്‍ പുരസ്കാരം ലഭിച്ചത് ഏറ്റവും അനുചിതമായ ഒരു സമയത്താണ് എന്ന് അറബ് ജനത പരക്കെ കരുതുന്നു. ഇന്നലെ ഓസ്‌ലോയില്‍ വെച്ച് ഒബാമ നൊബേല്‍ പുരസ്കാരം ഏറ്റു വാങ്ങുന്നതിന് ഏതാനും ദിവസം മുന്‍പാണ് അമേരിക്ക അഫ്ഗാനിസ്ഥാനിലേക്ക് 30,000 സൈനികരെ കൂടി അയക്കാനുള്ള തീരുമാനം എടുത്തത്. ഇത് ആഗോല തലത്തില്‍ മുസ്ലിം ലോകത്തെ പ്രകോപിപ്പിച്ചിട്ടുണ്ട്.
 
തങ്ങളുടെ അധീനതയിലുള്ള പലസ്തീന്റെ പ്രദേശങ്ങളില്‍ പുതിയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതില്‍ നിന്നും പിന്മാറാന്‍ ഇസ്രയേല്‍ കൂട്ടാക്കാത്ത നടപടിക്ക് അമേരിക്ക വഴങ്ങിയതും, അങ്ങനെ പലസ്തീന്‍ സമാധാന പ്രക്രിയ കഴിഞ്ഞ രണ്ടു മാസമായി മരവിച്ചതും ഇതിനു പുറമെയാണ്.
 
ഒബാമ പറയുന്നത് കൂട്ടാക്കാതെ തങ്ങളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ട് പോവുന്ന ഇസ്രയേല്‍ തന്നെയാണ് ഒബാമയുടെ കഴിവു കേടിന്റെ ഏറ്റവും നല്ല ദൃഷ്ടാന്തം എന്ന് പലരും കരുതുന്നുണ്ട്. എന്നാല്‍ അധികാരമേറ്റ് ഒരു വര്‍ഷം പോലും തികയാത്ത ഒബാമയുടെ ഗള്‍ഫ് നയം ഇനിയും വ്യക്തമാകാന്‍ ഇരിക്കുന്നതേയുള്ളൂ എന്ന ഒരു എതിര്‍ വാദവും ഉണ്ട്. സാമ്പത്തിക മാന്ദ്യം, ആരോഗ്യ പരിചരണം, ഉത്തര കൊറിയ, അഫ്ഗാനിസ്ഥാന്‍, ഇറാന്‍ എന്നീ വിഷയങ്ങളില്‍ മുഴുകിയ ഒബാമയ്ക്ക് അറബ് ഇസ്രയേല്‍ പ്രശ്നത്തില്‍ ഇടപെടാന്‍ വേണ്ടത്ര സമയം ഇനിയും ലഭിച്ചിട്ടില്ല.
 
ഏതായാലും ഒരു നൊബേല്‍ പുരസ്കാരം വാങ്ങുവാന്‍ തക്കതായതൊന്നും ഒബാമ ഇനിയും ചെയ്തിട്ടില്ല എന്നു തന്നെയാണ് അറബ് ലോകത്തില്‍ നിന്നും പരക്കെയുള്ള പ്രതികരണം.
 
 

- ജെ.എസ്.

വായിക്കുക: , , ,

അഭിപ്രായം എഴുതുക »

ഇറാനെ ഭയക്കുന്ന ഇസ്രയേല്‍

May 24th, 2009

iran-missile-testഇറാന് ആണവ ക്ഷമത കൈവരുന്ന പക്ഷം നാലില്‍ ഒന്ന് പേര്‍ തങ്ങള്‍ ഇസ്രയേല്‍ ഉപേക്ഷിച്ച് പോവും എന്ന് അഭിപ്രായപ്പെട്ടു. ഇസ്രയേലിലെ പ്രശസ്തമായ ടെല്‍ അവീവ് സര്‍‌വ്വകലാശാല നടത്തിയ ഒരു സര്‍‌വ്വേയില്‍ ആണ് ഇത് വെളിപ്പെട്ടത്. സെന്റര്‍ ഫോര്‍ ഇറാനിയന്‍ സ്റ്റഡീസ് ആണ് പ്രസ്തുത പഠനം നടത്തിയത്. ഇറാന്‍ അണു ബോംബ് കൈവശപ്പെടുത്തും എന്ന് തങ്ങള്‍ ഭയക്കുന്നു എന്ന് 85% പേര്‍ അഭിപ്രായപ്പെട്ടു. അമേരിക്കയിലെ പുതിയ ഭരണ കൂടം ഇറാനുമായി നടത്തുന്ന ചര്‍ച്ചകള്‍ ഫലപ്രദമാവില്ല എന്ന് 57% പേര്‍ വിശ്വസിക്കുന്നു. ഈ ചര്‍ച്ചകളുടെ ഫലത്തിന് കാത്തു നില്‍ക്കാതെ എത്രയും വേഗം ഇസ്രയേല്‍ ഇറാന്റെ ആണവ കേന്ദ്രങ്ങള്‍ ആക്രമിച്ചു നശിപ്പിക്കണം എന്ന് 41% ഇസ്രയേലികള്‍ കരുതുന്നു. ഈ കണ്ടെത്തലുകള്‍ ഏറെ ദുഃഖകരമാണ് എന്ന് കേന്ദ്രം മേധാവി പ്രൊഫസ്സര്‍ ഡേവിഡ് പറയുന്നു. എത്രയൊക്കെ തീവ്രവാദപരമായ നേതൃത്വമാണ് ഇറാനില്‍ ഉള്ളതെങ്കിലും ഇസ്രയേലിനെ ആക്രമിക്കാന്‍ ശ്രമിക്കുന്നത് ഇറാന്റെ അന്ത്യം കുറിക്കും എന്ന് അവര്‍ക്ക് അറിയാം. ഇത് മനസ്സിലാക്കി കൊണ്ടു തന്നെ ഇറാന്‍ നിരന്തരം നടത്തി പോരുന്ന ഭീഷണി പക്ഷെ ഫലപ്രദം ആണ് എന്നാണ് ഈ സര്‍‌വ്വേ ഫലം സൂചിപ്പിക്കുന്നത്. ഇറാന്റെ ആക്രമണ ഭീഷണിയില്‍ ലക്ഷക്കണക്കിന് ഇസ്രയേലികള്‍ ഭയത്തില്‍ ആണ് കഴിയുന്നത്. അതു കൊണ്ടു തന്നെയാണ് ഇവര്‍ ഇറാന് ആണവ ആയുധം ലഭിക്കുന്ന നിമിഷം തന്നെ ഇസ്രയേലില്‍ നിന്നും പലായനം ചെയ്യാന്‍ ആലോചിക്കുന്നതും എന്നും അദ്ദേഹം പറഞ്ഞു.
 



 
 

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

അമേരിക്കയില്‍ 49% ഇറാനെതിരെ

May 9th, 2009

israel-attack-iranഅമേരിക്കയില്‍ നടത്തിയ ഒരു അഭിപ്രായ വോട്ടെടുപ്പില്‍ 49% പേര്‍ ഇറാനെതിരെ തങ്ങളുടെ നിലപാട് വ്യക്തമാക്കി. ഇസ്രയേല്‍ ഇറാനെ ആക്രമിക്കുന്ന വേളയില്‍ അമേരിക്ക കൂടെ ഇസ്രയേലിനൊപ്പം ചേര്‍ന്ന് ഇറാനെതിരെ യുദ്ധം ചെയ്യണം എന്നാണ് ഈ അഭിപ്രായ വോട്ടെടുപ്പില്‍ 49% അമേരിക്കക്കാര്‍ അഭിപ്രായം രേഖപ്പെടുത്തിയത്. 37% പേര്‍ പറഞ്ഞത് ഇത്തരം ഒരു യുദ്ധം ഉണ്ടായാല്‍ അമേരിക്ക അതില്‍ ഇടപെടാതെ മാറി നില്‍ക്കണം എന്നാണ്. എന്നാല്‍ രണ്ട് ശതമാനം പേരെങ്കിലും യുദ്ധത്തില്‍ അമേരിക്ക ഇറാനെ സഹായിക്കണം എന്ന് അഭിപ്രായപ്പെട്ടു.
 
പൊതു ജന അഭിപ്രായം സ്വരൂപിക്കുകയും, പ്രസിദ്ധപ്പെടുത്തുകയും, വിതരണം ചെയ്യുകയും മറ്റും ചെയ്യുന്നതില്‍ പ്രത്യേക വൈദഗ്ദ്ധ്യം ഉള്ള റസ്മുസ്സന്‍ റിപ്പോര്‍ട്ട്സ് എന്ന പ്രസിദ്ധീകരണ ശാലയാണ് പ്രസ്തുത അഭിപ്രായ വോട്ടെടുപ്പ് നടത്തിയത്. ടെലിഫോണ്‍ ഉപയോഗിച്ച് തെരഞ്ഞെടുക്കപ്പെട്ട ആളുകളില്‍ മെയ് 5, 6 തിയതികളില്‍ ആണ് ഈ സര്‍വ്വേ നടത്തിയത്. ശാസ്ത്രീയമായി ഇതില്‍ 3% തെറ്റ് മാത്രമേ സംഭവിക്കുകയുള്ളൂ എന്നാണ് വിദഗ്ദ്ധ മതം. അത് കൊണ്ടു തന്നെ ലോകത്തിലെ തന്നെ ഒന്നാം കിട അഭിപ്രായ സര്‍വ്വേ നടത്തുന്ന ഏജന്‍സിയായിട്ടാണ് ഇവര്‍ അറിയപ്പെടുന്നത്.
 
 

- ജെ.എസ്.

വായിക്കുക: , ,

അഭിപ്രായം എഴുതുക »

പലസ്തീന്‍ വെനസ്വേലയുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചു

April 28th, 2009

palestine-venezuela-flagsതെക്കേ അമേരിക്കന്‍ രാജ്യമായ വെനസ്വേലയില്‍ പലസ്തീന്‍ തങ്ങളുടെ നയതന്ത്ര കാര്യാലയം സ്ഥാപിച്ചു കൊണ്ട് തിങ്കളാഴ്ച ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ഔദ്യോഗികമാക്കി. ഇസ്രയേല്‍ ഗാസയില്‍ നടത്തിയ ആക്രമണ വേളയില്‍ തങ്ങള്‍ക്ക് വെനസ്വേല നല്‍കിയ പിന്തുണക്ക് പലസ്തീന്‍ വിദേശ കാര്യ മന്ത്രി റിയാദ് അല്‍ മല്‍കി വനസ്വേലന്‍ പ്രസിഡണ്ട് ഹ്യൂഗോ ഷാവേസിന് നന്ദി പറഞ്ഞു. ഗാസാ ആക്രമണത്തില്‍ പ്രതിഷേധിച്ച് വെനസ്വേല ഇസ്രയേലുമായി ഉള്ള നയതന്ത്ര ബന്ധങ്ങള്‍ വേര്‍പെടുത്തി പലസ്തീന്‍ ജനതയുമായി തങ്ങളുടെ ഐക്യ ദാര്‍ഡ്യം പ്രഖ്യാപിച്ചത് ഷാവേസിനെ അറബ് ലോകത്തിന്റെ പ്രിയങ്കരന്‍ ആക്കി മാറ്റിയിരുന്നു. പലസ്തീന്‍ പ്രശ്നം തങ്ങളുടെ സ്വന്തം പ്രശ്നം ആണെന്ന് വെനസ്വേലന്‍ വിദേശ കാര്യ മന്ത്രി നിക്കോളാസ് മടൂറോ പറഞ്ഞതിന് മറുപടിയായി ഷാവേസ് അറബ് ലോകത്തിന്റെ ഏറ്റവും ജനപ്രീതി നേടിയ നേതാവാണ് എന്ന് അല്‍ മല്‍കി പ്രശംസിച്ചു. കറാകാസ്സില്‍ തിങ്കളാഴ്ച്ച വൈകീട്ട് പലസ്തീന്‍ എംബസ്സി ഉല്‍ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഇരുവരും.
 



 
 

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് പലസ്തീന്‍

April 20th, 2009

ഇസ്രയേലിനെ യഹൂദന്മാരുടെ രാഷ്ട്രമായി അംഗീകരിക്കണം എന്ന ഇസ്രയേല്‍ പ്രധാന മന്ത്രി ബിന്യാമീന്‍ നെതന്യാഹുവിന്റെ ആവശ്യം പലസ്തീന്‍ അധികൃതരും ഹമാസും നിരസിച്ചു. ഇരു വിഭാഗവും തമ്മില്‍ ഉള്ള സമാധാന ചര്‍ച്ചകള്‍ക്ക് ഈ ആവശ്യം ഒരു ഉപാധിയായി ഇസ്രയേല്‍ പ്രധാന മന്ത്രി മുന്നോട്ട് വെച്ചിരുന്നു. കഴിഞ്ഞ വ്യാഴാഴ്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി ജോര്‍ജ്ജ് മിഷെലുമായി നറ്റത്തിയ കൂടിക്കാഴ്ചയില്‍ ആണ് ഇസ്രയേല്‍ പ്രധാന മന്ത്രി നെതന്യാഹു ഈ ആവശ്യം ഉന്നയിച്ചത്. ഇതിനെ തുടര്‍ന്ന് മിഷെല്‍ വെള്ളിയാഴ്ച പലസ്തീന്‍ അതോറിറ്റി പ്രസിഡണ്ട് മഹമൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തുകയും ഇസ്രയേലിന്റെ ആവശ്യം അദ്ദേഹത്തെ ധരിപ്പിക്കുകയും ചെയ്തു. എന്നാല്‍ രണ്ട് വ്യത്യസ്ത രാഷ്ട്രങ്ങള്‍ എന്ന പലസ്തീന്റെ കാഴ്ചപ്പാട് ഇസ്രയേലിനെ കൊണ്ട് അംഗീകരിപ്പിക്കണം എന്നായിരുന്നു പലസ്തീന്‍ പ്രതിനിധികളുടെ നിലപാട്. മാത്രമല്ല, ഇസ്രയേലുമായി നേരത്തെ ഏര്‍പ്പെട്ടിട്ടുള്ള എല്ലാ കരാറുകളും ഇസ്രയേല്‍ പാലിക്കുന്നുണ്ട് എന്ന് ഉറപ്പു വരുത്തണം എന്നും ഇവര്‍ ആവശ്യപ്പെട്ടു.

- ജെ.എസ്.

വായിക്കുക:

അഭിപ്രായം എഴുതുക »

ഇസ്രയേല്‍ വീണ്ടും വ്യോമാക്രമണം നടത്തി

February 2nd, 2009

ഇസ്രയേലിന്റെ യുദ്ധ വിമാനങ്ങള്‍ ഗാസയില്‍ ഹമാസിന്റെ നിയന്ത്രണത്തിലുള്ള പ്രദേശത്തെ ഒരു ഒഴിഞ്ഞ പോലീസ് സ്റ്റേഷന്‍ ബോംബ് ചെയ്തു തകര്‍ത്തു. ഹമാസിന്റെ വെടി വെപ്പിന് തങ്ങള്‍ മറുപടി നല്‍കും എന്ന് ഇസ്രയേല്‍ പറഞ്ഞതിന് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ ആണ് ഈ പുതിയ സംഭവ വികാസം നടന്നിരിക്കുന്നത്. എന്നാല്‍ ഈ ആക്രമണത്തില്‍ ആരും കൊല്ലപ്പെട്ടതായി സൂചനയില്ല. ഇത്തരം നിരവധി ആക്രമണങ്ങള്‍ തങ്ങള്‍ ഗാസയില്‍ ഉടനീളം തങ്ങള്‍ നടത്തിയതായി ഇസ്രയേല്‍ അവകാശപ്പെട്ടു. തങ്ങള്‍ വെടി നിര്‍ത്തിയതിന് ശേഷവും ഹമാസ് തുടരുന്ന റോക്കറ്റ് ആക്രമണത്തിന് തങ്ങള്‍ ആനുപാതികം അല്ലാത്ത തിരിച്ചടി തന്നെ നല്‍കും എന്ന് ഇസ്രയേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മെര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെയാണ് ഈ ആക്രമണം നടന്നത്.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

ഗാസയില്‍ വെടി നിര്‍ത്തി

January 18th, 2009

മൂന്ന് ആഴ്ചകള്‍ കൊണ്ട് 1200 പേരെ കൊന്നൊടുക്കിയ യുദ്ധത്തിന് താല്‍ക്കാലിക വിരാമം ഇട്ട് കൊണ്ട് ഇസ്രയേല്‍ ശനിയാഴ്ച അര്‍ധ രാത്രി മുതല്‍ വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ചു. ഈജിപ്തും ഫ്രാന്‍സും നടത്തിയ ശ്രമങ്ങളുടെ ഫലം ആണ് ഇപ്പോഴത്തെ വെടി നിര്‍ത്തല്‍. ഏക പക്ഷീയം ആയി വെടി നിര്‍ത്തല്‍ പ്രഖ്യാപിച്ച ഇസ്രായേല്‍ പ്രധാന മന്ത്രി എഹൂദ് ഓള്‍മേര്‍ട്ട് പക്ഷെ സൈന്യം തങ്ങളുടെ ഇപ്പോഴത്തെ നിലയില്‍ തന്നെ പ്രദേശത്ത് തുടരും എന്ന് അറിയിച്ചു. എന്നാല്‍ ഗാസയില്‍ ഒരു ഇസ്രായേല്‍ സൈനികന്‍ പോലും നില ഉറപ്പിക്കുന്നത് തങ്ങള്‍ക്ക് അംഗീകരിക്കാന്‍ ആവില്ല എന്നാണ് ഹമാസിന്റെ നിലപാട്. സൈന്യത്തെയും തങ്ങള്‍ക്കെതിരെ നടപ്പിലാക്കിയ സാമ്പത്തിക ഉപരോധവും പൂര്‍ണ്ണമായി പിന്‍‌വലിച്ച് അതിര്‍ത്തികള്‍ തുറന്നാല്‍ മാത്രമേ തങ്ങള്‍ ഇത് അംഗീകരിക്കൂ എന്ന് ഒരു ഹമാസ് വക്താവ് വ്യക്തമാക്കി.

- ജെ.എസ്.

വായിക്കുക: ,

അഭിപ്രായം എഴുതുക »

2 of 4123»|

« Previous Page« Previous « യു.എ.ഇ. യും അമേരിക്കയും 123 കരാറില്‍ ഒപ്പു വച്ചു
Next »Next Page » ഒബാമ മാപ്പ് പറയണം – നെജാദ് »



  • സാമൂഹിക മാധ്യമങ്ങളില്‍ കുട്ടികൾക്ക് വിലക്ക് ഏർപ്പെടുത്തി
  • മാധവ് ഗാഡ്ഗില്ലിന് യു. എന്‍. ഇ. പി. ‘ചാംപ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരം സമ്മാനിക്കും.
  • വ്യാജ വാർത്തകൾ കണ്ടെത്തൽ : പാഠ്യ പദ്ധതിയിൽ ഉൾപ്പെടുത്തി ബ്രിട്ടൻ
  • ഷെയ്ഖ്‌ ഹസീന രാജി വെച്ചു : കലാപത്തെ തുടർന്ന് രാജ്യം വിട്ടു
  • ബുക്കർ പുരസ്കാരം ജെന്നി ഏർപെൻ ബെക്കിന്
  • കൊവിഷീല്‍ഡ് കൊവിഡ് വാക്സിൻ പാർശ്വ ഫലങ്ങൾ ഉണ്ടാക്കുന്നു
  • അമേരിക്കയുമായി സഹകരിക്കില്ലെന്ന് നൈജർ
  • 1300 കോടി വർഷം പഴക്കമുള്ള തമോദ്വാരം കണ്ടെത്തി
  • ഷെയ്ഖ് ഹസീന ബംഗ്ലാദേശില്‍ വീണ്ടും അധികാരത്തിലേക്ക്
  • കൊവിഡ് ജെ. എൻ-1 വകഭേദം അപകടകാരിയല്ല എന്ന് ലോകാരോഗ്യ സംഘടന
  • മലേറിയ വാക്സിന് അംഗീകാരം നല്‍കി
  • ഉപയോഗിക്കാത്ത ജി- മെയിൽ എക്കൗണ്ടുകൾ നീക്കം ചെയ്യും : മുന്നറിയിപ്പുമായി ഗൂഗിൾ
  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine