പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍

December 31st, 2009

christmas-carol-abudhabiഅബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ്‌ ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
 
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
 

christmas-carol-abubhabi

 
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു

December 31st, 2009

ea-rajendranഅബുദാബി : സംസ്ഥാന കൃഷി മന്ത്രി മുല്ലക്കര രത്നാകരന്റെ പ്രത്യേക താല്പര്യ പ്രകാരം പ്രവാസി മലയാളികളുടെ സഹകരണത്തോടു കൂടി കൃഷി വകുപ്പ് ഒരുക്കുന്ന പുതിയ പദ്ധതികള്‍, ഹോര്‍ട്ടികള്‍ച്ചറല്‍ കോര്‍പ്പറേഷന്‍ ചെയര്‍മാന്‍ ഇ. എ. രാജേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ പ്രഖ്യാപിച്ചു. പഴം, പച്ചക്കറി ഉല്‍പാദന – വിപണന രംഗത്തെ ഇട നിലക്കാരന്റെ ചൂഷണങ്ങള്‍ ഒഴിവാക്കി, കര്‍ഷകരേയും ഉപഭോക്താക്കളേയും സഹായിച്ചു കൊണ്ടിരിക്കുന്ന ഹോര്‍ട്ടി കോര്‍പ്പിന്റെ വിപണിയിലെ ഇടപെടലുകള്‍ മൂലം കാര്‍ഷിക രംഗത്തെ വിലക്കയറ്റം ഒരു പരിധി വരെ പിടിച്ചു നിര്‍ത്താന്‍ സാധിക്കുന്നുണ്ട്. ഗ്രാമ പഞ്ചായ ത്തുകളുമായി സഹകരിച്ച് ഹോര്‍ട്ടി കോര്‍പ്പ് ആരംഭിക്കാന്‍ പോകുന്ന ‘100 മിനി സൂപ്പര്‍ മാര്‍ക്കറ്റു’ കളുടെ 25% ഫ്രാഞ്ചെസികള്‍ പ്രവാസി മലയാളികള്‍ക്ക് നല്‍കുമെന്ന് ശ്രീ. ഇ. എ. രാജേന്ദ്രന്‍ പറഞ്ഞു .
 
കൃഷി വകുപ്പ് ആരംഭിച്ചിരിക്കുന്ന ‘ആയിരം പച്ചക്കറി ഗ്രാമങ്ങള്‍ ‘ എന്ന പദ്ധതി മുഖേന പഴം, പച്ചക്കറി ഉത്പാദനം 40 % മുതല്‍ 50 % വരെ വളര്‍ച്ച പ്രതീക്ഷിക്കുന്നു.
 
ഇന്ത്യയിലെ ഏറ്റവും വലിയ തേന്‍ സംസ്കരണ ശാല 2010 ഫെബ്രുവരിയില്‍, കൊല്ലം ജില്ലയിലെ ചടയ മംഗലത്ത് ആരംഭിക്കാന്‍ പോവുകയാണ്. അവരുടെ ഉല്‍പ്പന്നങ്ങള്‍ സംഭരിച്ച് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുന്നതിന്, യു. എ. ഇ യിലെ വ്യാപാര പ്രമുഖരുമായി ചര്‍ച്ച നടന്നു കൊണ്ടിരിക്കുന്നു.
 
വില കുറച്ചും ഗുണ നിലവാരം ഉയര്‍ത്തിയും പത്തു തരം തേനുകള്‍ വിപണിയില്‍ ഇറക്കുന്നുണ്ട്. പ്രവാസി കുടുംബങ്ങള്‍ക്കും, തൊഴില്‍ നഷ്ടപ്പെട്ട് തിരിച്ചെത്തുന്ന പ്രവാസികള്‍ക്കും തേന്‍ സംസ്കരണത്തില്‍ പരിശീലനം നല്‍കുകയും, ഉല്‍പാദനത്തിന് ആവശ്യമായ ഉപകരണ ങ്ങള്‍ക്ക് 50% സബ്സിഡിയും നല്‍കുവാന്‍ തീരുമാന മായിട്ടുണ്ട്. ഈ ഉല്‍പ്പന്നങ്ങള്‍ കര്‍ഷകരില്‍ നിന്നും നേരിട്ട് ഹോര്‍ട്ടി കോര്‍പ്പ് സംഭരിച്ച് വിപണിയില്‍ എത്തിക്കും. പ്രവാസികള്‍ക്ക് അവരുടേതായ കര്‍ഷക സം ഘങ്ങള്‍ എല്ലാ ജില്ലകളിലും രൂപീകരിക്കുവാനും അതു വഴി ഉല്‍പ്പന്നങ്ങള്‍ കേരളത്തിലും വിദേശ നാടുകളിലും വിപണനം നടത്തുവാനും പദ്ധതിയുണ്ട്.
 
ബസുമതി ഒഴിച്ചുള്ള അരി കയറ്റു മതിയില്‍ കേന്ദ്ര സര്‍ക്കരിന്റെ ചില നിയന്ത്ര ണങ്ങള്‍ ഉള്ളതു കൊണ്ട് മന്ത്രി തല സമ്മര്‍ദ്ദം ചെലുത്തി, കേന്ദ്ര ഗവണ്‍മെന്റില്‍ നിന്നും ഒരു ‘എക്സിറ്റ് പെര്‍മിറ്റ്’ സംഘടി പ്പിക്കാനുള്ള ശ്രമം നടന്നു കൊണ്ടിരിക്കുന്നു.
 
ഹോര്‍ട്ടി കോര്‍പ്പിന്റെ ഈ സംരംഭവുമായി സഹകരിക്കുവാന്‍ താല്പര്യമുള്ള പ്രവാസി കള്‍ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ താഴെയുള്ള ഇമെയില്‍ വിലാസത്തില്‍ ബന്ധപ്പെ ടാവുന്നതാണ് .(earajendran@hotmail.com)
 
അബുദാബി കേരളാ സോഷ്യല്‍ സെന്ററില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ എം. സുനീര്‍ , പി. സുബൈര്‍, കെ. വി. പ്രേം ലാല്‍, ടി. എ. സലീം തുടങ്ങിയവര്‍ സംബന്ധിച്ചു.
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു

December 29th, 2009

sunrise-school-abudhabiഅബുദാബി : മുസ്സഫയിലെ സണ്‍‌റൈസ് ഇംഗ്ലീഷ് പ്രൈവറ്റ് സ്ക്കൂള്‍ 21-‍ാം വാര്‍ഷിക ദിനം ആഘോഷിച്ചു. അബുദാബി വിദ്യാഭ്യാസ മേഖലാ മേധാവി മൊഹമ്മദ് സാലെം അല്‍ ദാഹിരി ആയിരുന്നു ചടങ്ങിലെ മുഖ്യ അതിഥി. ഇന്ത്യന്‍ എംബസിയിലെ സെക്കണ്ട് സെക്രട്ടറി സുമതി വാസുദേവ്, സ്ക്കൂള്‍ ചെയര്‍മാന്‍ സയീദ് ഒമീര്‍ ബിന്‍ യൂസഫ് എന്നിവര്‍ വിശിഷ്ടാ തിഥിക ളായിരുന്നു.
 

sunrise-english-private-school

 
പത്താം ക്ലാസിലും പന്ത്രണ്ടാം ക്ലാസിലും ഒന്നാമതായ കുട്ടികള്‍ക്കും പരീക്ഷയില്‍ മികച്ച പ്രകടനം കാഴ്‌ച്ച വെച്ച മറ്റ് കുട്ടികള്‍ക്കും പാരിതോഷികങ്ങള്‍ നല്‍കി. ഇന്റര്‍ സ്ക്കൂള്‍ പരിസ്ഥിതി ചോദ്യോത്തരി മത്സരത്തില്‍ വിജയികളാ യവര്‍ക്ക് ട്രോഫി സമ്മാനിച്ചു. തുടര്‍ന്ന് കലാ സാംസ്കാരിക പരിപാടികള്‍ അരങ്ങേറി. സ്ക്കൂള്‍ പ്രധാന അധ്യാപകന്‍ സി. ഇന്‍‌ബനാതന്‍ അതിഥികള്‍ക്ക് സ്നേഹോ പഹാരങ്ങളും ബൊക്കെകളും നല്‍കി ആദരിച്ചു.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍

December 25th, 2009

charithramഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ ഒരുക്കുന്ന നാടകോത്സവം 2009 ന് തിരശ്ശീല വീഴുന്നു. സമാപന ദിവസമായ ഇന്ന്, (ഡിസംബര്‍ 25 വെള്ളി) കഴിമ്പ്രം വിജയന്‍ രചിച്ച് സംസ്കാര ദുബായ് അവതരിപ്പിക്കുന്ന ‘ചരിത്രം അറിയാത്ത ചരിത്രം’ എന്ന നാടകം അരങ്ങിലെത്തുന്നു. സംവിധാനം സലിം ചേറ്റുവ.
 

drama-charitram

 
ഓരോ കാല ഘട്ടങ്ങളിലൂടെ അടക്കി ഭരിച്ചിരുന്ന ഭരണ സാരഥികളുടെ താല്‍‌പര്യത്തിന് അനുസരിച്ച് രൂപപ്പെടുത്തിയ ശില്‍‌പങ്ങളാണ് നമ്മള്‍ ആസ്വദിക്കുന്നത്, അല്ലെങ്കില്‍ അനുഭവിക്കുന്നത്. എഴുതാതെ പോയ പിഴവുകള്‍ അറിയാതെ വന്നതല്ല, സത്യം വളച്ച് ഒടിച്ചില്ലെങ്കില്‍ ചരിത്രത്തിന്റെ മുഖം തനിക്ക് അനുകൂലമാവില്ലെന്ന ഭയം കൊണ്ട് ഒരുക്കി വെച്ച കല്‍‌പനകള്‍ ആണ് നമ്മള്‍ പഠിക്കേണ്ടി വന്നത്. നാടിനെ സ്നേഹിച്ചവര്‍ രാജ്യ ദ്രോഹികളായി മുദ്രയടിക്കപ്പെട്ടു. ചരിത്രത്തില്‍ മറപ്പുര കെട്ടി ഒളിച്ചു വെച്ചിരുന്ന സത്യങ്ങ ളിലേക്ക്‌ ഒരെത്തി നോട്ടമാണ് ‘ചരിത്രം അറിയാത്ത ചരിത്രം’
 
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

കല അബുദാബി യുടെ കൃഷ്ണനാട്ടം

December 21st, 2009

krishnanaattamഅബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ നാടകോത്സവ ത്തില്‍ തിങ്കളാഴ്ച രാത്രി 8:30ന് കല അബുദാബി യുടെ കൃഷ്ണനാട്ടം എന്ന നാടകം അരങ്ങേറും. രചന സി. എസ്. മുരളീ ബാബു. സംവിധാനം വിനോദ് പട്ടുവം. മലയാളിക്ക് അന്യമായി ക്കൊണ്ടിരിക്കുന്ന സംസ്കൃതിയെ, പൈതൃകത്തെ കാത്തിരിക്കുന്ന മനുഷ്യാത്മാക്കളുടെ നോവും നൊമ്പരവും വിഹ്വലതകളും കൃഷ്ണനാട്ടം എന്ന നാടകത്തില്‍ നമുക്ക് കാണാം.

-

വായിക്കുക: ,

അഭിപ്രായം എഴുതുക »

Page 1 of 1812345...10...Last »

« Previous « നാടകോത്സവ ത്തില്‍ ഇന്ന് ‘പുലിജന്മം’
Next Page » ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010 »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine