ന്യൂയോര്‍ക്ക്:ഒരു നൂറ്റാണ്ടു മുമ്പു ഛായാഗ്രഹണം ജനകീയമാക്കിയ, ഫോട്ടോഗ്രഫി വിപ്ലവത്തിനു തുടക്കംകുറിച്ച ഈസ്‌റ്റ്മാന്‍ കൊഡാക് പാപ്പരാക്കണം എന്നാവശ്യപ്പെട്ടു കൊണ്ട് ഹര്‍ജി നല്‍കി. പാപ്പരായി പ്രഖ്യാപിച്ച് നിയമസംരക്ഷണം നല്‍കണമെന്നാണ് കമ്പനിയുടെ ആവശ്യം. സിറ്റി ഗ്രൂപ്പില്‍നിന്നു ലഭിച്ച 95 കോടി ഡോളര്‍ ഉപയോഗിച്ച് ലാഭകരമായ പുനരുദ്ധാരണത്തിനു നടപടി തുടങ്ങിയ സാഹചര്യത്തിലാണ് അവര്‍ നിയമസംരക്ഷണത്തിനായി കോടതിയെ സമീപിച്ചത്. തൊണ്ണൂറുകളില്‍ യു.എസ്. വിപണിയുടെ കുത്തകക്കാരായിരുന്നു കൊഡാക് ഇന്ന് ഡിജിറ്റല്‍ വിപ്ലവത്തില്‍ കാലിടറുകയായിരുന്നു. എണ്‍പതുകളില്‍ 1.45 ലക്ഷം ജീവനക്കാരുണ്ടായിരുന്ന കമ്പനിയില്‍ സാമ്പത്തിക മാന്ദ്യം വന്നതോടെ ഇപ്പോള്‍ ശേഷിക്കുന്നത് വെറും 19,000 പേര്‍ മാത്രമാണ്
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്റര്‍നെറ്റ്, തൊഴിലാളി, സാമ്പത്തികം
ഒരുമിനിറ്റില്‍ എല്ലാ വിവരവും തരുന്ന്തിനു നന്നി.