അബുദാബി : ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി അബുദാബി സെന്റ് ജോര്‍ജ് ഓര്‍ത്തഡോക്സ് കത്തീഡറല്‍ യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ സംഘടിപ്പിച്ച ക്രിസ്തുമസ് കരോള്‍ ശ്രദ്ധേയമായി. സ്നേഹത്തിന്റെയും സാഹോദ ര്യത്തിന്റെയും സമാധാന ത്തിന്റെയും സന്ദേശവുമായി വന്നു ചേര്‍ന്ന തിരുപ്പിറവി ദിനത്തില്‍, ക്രിസ്തുമസ് സന്ദേശവുമായി പുറപ്പെട്ട കരോള്‍ ഗ്രൂപ്പിന് ഇതര മത വിഭാഗങ്ങളുടെ വിശിഷ്യാ അറബ് വംശജരുടെ സാന്നിധ്യവും പ്രോത്സാഹനവും ഉണ്ടായിരുന്നു.
എസ്. എം. എസ്സിലൂടെയും ഇമെയില്‍ വഴിയും സന്ദേശങ്ങള്‍ കൈ മാറി, സ്വന്തം കൂടുകളിലേ ക്കൊതുങ്ങുന്ന പുതിയ യുഗത്തിലെ ആഘോഷം കണ്ടു ശീലിക്കുന്ന പ്രവാസ ഭൂമിയിലെ പുതിയ തലമുറയ്ക്ക് ഒരു ഉയര്‍ത്തു പാട്ടായി യുവജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ പാരമ്പര്യ തനിമയോടെ അവതരിപ്പിച്ച ക്രിസ്തുമസ് കരോള്‍.
കത്തീഡറലിന്റെ പ്രാര്‍ത്ഥനാ ഗ്രൂപ്പുകളില്‍ നടത്തിയ ഭവന സന്ദര്‍ശനവും തൊഴിലാളി ക്യാമ്പുകളെ കേന്ദ്രീകരിച്ചു നടത്തിയ കരോളും ഏറെ പ്രശംസ പിടിച്ചു പറ്റി. ഇട വക വികാരി ഫാദര്‍ ജോണ്സണ്‍ ദാനിയേലിന്റെ സാന്നിധ്യം, യുവ ജന പ്രസ്ഥാനം പ്രവര്‍ത്തകര്‍ക്ക് കൂടുതല്‍ ആവേശം പകര്‍ന്നു നല്‍കി.
– പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി


പുതു വര്‍ഷത്തെ വരവേ ല്‍ക്കാനായി തേന്‍ ഇശലുകളുടെ താള മേളവുമായി “ഫാര്‍ എവേ ഇശല്‍ മര്‍ഹബ 2010” അരങ്ങേറുന്നു. പ്രശസ്ത ചലച്ചിത്ര താരങ്ങളായ സിദ്ദിഖും, സുരാജ് വെഞ്ഞാറമൂടും നയിക്കുന്ന ഈ നൃത്ത സംഗീത ഹാസ്യ മേളയില്‍ സിനിമാ – ടെലിവിഷന്‍ രംഗത്തെ ശ്രദ്ധേയരായ കലാകാര ന്മാരുടെ മികവുറ്റ പ്രകടനങ്ങള്‍ ഒരുക്കുന്നത് അബുദാബിയിലെ ഫാര്‍ എവേ ജനറല്‍ ട്രാന്‍സ്പോര്‍ട്ട് & റിയല്‍ എസ്റേറ്റ് എന്ന സ്ഥാപനമാണ്. നിരവധി കലാ പരിപാടികളും, ടെലിവിഷന്‍ ദ്യശ്യാ വിഷ്കാരങ്ങളും വിജയ കരമായി അവതരി പ്പിച്ചിട്ടുള്ള മജീദ് എടക്കഴിയൂര്‍, റസാഖ് ചാവക്കാട് ടീം ഒരുക്കുന്ന ഈ സ്റ്റേജ് ഷോ, നവവത്സ രാഘോഷ ങ്ങളുടെ ഭാഗമായി ജനുവരി ഒന്നിന് വെള്ളിയാഴ്ച അബുദാബി നാഷണല്‍ തിയേറ്ററിലും, ജനുവരി രണ്ടിന് ശനിയാഴ്ച ദുബായ് അല്‍നാസര്‍ ലിഷര്‍ ലാന്‍ഡിലും രാത്രി 7 മണിക്ക് ആരംഭിക്കും.
ലോക പ്രശസ്ത താള വാദ്യക്കാരനായ ശിവ മണിയും തായംബക വിദഗ്ദന്‍ പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിയും ചലച്ചിത്ര നടന്‍ ജയറാമും ഒന്നിക്കുന്ന താള വാദ്യാഘോഷം ഇന്ന് ദുബായില്‍ അരങ്ങേറും. കീ ബോര്‍ഡിലെ അജയ്യനായ സ്റ്റീഫന്‍ ദേവസ്യയും വയലിനിസ്റ്റ് ബാല ഭാസ്കറുമാണ്, താള വാദ്യാഘോഷത്തിന് അകമ്പടി യാകുന്നത്. ആഘോഷം 2009 എന്ന അമൃത ടെലിവിഷന്‍ പരിപാടിയില്‍, താള മേളക്കാര്‍ക്ക് പുറമെ പ്രശസ്ത ഗായകരായ മധു ബാല കൃഷ്‌ണന്‍, അഫ്‌സല്‍ തുടങ്ങിയ വരോടൊപ്പം അമൃത സുപ്പര്‍ സ്റ്റാറിലെ രൂപ എന്നിവര്‍ നയിക്കുന്ന സംഗീത മേളയും പ്രമുഖ നര്‍ത്തകര്‍ ഒരുക്കുന്ന നൃത്ത വിരുന്നും, അമൃത ആഘോഷത്തിന്റെ ഭാഗമാ യുണ്ടാവും. ഇന്ന് (ഒക്ടോബര്‍ 1) ദുബായ് അല്‍ നാസര്‍ ലിഷര്‍ ലാന്‍ഡില്‍ ഏഴ് മണിക്കാണ് പരിപാടി.
സംഗീത നാടക അക്കാദമിയുടെ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കുള്ള പുരസ്ക്കാരം തെറ്റായി പ്രഖ്യാപിച്ച നടപടി അക്കാദമി തന്നെ തിരുത്തുകയും പുരസ്ക്കാരം തനിക്കു തന്നെ ലഭിക്കും എന്ന് അക്കാദമി സെക്രട്ടറി തന്നെ അറിയിക്കുകയും ചെയ്തു എന്ന് പ്രശസ്ത പ്രവാസി ഗായകന്‍ രാജീവ് കോടമ്പള്ളി അറിയിച്ചു. റാസ് അല്‍ ഖൈമയിലെ റേഡിയോ ഏഷ്യയില്‍ ഉദ്യോഗസ്ഥനായിരുന്നു രാജീവ് കോടമ്പള്ളി.






