ഒളിംപിക്‌സ് ദീപശിഖയും വഹിച്ചുകൊണ്ടുള്ള വിമാനം ഗ്രീസില്‍ നിന്നും ജപ്പാനിലെത്തി. കോവിഡ് 19 ഭീതിയെ തുടര്‍ന്ന് ഒളിംപിക്‌സ് മാറ്റിവെക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് ദീപശിഖ ജപ്പാനിലെത്തിയത്. പതിവ് ആഘോഷപരിപാടികളൊന്നുമില്ലാതെ ആളും ആരവവുമില്ലാതെയാണ് ദീപശിഖ ജപ്പാനിലെത്തിയത്.
ജപ്പാനിലെ മിയാഗിയിലെ മാറ്റ്‌സുഷിമ വ്യോമതാവളത്തിലായിരുന്നു ദീപശിഖ വഹിച്ചവിമാനം ഇറങ്ങിയത്. ഇക്കാര്യം ടോക്യോ 2020 ഒളിംപിക്‌സിന്റെ അക്കൗണ്ട് തന്നെ ട്വീറ്റ് ചെയ്യുകയായിരുന്നു. സുനാമിയും ഭൂമികുലുക്കവും ബാധിച്ച് തകര്‍ന്നുപോയ തൊഹുക്കു മേഖലയിലാണ് ഈ വിമാനത്താവളം ഉള്ളത്. ജപ്പാന്റെ തിരിച്ചുവരവിന്റെ പ്രതീകമായാണ് ഈ വ്യോമതാവളം തന്നെ ഒളിംപിക്‌സ് ദീപശിഖ ഇറങ്ങാനായി തെരഞ്ഞെടുത്തത്.
- അവ്നി
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഒളിംപിക്‌സ്, കോവിഡ് 19, ജപ്പാന്, വിമാനം