ശബരിമല യിൽ പൊലീസ്​ അതിരു കടക്കുന്നു : ഹൈക്കോടതി

November 19th, 2018

high-court-of-kerala-ePathram-
കൊച്ചി : ശബരിമല യിലെ പോലീസ് നടപടി യില്‍ ഹൈക്കോടതി യുടെ രൂക്ഷ വിമര്‍ശനം. ഭക്തരെ ബന്ദി യാക്കി സുപ്രീം കോടതി വിധി നട പ്പില്‍ വരുത്താന്‍ ശ്രമി ക്കരുത് എന്നും ഹൈക്കോടതി നിര്‍ദ്ദേ ശിച്ചു.

എന്തിനാണ് സന്നിധാനത്ത് ഇത്രയധികം പൊലീസുകാര്‍ എന്നും ഭക്തരോട് സന്നിധാനത്ത് കയ റരുത് എന്ന് പറയു വാൻ എന്ത് അധികാരമാണ് പോലീസിന്ന് ഉള്ളത് എന്നും ഹൈക്കോടതി ചോദിച്ചു.

സുപ്രീം കോടതി വിധി യുടെ  മറവിൽ ശബരി മല യിൽ കർശ്ശന നിയന്ത്രണ ത്തിന് ആരാണ് അധി കാരം നൽകി യത് എന്നും ഇപ്പോഴുള്ള പൊലീസുകാർ ക്രൗഡ് മാനേജ് മെന്റിന്ന് യോഗ്യത ഉള്ള വരാണോ എന്നും സർക്കാർ വ്യക്തമാക്കണം. ഡ്യൂട്ടി യി ലുള്ള പോലീസ് ഉദ്യോഗ സ്ഥരുടെ പൂര്‍ണ്ണ മായ വിവര ങ്ങള്‍ നല്‍കണം.

മാത്രമല്ല നിലക്കല്‍, പമ്പ, സന്നിധാനം എന്നിവിട ങ്ങളില്‍ നിയോ ഗിച്ചി രി ക്കുന്ന പോലീസു കാര്‍ക്ക് ശബരി മല ഡ്യൂട്ടി യി ലുള്ള പരിചയം എന്താണ് എന്നും വ്യക്ത മാക്കണം എന്നും കോടതി ആവശ്യപ്പെട്ടു.

 

- pma

വായിക്കുക: , , , , , , ,

അഭിപ്രായം എഴുതുക »

ടി. പി. വധം : ഗൂഢാലോചന ക്കേസില്‍ സി. ബി. ഐ. അന്വേഷണം വേണ്ട

January 24th, 2018

tp-chandrashekharan-epathram
കൊച്ചി : ടി. പി. ചന്ദ്ര ശേഖരൻ വധക്കേസ് ഗൂഢാ ലോചന സംബന്ധിച്ച അന്വേഷണം സി. ബി. ഐ. യെ ഏൽപ്പി ക്കണം എന്ന ഹര്‍ജി ഫെബ്രു വരി 14 ന് പരി ഗണി ക്കുവാന്‍ ഹൈക്കോടതി തീരുമാനം. ടി. പി. യുടെ ഭാര്യ കെ. കെ. രമ നൽകിയ ഹരജി യാണ് സിംഗിൾ ബെഞ്ചിന്റെ പരിഗണനയി ല്‍ ഉള്ളത്.

സമാന മായ കേസു കളില്‍ നേരത്തെ വിശദ മായി അന്വേ ഷണം നടത്തി യതിനാല്‍ ടി. പി. ചന്ദ്ര ശേഖരന്‍ വധ ശ്രമ ത്തിന്റെ ഗൂഢാ ലോചന കേസില്‍ സി. ബി. ഐ. അന്വേ ഷണം വേണ്ട എന്നാണ് സംസ്ഥാന സര്‍ക്കാര്‍ നില പാട്.

ടി. പി. യുടെ കൊലപാതക വുമായി ബന്ധപ്പെട്ട ഗൂഢാ ലോചന അന്വേഷി ക്കുവാന്‍ രജിസ്റ്റർ ചെയ്ത മൂന്നാ മത്തെ കേസാണിത് എന്നും ഇനി ഒരു എഫ്. ഐ. ആർ. രജിസ്റ്റർ ചെയ്തുള്ള അന്വേ ഷണം സാദ്ധ്യ മാവില്ല എന്നും നേരത്തെ കേസ് പരി ഗണി ക്കുമ്പോള്‍ സംസ്ഥാന സർ ക്കാർ കോടതി യില്‍ ബോധിപ്പി ച്ചിരുന്നു.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

കേന്ദ്ര സര്‍ക്കാരിന്റെ നയ ങ്ങള്‍ക്ക് എതിരെ ഇടതു മുന്നണി യുടെ സംസ്ഥാന ജാഥ

October 12th, 2017

ldf-election-banner-epathram
തിരുവനന്തപുരം : കേന്ദ്ര സര്‍ക്കാരിന്റെ ജന ദ്രോഹ നയ ങ്ങള്‍ക്കും വര്‍ഗ്ഗീയതക്കും എതിരെ ഇടതു പക്ഷ ജനാധി പത്യ മുന്നണി ഒക്ടോബര്‍ 21 മുതല്‍ നവംബര്‍ 3 വരെ സംസ്ഥാന ജാഥ സംഘടിപ്പിക്കുന്നു. കാസര്‍ ഗോഡ് നിന്നും തിരു വനന്ത പുരത്ത് നിന്നു മായി രണ്ട് ജാഥ ക ളാണ് നടക്കുക.

കേരളത്തിന്റെ മത നിരപേക്ഷത ശക്തി പ്പെടു ത്തു വാനും ഇടതു മുന്നണിസര്‍ക്കാര്‍ സ്വീകരി ച്ചിരി ക്കുന്ന ജനോ പകാര പ്രദ മായ തീരു മാന ങ്ങളും നട പടി കളും ജന ങ്ങളില്‍ എത്തിക്കുക എന്നതാണ് ഈ ജാഥ യു ടെ ലക്ഷ്യം.

കാസര്‍ കോഡ് നിന്നും ആരംഭിക്കുന്ന ജാഥക്കു സി. പി. എം. സംസ്ഥാന സെക്രട്ടറി കോടിയേരി ബാല കൃഷ്ണ നും തിരു വനന്ത പുരത്ത് നിന്നും ആരംഭിക്കുന്ന ജാഥക്കു സി. പി. ഐ. സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും നേതൃത്വം നല്‍കും.

കാസര്‍ ഗോഡ് നിന്നും ഒക്ടോബര്‍ 21ന് ആരംഭി ക്കുന്ന ജാഥ നവംബര്‍ മൂന്നിന് തൃശൂരിലും തിരു വനന്ത പുര ത്ത് നിന്നു പുറ പ്പെടുന്ന ജാഥ എറണാ കുള ത്തുമാണ് സമാപിക്കുക.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

പി. ഡി. പി. ഹർത്താൽ പിൻ വലിച്ചു

July 25th, 2017

hartal-idukki-epathram
കൊല്ലം :  മകന്റെ വിവാഹ ത്തില്‍ പങ്കെടു ക്കുവാന്‍ പി. ഡി. പി. ചെയർ മാൻ അബ്ദുള്‍ നാസര്‍ മദനി ക്ക് ജാമ്യം നിഷേധിച്ച തില്‍ പ്രതിഷേധിച്ച് ബുധനാഴ്ച സംസ്ഥാനത്ത് പ്രഖ്യാ പിച്ച ഹര്‍ത്താ ലില്‍ നിന്നും പി. ഡി. പി. പിന്മാറി. അബ്ദുള്‍ നാസര്‍ മദനി യുടെ നിര്‍ദ്ദേ ശത്തെ തുടര്‍ ന്നാണ് ഹർത്താൽ പിൻ വലിച്ചത്. ആഗസ്റ്റ് ഒമ്പതിന് തലശ്ശേരി യില്‍ വെച്ചാണ് മദനി യുടെ മകന്‍ ഒമര്‍ മുക്താ റിന്റെ വിവാഹം.

madani-epathram

ഇതില്‍ പങ്കെ ടുക്കു വാനായി മദനി നല്‍കിയ ജാമ്യ ഹര്‍ജി ഇന്നലെ ബാംഗളൂര്‍ കോടതി തളളി യിരുന്നു. വിചാരണ ക്കോടതി വിധിക്ക് എതിരെ നാളെ സുപ്രീം കോടതിയിൽ പുന: പരി ശോധന ഹരജി നൽകും എന്നും സുപ്രീം കോടതി യിൽ പ്രതീക്ഷ‍ ഉണ്ടെന്നും അദ്ദേഹം മാധ്യമ പ്രവര്‍ത്തകരെ അറിയിച്ചു.

മദനിയോട് കര്‍ണ്ണാടക ഭരണകൂടം കാണി ക്കുന്നത് കാട്ടു നീതി യാണ് എന്ന് ആരോപിച്ചു കൊണ്ടാണ് പാര്‍ട്ടി നേതൃത്വം സംസ്ഥാന വ്യാപക മായി ഹര്‍ത്താ ലിനു ആഹ്വാനം ചെയ്തി രുന്നത്.

- pma

വായിക്കുക: , , , , , ,

അഭിപ്രായം എഴുതുക »

ഞായറാഴ്ച കൊല്ലം ജില്ലയില്‍ ബി. ജെ. പി. ഹര്‍ത്താല്‍

February 18th, 2017

hartal-idukki-epathram
കൊല്ലം : ജില്ലയില്‍ ഞായറാഴ്ച ഹര്‍ത്താല്‍ ആയി രിക്കും എന്ന് ബി. ജെ. പി. ജില്ലാ പ്രസിഡണ്ട് ജി. ഗോപി നാഥ് അറിയിച്ചു. കടക്കലില്‍ വെച്ച് വെട്ടേറ്റ് ചികില്‍സ യില്‍ കഴിയുക യായി രുന്ന ബി. ജെ. പി. പ്രവര്‍ ത്ത കന്‍ രവീന്ദ്ര നാഥ് (58) മരണ പ്പെട്ട തിനെ ത്തുടര്‍ ന്നാണ് ജില്ല യില്‍ ഹര്‍ത്താല്‍ പ്രഖ്യാപിച്ചിരി ക്കുന്നത്.

കടക്കല്‍ ക്ഷേത്രോ ല്‍സവ വുമായി ബന്ധപ്പെട്ട് സി. പി. എം. പ്രവര്‍ത്തകരു മായി നടന്ന സംഘ ര്‍ഷ ത്തിലാണ് ഫെബ്രുവരി രണ്ടാം തീയതി രാത്രി രവീന്ദ്ര നാഥിന് വെട്ടേറ്റത്. മെഡിക്കല്‍ കോളേജ് ആശുപത്രി യില്‍ ചികില്‍സ യിലി രിക്കേ യായിരുന്നു മരണം. ശവ സംസ്‌കാരം ഞായറാഴ്ച ഉച്ചക്ക് നടക്കും.

- pma

വായിക്കുക: , , , , ,

അഭിപ്രായം എഴുതുക »

2 of 1412310»|

« Previous Page« Previous « കളക്ടര്‍ ബ്രോ പടിയിറങ്ങി : യു. വി. ജോസ് പുതിയ കോഴിക്കോട് ജില്ലാ കളക്ടര്‍
Next »Next Page » പാറ്റൂര്‍ ഭൂമി ഇടപാട് : ഉമ്മന്‍ ചാണ്ടിയെ പ്രതി യാക്കി വിജിലൻസ് കേസ്സെടുത്തു »



  • വീഡിയോ കോളിലൂടെ തട്ടിപ്പുകൾ : ജാഗ്രതാ നിർദ്ദേശവുമായി പോലീസ്
  • ഉന്നത വിദ്യാഭ്യാസം : ന്യൂന പക്ഷ സ്‌കോളര്‍ ഷിപ്പിനുള്ള അപേക്ഷാ തീയ്യതി നീട്ടി
  • ലോക് സഭാ തെരഞ്ഞെടുപ്പ് : സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു
  • വ്യാജ വെബ് സൈറ്റുകൾ : മോട്ടോര്‍ വാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്
  • അശാസ്ത്രീയമായ ആൻ്റി ബയോട്ടിക്ക് ഉപയോഗം ആരോഗ്യ ദുരന്തം ഉണ്ടാക്കും
  • ബഷീർ സാഹിത്യ പുരസ്കാരം ഇ. സന്തോഷ് കുമാറിന്
  • കെ. ബി. ഗണേഷ് കുമാറും കടന്നപ്പള്ളി രാമചന്ദ്രനും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു
  • ക്രിട്ടിക്കല്‍ കെയര്‍ മെഡിസിന്‍ വിഭാഗം ആരംഭിക്കുന്നു
  • മന്ത്രിസഭാ പുനഃസംഘടന : മന്ത്രിമാരായ ആന്‍റണി രാജുവും അഹമ്മദ് ദേവർ കോവിലും രാജി വെച്ചു
  • കൊവിഡ് വർദ്ധിക്കുന്നതിൽ ആശങ്ക വേണ്ട : സംസ്ഥാനം സുസജ്ജം എന്ന് ആരോഗ്യ വകുപ്പ് മന്ത്രി
  • ബാങ്ക് എക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്തു എന്ന സന്ദേശം വന്നിട്ടുണ്ടോ ? തട്ടിപ്പാണ് !
  • കാനം രാജേന്ദ്രൻ അന്തരിച്ചു
  • അറബിക്കടലില്‍ ചക്രവാതച്ചുഴി : വ്യാപകമായി മഴ പെയ്യുവാൻ സാദ്ധ്യത
  • ഫ്ലോട്ടിംഗ് ബ്രിഡ്ജ് പിളർന്നു എന്ന വാർത്ത വ്യാജം : എം. എൽ. എ.
  • പി. വത്സല അന്തരിച്ചു
  • എം. എൻ. കാരശ്ശേരിക്ക് എം. പി. മന്മഥന്‍ പുരസ്കാരം
  • ദീപാവലി : പടക്കം പൊട്ടിക്കൽ രാത്രി 8 മണി മുതൽ 10 മണി വരെ
  • ഇന്‍ഷ്വറന്‍സ് പരിരക്ഷക്ക് 24 മണിക്കൂര്‍ ആശുപത്രിവാസം വേണ്ട
  • ഗായിക റംലാ ബീഗം അന്തരിച്ചു
  • ആരോഗ്യ മന്ഥൻ 2023 പുരസ്‌കാരം കേരളത്തിന്



  • മരട് ഫ്ലാറ്റുകൾ പൊളിക്കാ...
    ഐഐടി വിദ്യാര്‍ഥിനി ഫാത്തി...
    ഗുണ നിലവാരം ഇല്ലാത്ത വെളി...
    വിദ്യാർത്ഥി കൾക്ക് സ്കൂളി...
    പഴങ്ങളില്‍ നിന്നും വീര്യം...
    സമ്മേളന വേദിയില്‍ ശ്രീമതി...
    കൊച്ചി മെട്രോ : അഴിമതിയുട...
    മുല്ലപ്പെരിയാര്‍ : സംയുക്...
    ലൈംഗികപീഢനം: സന്തോഷ് മാധവ...
    മന്ത്രി മോഹനനൊപ്പം വനിതാ ...
    കേരളാ കോണ്‍ഗ്രസ്സ് (ബി) പ...
    പ്ലാച്ചിമട കൊക്കക്കോള കമ്...
    മുല്ലപ്പെരിയാര്‍: വരാനിരി...
    കൊച്ചുബാവ കഥാലോകത്തെ വലിയ...
    ‘നോക്കുകൂലി’ ലോഡിറക്കാത...
    സാമ്പത്തിക അസമത്വം കര്‍ഷക...
    സ്ക്കൂളിലെ ക്യാമറ : വിദ്യ...
    ആര്‍. ബാലകൃഷ്ണ പിള്ളയുടെ ...
    മിതഭാഷിയായി കര്‍മ്മ കുശലത...
    മന്ത്രി ഗണേഷ്‌ കുമാറും മു...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine