നാഗസാക്കി : അമേരിക്കന്‍ സൈന്യം 1945 ഓഗസ്റ്റ് 9ന് ജപ്പാനിലെ നാഗസാക്കിയില്‍ പ്ലൂട്ടോണിയം അണു ബോംബ് പരീക്ഷണം നടത്തിയപ്പോള്‍ ഉടനടി പൊലിഞ്ഞത് 140,000 ത്തിലധികം ജീവനാണ്. പിന്നീടുള്ള മരണങ്ങളടക്കം മൊത്തം 240,000 പേരുടെ മരണത്തിന് ഈ ബോംബ് സ്ഫോടനം കാരണമായി. രണ്ടാം ലോക മഹാ യുദ്ധത്തില്‍ ജപ്പാനെ അടിയറവു പറയിക്കാന്‍ ഹിരോഷിമയില്‍ യുറാനിയം ബോംബ് ഇട്ടതിന്റെ മൂന്നാം ദിവസം നാഗസാക്കിയിലെ ജനങ്ങളുടെ മേല്‍ അമേരിക്ക നടത്തിയ ആണവ പരീക്ഷണമാണ് “ഫാറ്റ് മാന്‍ – Fat Man” എന്നറിയപ്പെടുന്ന പ്ലൂട്ടോണിയം സ്ഫോടനം. ജപ്പാനെ മുട്ട് കുത്തിക്കാന്‍ ഈ രണ്ടാം സ്ഫോടനത്തിന്റെ ആവശ്യം ഇല്ലായിരുന്നു എന്ന് സൈനിക വിദഗ്ദ്ധര്‍ തന്നെ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
അമേരിക്കന്‍ പ്രസിഡണ്ട് ഫ്രാങ്ക്ലിന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ എന്ന നയമാണ് ഈ ആണവ പരീക്ഷണങ്ങള്‍ക്ക് മറയായി അമേരിക്ക ഉപയോഗിച്ചത്.
ക്രിസ്തുവിനു 660 വര്‍ഷങ്ങള്‍ക്കു മുന്‍പ് ആരംഭിച്ചതാണ് ജപ്പാനിലെ രാജ പരമ്പര. സൂര്യ ഭഗവാന്റെ പിന്മുറക്കാരാണ് ജപ്പാനിലെ ചക്രവര്‍ത്തിമാര്‍ എന്നാണു ജപ്പാന്‍ ജനതയുടെ വിശ്വാസം.
1945 മെയ് മാസത്തില്‍ തന്നെ, ചക്രവര്‍ത്തിയെ തല്‍സ്ഥാനത്ത് തുടരാന്‍ അനുവദിക്കുകയും, യുദ്ധ കുറ്റകൃത്യങ്ങളുടെ പേരില്‍ വിചാരണ ചെയ്യുകയും ചെയ്യില്ലെങ്കില്‍ കീഴടങ്ങാന്‍ ജപ്പാന്‍ സന്നദ്ധമായിരുന്നു. ഈ വിവരം ഏപ്രിലില്‍ സ്ഥാനമേറിയ അമേരിക്കന്‍ പ്രസിഡണ്ട് ട്രൂമാന്‍ മെയ് മാസത്തില്‍ തന്നെ അറിയുകയും ചെയ്തിരുന്നു.
എന്നാല്‍ പ്രസിഡണ്ട് ട്രൂമാന്‍ റൂസ്‌വെല്‍റ്റിന്റെ നിരുപാധിക കീഴടങ്ങല്‍ നയം സ്വീകരിക്കാന്‍ തീരുമാനിച്ചു എന്ന പേരിലാണ് ജപ്പാനെതിരെ ആണവ ആക്രമണത്തിന് അനുമതി നല്‍കിയത്.
എന്നാല്‍ യുദ്ധാനന്തരം ഹിരോഹിതോ ചക്രവര്‍ത്തി 1989ല്‍ അദ്ദേഹത്തിന്റെ മരണം വരെ ജപ്പാന്റെ സിംഹാസനത്തില്‍ തുടര്‍ന്നു. അദ്ദേഹത്തിന് യുദ്ധ വിചാരണ നേരിടേണ്ടി വന്നതുമില്ല. അതായത് ജപ്പാന്‍ മുന്‍പോട്ടു വെച്ച കീഴടങ്ങല്‍ ഉപാധികള്‍ അംഗീകരിക്കപ്പെട്ടു എന്നര്‍ത്ഥം. എങ്കില്‍ പിന്നെ ആണവ ബോംബുകള്‍ അമേരിക്ക വര്ഷിച്ചതെന്തിന്?
ലോകത്ത് ആദ്യമായി ആണവായുധങ്ങള്‍ പരീക്ഷിച്ച് തങ്ങളുടെ സൈനിക ശേഷി ഉറപ്പു വരുത്താന്‍ ഇതിലും നല്ല ഒരു അവസരം അമേരിക്കയ്ക്ക് കിട്ടുമായിരുന്നില്ല.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: important-days, nuclear, victims