Wednesday, October 26th, 2011

ചലച്ചിത്ര സംവിധായകന്‍ മോഹന്‍ രാഘവന്‍ അന്തരിച്ചു

film-director-mohan-raghavan-ePathram
തൃശൂര്‍ : ‎’ ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6B ‘ എന്ന മലയാള സിനിമ യിലൂടെ നവാഗത സംവി ധായകനുള്ള 2010 ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ജേതാവ് മോഹന്‍ രാഘവന്‍ (49) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മാള കല്ലൂര്‍ വടക്കേടത്ത്‌ വീട്ടില്‍ അമ്മ അമ്മിണി ക്കും സഹോദരന്‍ സുധിക്കും ഒപ്പമായിരുന്നു താമസം. അവിവാഹിതനാണ്.

തൃശ്ശൂര്‍ സ്‌കൂള്‍ ഓഫ് ഡ്രാമ യില്‍നിന്ന് ബിരുദവും മധുര കാമരാജ് യൂണിവേഴ്‌സിറ്റി യില്‍നിന്ന് തിയ്യേറ്റര്‍ ആര്‍ട്‌സില്‍ ബിരുദാനന്തര ബിരുദവും നേടിയിരുന്നു.

1990 മുതല്‍ നാടക – സീരിയല്‍ – സിനിമാ രംഗത്ത് സജീവമാ യിരുന്നു. ‘ഒരു വീട്ടമ്മ യുടെ ഡയറി’ എന്ന ടെലി ഫിലിം തിരക്കഥയ്ക്ക് ദേശീയ പുരസ്‌കാരം ലഭിച്ചിരുന്നു.

നാടക രംഗത്ത് ശ്രദ്ധ കേന്ദ്രീകരിച്ച മോഹന്‍ രാഘവന്‍, ബി. വി. കാരന്ത്, കാവാലം നാരായണ പ്പണിക്കര്‍ തുടങ്ങിയ പ്രമുഖര്‍ക്കൊപ്പം പ്രവര്‍ത്തിച്ചു. ആന്‍റിഗണി, മാക്ബത്ത്, ഗോദോയെ കാത്ത് തുടങ്ങിയ നാടക ങ്ങള്‍ സംവിധാനം ചെയ്തു.

സിനിമാ രംഗത്ത് വന്നപ്പോള്‍ കെ. പി. കുമാരന്‍, സിദ്ദിഖ്ഷമീര്‍, സലിം പടിയത്ത് എന്നിവര്‍ക്കൊപ്പം അസിസ്റ്റന്‍റ് ഡയരക്ടറായിരുന്നു. ‘പ്രിയം’ എന്ന ചിത്ര ത്തില്‍ അസോസിയേറ്റ് ഡയറക്ടറായിരുന്നു. കണ്‍മഷി, നമ്മള്‍ തമ്മില്‍ എന്നീ സിനിമ കള്‍ക്കും ആനി, സത്യവാന്‍ സാവിത്രി തുടങ്ങിയ സീരിയലു കള്‍ക്കും തിരക്കഥ രചിച്ചു.

cinema-poster-t-d-dasan-6b-ePathramസ്വന്തമായി തിരക്കഥ എഴുതി സംവിധാനം ചെയ്ത ‘ടി. ഡി. ദാസന്‍ സ്റ്റാന്‍ഡേര്‍ഡ് 6 ബി’ എന്ന ചിത്രം മോഹന്‍ രാഘവന് അവാര്‍ഡു കള്‍ക്കൊപ്പം രാജ്യാന്തര പ്രശസ്തിയും നേടിക്കൊടുത്തു. ന്യൂ യോര്‍ക്കില്‍ നടന്ന ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച തിരക്കഥ യ്ക്കുള്ള അവാര്‍ഡ് നേടി. ചൈന യിലെ അന്തര്‍ദേശീയ ഫിലിം ഫെസ്റ്റിവലിലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: , ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • മുന്‍ മന്ത്രി സി. എഫ്. തോമസ് അന്തരിച്ചു
  • എഞ്ചിനീയറിംഗ് – ഫാർമ്മസി കോഴ്‌സ് പ്രവേശന പരീക്ഷ (കീം) ഫലം പ്രഖ്യാപിച്ചു  
  • കെട്ടിട നിർമ്മാണ ചട്ടങ്ങളില്‍ വീണ്ടും ഭേദഗതി
  • നാടൻ കലാകാര പുരസ്കാരം : ഫോക്‌ലോർ അക്കാദമി യില്‍ അപേക്ഷിക്കാം
  • ബിരുദ ക്ലാസ്സുകള്‍ നവംബര്‍ ഒന്നു മുതല്‍ തുടങ്ങണം : യു. ജി. സി. നിര്‍ദ്ദേശം
  • ലിംഗമാറ്റ ശസ്ത്രക്രിയ ക്കുള്ള തുക 5 ലക്ഷം രൂപ വരെയാക്കി വർദ്ധിപ്പിച്ചു
  • ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂന മര്‍ദ്ദം : കേരള ത്തില്‍ മഴ ശക്തമാവും
  • എറണാകുളത്ത്‌  മൂന്നു തീവ്രവാദികള്‍ പിടിയില്‍ 
  • ദേശീയ ഭിന്ന ശേഷി അവാർഡ് 2020 ന് അപേക്ഷ ക്ഷണിച്ചു
  • ഹയർ സെക്കൻഡറി ഒന്നാം വർഷ തുല്യത ഇംപ്രൂവ്‌മെന്റ് പരീക്ഷ ഹാൾ ടിക്കറ്റ് 17 മുതൽ
  • ഐ. ടി. ഐ. പ്രവേശനം : സെപ്റ്റംബര്‍ 24 വരെ അപേക്ഷിക്കാം
  • നൂതന സാങ്കേതിക വിദ്യാ പഠന ത്തിന്ന് നോർക്ക സ്‌കോളർ ഷിപ്പ്
  • ഒ. ടി. പി. സംവിധാനം : 24 മണിക്കൂറും പണം പിൻവലിക്കാം
  • കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് ഇല്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്
  • പ്ലസ് വൺ പ്രവേശനം : മുഖ്യഘട്ടം സെപ്റ്റംബർ 14 മുതൽ
  • കൊവിഡ് വ്യാപനം ശക്തം : ജാഗ്രത തുടരണം   
  • കൊവിഡ് രോഗി കളുടെ സുരക്ഷ ഉറപ്പു വരുത്തും
  • ചാവക്കാട് താലൂക്ക് ഇ – പരാതി പരിഹാര അദാലത്ത് സെപ്റ്റംബർ 22 ന്
  • ന്യൂനപക്ഷ വിദ്യാർത്ഥി കൾക്ക് പോസ്റ്റ്‌ മെട്രിക് സ്‌കോളർ ഷിപ്പിന് അപേക്ഷിക്കാം
  • രജിസ്‌ട്രേഷൻ റദ്ദ് ചെയ്യുവാന്‍ അപേക്ഷ ഓഫീസു കളിൽ എത്തിക്കണം 



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine