Saturday, March 12th, 2011

ആണവ ആപത്ത്‌

nuclear-accident

ആണവോര്‍ജ്ജം എത്ര കണ്ട്‌ സുരക്ഷിതമാണ് എന്ന സത്യത്തെ ഓര്‍മ്മപ്പെടുത്തുന്നു ജപ്പാനിലെ ഭൂകമ്പവും തുടര്‍ന്നുണ്ടായ സുനാമിയും. അമേരിക്കയുടെ ആണവാക്രമണം കഴിഞ്ഞിട്ട് വര്‍ഷങ്ങളായി എങ്കിലും അതിന്റെ ദുരന്ത ഫലങ്ങള്‍ ഇന്നും ആ ജനത അനുഭവിക്കേണ്ടി വരുന്നുണ്ടെന്ന സത്യം ഇതിനോട് ചേര്‍ത്ത്‌ വായിക്കേണ്ടതാണ്.

ജപ്പാനിലെ അഞ്ചു ആണവ നിലയങ്ങള്‍ അടിയന്തിരമായി പ്രവര്‍ത്തനം നിര്‍ത്തിയതായി ജപ്പാന്‍ അറിയിച്ചു. ഇവിടെ ആണവ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. മൂന്ന് ആണവ നിലയങ്ങളുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ കഴിഞ്ഞു എങ്കിലും ബാക്കിയുള്ള രണ്ട് ആണവ നിലയങ്ങളുടെ കാര്യത്തില്‍ ജപ്പാന്‍ ഏറെ ആശങ്കയിലാണ്. ഇവയില്‍ ഒന്നിന് ചെറിയ തോതില്‍ ചോര്‍ച്ചയും കണ്ടെത്തിയിട്ടുണ്ട്. സാങ്കേതികമായി ഏറെ പുരോഗമിച്ച ജപ്പാനു പോലും ആണവോര്‍ജ്ജത്തെ തങ്ങളുടെ നിയന്ത്രണത്തില്‍ കൊണ്ടു വരാന്‍ സാധിക്കുന്നില്ല എങ്കില്‍ നമ്മുടെ സ്ഥിതിയോ?

വര്‍ദ്ധിച്ചു വരുന്ന ഊര്‍ജ്ജാവശ്യം നിറവേറ്റാന്‍ ആണവോര്‍ജ്ജ നിലയങ്ങള്‍ തന്നെ വേണമെന്ന് വാദിക്കുന്നവര്‍ ഒന്നു കൂടി ചിന്തിക്കേണ്ടി യിരിക്കുന്നു. മനുഷ്യ നിയന്ത്രണമല്ലാത്ത പ്രകൃതി ദുരന്തത്തെ അതിജീവിക്കുന്നതിലും സങ്കീര്‍ണ്ണമായ പ്രശ്നമാണ് ആണവോര്‍ജ്ജം ഉണ്ടാക്കുക എന്ന് പ്രവചന സ്വരത്തില്‍ മുന്പ് പ്രശസ്ത ശാസ്ത്രജ്ഞന്‍ സ്റ്റീഫന്‍ ഹോക്കിങ്ങ്സ് പ്രസ്താവിച്ചിട്ടുണ്ട്.

എന്നാല്‍ ലോകം ആണവ കരാറുകളുടെ ചര്‍ച്ചകള്‍ക്കാണ് തിരക്ക് കൂട്ടി കൊണ്ടിരിക്കുന്നത്. ആണവോര്‍ജ്ജം ആപത്തെന്നു ആരാണ് സത്യസന്ധമായി വിളിച്ചു പറയുക? പ്രകൃതിയെ വെല്ലുവിളിച്ചു കൊണ്ട് നമുക്കൊരു മുന്നേറ്റവും സാദ്ധ്യമല്ലെന്ന മാര്‍ക്സിയന്‍ ആശയം വീണ്ടും സത്യമാണെന്ന് തെളിയുകയാണ്.

ഊര്‍ജ്ജാവശ്യങ്ങള്‍ നിറവേറ്റാന്‍ ബദല്‍ മാര്‍ഗങ്ങള്‍ തേടേണ്ട കാലത്തിലാണ് നാമിന്ന്. എന്നാല്‍ നമ്മുടെ പ്രധാന വികസന അജണ്ടയില്‍ ആണവ ഊര്‍ജ്ജത്തിനാണ് പ്രധാന പരിഗണന എന്ന ദു:ഖ സത്യം നമുക്ക് മുന്നിലുണ്ട്. സാങ്കേതിക മികവില്‍ നാം ഒരിക്കലും ജപ്പാനൊപ്പമെത്തില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജപ്പാന്റെ നിസ്സഹായത നമുക്ക്‌ പാഠമായില്ല എങ്കില്‍ ഓര്‍ക്കുക അന്തിമ കാഹളം!

- ഫൈസല്‍ ബാവ

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

1 അഭിപ്രായം to “ആണവ ആപത്ത്‌”

  1. marzoom says:

    ആണവ ഊര്‍ജ്ജത്തെ വേണ്ട എന്ന് പറയാന്‍ പലര്‍ക്കും പേടിയാണു നാളെ വികസന വിരുദ്ധരെന്നു വിളിച്ചാലോ? ഈ പേടിയാണ് ഇടതു പക്ഷത്തിനു പോലും, കോണ്‍ഗ്രസും ബിജെപിയും എന്നും ഇന്ത്യയെ അമേരിക്കന്‍ ആലയില്‍ കെട്ടാന്‍ പിന്നെ നമ്മോട് ആരു പറയും? അപകടകാരിയായ ആണവ ഊര്‍ജ്ജം തന്നെ വേണോ നമ്മുടെ ഭാവിയെ ഉറപ്പിക്കാന്‍

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image

  • കല്ലേൻ പൊക്കുടൻ അന്തരിച്ചു
  • ആറന്മുളയിലെ വിമാനത്താവളത്തിന്‌ അനുമതി റദ്ദാക്കി
  • നിങ്ങളുടെ പൂന്തോട്ടത്തിൽ കണ്ണും നട്ട് നാസ
  • കൂടംകുളം ഇന്നു മുതൽ
  • പൊള്ളുന്ന ഭൂമി, മാറുന്ന കാലാവസ്ഥ
  • അമേരിക്കൻ ചെർണോബിൽ ചോരുന്നു
  • ദേശീയ സൌര ദൌത്യത്തിനെതിരെ അമേരിക്ക
  • ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെ സര്‍വ കക്ഷികളും
  • ജനിതക കൃഷിക്കെതിരെ ജൈവ വൈവിദ്ധ്യ കോൺഗ്രസ്
  • ജോണ്‍ സി ജേക്കബ് പ്രകൃതിയുടെ ഉപാസകന്‍
  • നെല്‍വയൽ ‍- നീര്‍ത്തട സംരക്ഷണം
  • വരള്‍ച്ചാ ഭീഷണി നേരിടാന്‍ യു. എൻ. മുന്നൊരുക്കം തുടങ്ങി
  • ഫുക്കുഷിമയിലെ മൽസ്യത്തിൽ വൻ ആണവ മലിനീകരണം
  • പ്രകൃതിയിലേക്ക് നമ്മെ തിരിച്ചയച്ച മസനൊബു ഫുകുവോക്ക
  • ഭോപ്പാൽ മാലിന്യം നിർമ്മാർജ്ജനം ചെയ്യാൻ സുപ്രീം കോടതി വിധി
  • പച്ചയുടെ ഹരിതാഭമായ നാല് വര്‍ഷങ്ങള്‍
  • എന്‍ഡോസള്‍ഫാന്‍ പീഡിതരുടെ അമ്മമാരെ മുഖ്യമന്ത്രി അവഗണിച്ചു
  • എന്‍ഡോസള്‍ഫാനു വേണ്ടി കേന്ദ്രം വീണ്ടും
  • തണ്ണീര്‍ത്തടം നികത്തൽ :‍ പ്രതിവര്‍ഷം 1.22 ലക്ഷം കോടി രൂപ നഷ്ടം
  • ദോ കെമിക്കൽസ് ദുഷ്പേരുണ്ടാക്കി : ലണ്ടൻ അസംബ്ലി

  • © e പത്രം 2010