വാഷിങ്ടണ്‍:പാക് പ്രസിഡന്റ് ആസിഫ് അലി സര്‍ദാരിയുടെ മാധ്യമ ഉപദേഷ്ടാവായ ഫറാനസ് ഇസ്പഹാനി രാജ്യംവിട്ടു. ഐ. എസ്. ഐ തട്ടിക്കൊണ്ടുപോകുമെന്ന് ഭയന്നാണ് രാജ്യം വിട്ടതെന്ന് മുന്‍ നയതന്ത്ര പ്രതിനിധി ഹുസൈന്‍ ഹഖാനിയുടെ ഭാര്യയായ ഇസ്പഹാനി വെളിപ്പെടുത്തി. .
രഹസ്യരേഖാവിവാദവുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ചോര്‍ത്തിയത് ഇസ്പഹാനിയുടെ ഭര്‍ത്താവായ ഹുസൈന്‍ ഹഖാനിയാണെന്ന് മന്‍സൂര്‍ ഇജാസ് വെളിപ്പെടുത്തിയിരുന്നു. ഉസാമ ബിന്‍ ലാദന്‍ കൊല്ലപ്പെട്ട ആബതാബാദ് സംഭവത്തിനുശേഷം രാജ്യത്ത് സൈനിക അട്ടിമറി ഉണ്ടായേക്കുമെന്ന് ഭയന്ന സര്‍ദാരി യു.എസ്. സഹായം അഭ്യര്‍ഥിച്ച് മുന്‍ സംയുക്തസേനാ മേധാവി മൈക്ക് മുള്ളന് കത്തയച്ചു എന്നതാണ് രഹസ്യ രേഖാ വിവാദം. സര്‍ദാരിക്ക് വേണ്ടി കത്ത് തയ്യാറാക്കിയത് യു.എസ്സിലെ മുന്‍ അംബാസഡര്‍ ഹുസൈന്‍ ഹഖാനിയാണെന്ന് വെളിപ്പെടുത്തല്‍. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ അംബാസഡര്‍ സ്ഥാനം തെറിച്ചിരുന്നു. തന്റെ ഭര്‍ത്താവിനെ സമ്മര്‍ദ്ദത്തിലാക്കുന്നതിനാണ് ഐ.എസ്.ഐ തന്നെ തട്ടിക്കൊണ്ടുപോകാന്‍ പദ്ധതിയിട്ടതെന്ന് ഇസ്പഹാനി വെളിപ്പെടുത്തിയതായി ജിയോ ന്യൂസ് റിപ്പോര്‍ട്ടു ചെയ്തു.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, ക്രമസമാധാനം, പാക്കിസ്ഥാന്, വിവാദം