മോസ്കോ: ശബ്ദത്തിന്‍റെ ഏഴിരട്ടി വേഗത്തില്‍ പായുന്ന ഹൈപ്പര്‍സോണിക് ബ്രഹ്മോസ് മിസൈലുകള്‍ ഇന്ത്യയും റഷ്യയും ചേര്‍ന്ന് നിര്‍മ്മിക്കുന്നു. ഇവ 2017 ല്‍ പുറത്തിറങ്ങും എന്നാണ് കരുതുന്നത്. ഒരു മണിക്കൂറിനുള്ളില്‍ ലോകത്തെവിടെയും ആക്രമണം നടത്താന്‍ സാധിക്കുന്ന മിസൈലിന്റെ മുന്നോടിയാണ് ഇത്. ഇത് വികസിപ്പിച്ചെടുക്കാന്‍ അഞ്ചു വര്ഷം വേണം.
മിസൈലിന്റെ വിക്ഷേപണം 2017 ല്‍ നടത്താനാകുമെന്ന് ഇന്ത്യ – റഷ്യ സംയുക്ത സംരംഭമായ ബ്രഹ് മോസ് എയറോസ്പേസിന്റെ സി. ഈ. ഓ. ആയ ശിവതാണുപിള്ളയാണ് വ്യക്തമാക്കിയത്. കരയില്‍ നിന്നും കടലില്‍ നിന്നും ആകാശത്തുനിന്നും വിക്ഷേപിക്കാവുന്ന മിസൈലുകള്‍ ആണ് ഇവ.
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: ഇന്ത്യ, യുദ്ധം, വിമാനം, ശാസ്ത്രം