ജനീവ : കൊവിഡ്-19 വൈറസ് വ്യാപന ത്തിന്റെ കൂടുതൽ ഭീകരത ലോകം അഭി മുഖീകരി ക്കുവാന്‍ പോകുന്നു എന്നുള്ള മുന്നറിയിപ്പുമായി ലോക ആരോഗ്യ സംഘടന യുടെ ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രിയേസസ്.
Media briefing on #COVID19 with @DrTedros. https://t.co/rrXFYFvH6I
— World Health Organization (WHO) (@WHO) April 20, 2020
ഈ ദുരന്തത്തെ നമുക്ക് പ്രതിരോധിക്കാം. ഇത് ഒരു വൈറസ് ആണെന്നുള്ളത് ആളുകള്‍ക്ക് ഇനിയും മനസ്സിലായിട്ടില്ല. ആരോഗ്യ – സുരക്ഷാ സംവിധാന ങ്ങള്‍ വളരെ കുറവായ ആഫ്രിക്ക ആയിരിക്കും കൊവിഡ്-19 ന്റെ അടുത്ത പ്രഭവ കേന്ദ്രം എന്നും ലോക്ക് ഡൗൺ കൊണ്ട് മാത്രം കൊറോണയെ നേരിടാൻ കഴിയില്ല എന്നും മുന്നേറിയിപ്പ് നൽകി.
കൊറോണ വൈറസ് വ്യാപന വുമായി ബന്ധപ്പെട്ട അമേരിക്കയുടെ ആരോ പണങ്ങള്‍ W H O ഡയറക്ടര്‍ ജനറല്‍ ടെഡ്രോസ് അഥനോം ഗെബ്രി യേസസ് തള്ളി കളഞ്ഞു. കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്ത ആദ്യ ദിവസം മുതല്‍ അമേരിക്കക്കു ലോക ആരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി യിരുന്നു എന്ന് അദ്ദേഹം വ്യക്തമാക്കി.
കൊവിഡ്-19 വ്യാപനത്തിന്റെ ആദ്യഘട്ടത്തില്‍ ലോക ആരോഗ്യ സംഘടന യുടെ പ്രവര്‍ത്തന ങ്ങളില്‍ വീഴ്ച ഉണ്ടായി നടപടികള്‍ ഫലപ്രദമായിരുന്നില്ല എന്നും കൊറോണ യെ കുറിച്ച് മുന്നറിയിപ്പ് നല്‍കിയില്ല എന്നും ആരൊപിച്ച് അമേരിക്കന്‍ പ്രസിഡണ്ട് ട്രംപ്, സംഘടന ക്കുള്ള സാമ്പത്തിക സഹായം നിര്‍ത്തലാക്കു കയും ചെയ്തിരുന്നു.