സനാ: ടുണീഷ്യയിലെയും ഈജിപ്തിലെയും ജനകീയ മുന്നേറ്റങ്ങളുടെ ചുവടു പിടിച്ച് യെമനില്‍ പൊട്ടിപ്പുറപ്പെട്ട സര്‍ക്കാര്‍ വിരുദ്ധ പ്രക്ഷോഭം ശക്തമായി. പ്രക്ഷോഭകാരികളെ പിരിച്ചുവിടാന്‍ സുരക്ഷാ സേന ശ്രമിച്ചതോടെ സ്ഥിതി തെരുവു യുദ്ധത്തിലേയ്ക്കു നീങ്ങി. സമരക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 17ഓളം പേര്‍ക്ക് പരിക്കേറ്റു.
തലസ്ഥാനമായ സനായിലും തെക്കന്‍ പ്രവിശ്യയായ തെയ്‌സിലുമാണ് ജനകീയ പ്രക്ഷോഭം രൂക്ഷമായിരിക്കുന്നത്. വിദ്യാര്‍ഥികളും അഭിഭാഷകരും ഉള്‍പ്പെടെയുള്ള പതിനായിരക്കണക്കിനു സമരക്കാരാണ് രംഗത്തുള്ളത്. അല്‍ തഹ്‌റിര്‍ ചത്വരത്തിലേയ്ക്കു ഇവര്‍ നടത്തിയ റാലി തടയുന്നതിനായി രണ്ടായിരത്തിലധികം സായുധ അര്‍ദ്ധ സൈനികരെയാണ് വിന്യസിച്ചിരുന്നത്. ഇലക്ട്രിക് ഷോക്ക് നല്‍കിയും ലാത്തി ചാര്‍ജ് നടത്തിയും സമരക്കാരെ പിരിച്ചുവിടാന്‍ സേന ശ്രമിച്ചതോടെയാണ് സ്ഥിതിഗതികള്‍ തെരുവുയുദ്ധത്തിലേയ്ക്കു നീങ്ങിയത്.
മൂന്നു പതിറ്റാണ്ടിലധികമായി യെമനില്‍ ഭരണം നടത്തുന്ന പ്രസിഡന്റ് അലി അബ്ദുള്ള സലേ രാജിവയ്ക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. 2013ല്‍ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന് സലേ വ്യക്തമാക്കിയെങ്കിലും ഉടന്‍ രാജിയെന്ന ആവശ്യവുമായി പ്രക്ഷോഭകാരികള്‍ മുന്നോട്ടു നീങ്ങുകയാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ക്രമസമാധാനം, ദുരന്തം, പ്രതിഷേധം