Monday, July 12th, 2010

ഫോര്‍ലാന്‍ മികച്ച കളിക്കാരന്‍

forlan-epathramജൊഹാനസ്ബര്‍ഗ് : 2010 ലോകകപ്പില്‍ ഉറുഗ്വെന്‍  പടയോട്ട ത്തിന് അക്ഷരാര്‍ത്ഥ ത്തില്‍ ചുക്കാന്‍ പിടിച്ച ഡീഗോ ഫോര്‍ലാന്‍ തന്നെയാണ് ഈ ലോകകപ്പിലെ താരം. ഫോര്‍ലാനും ഭാഗ്യവും ഇല്ലായിരുന്നു എങ്കില്‍ ഉറുഗ്വെ ലോക കപ്പിലെ പ്രാഥമിക ഘട്ടം പോലും കടന്നു വരില്ലാ യിരുന്നു.  സ്വന്തം ടീമിന്‍റെ മുന്നോട്ടുള്ള പ്രയാണം ഒരു കളിക്കാരനില്‍  മാത്രം കേന്ദ്രീകരിക്കുക, തന്നില്‍ അര്‍പ്പിച്ച  ആ വലിയ വിശ്വാസ ത്തിന് കോട്ടം തട്ടാതെ മുന്നേറുക അതാണ്‌ ഫോര്‍ലാന്‍.
 
 
വശ്യ സുന്ദര മായ അഞ്ചു ഗോളു കളിലൂടെ  ഈ ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടുന്ന കളിക്കാരനില്‍ ഒരാള്‍ ആവാനും ഫോര്‍ലാന് കഴിഞ്ഞു. ഉറുഗ്വെ മദ്ധ്യനിര യില്‍  ഫോര്‍ലാന് ശക്തമായ പിന്തുണ നല്‍കാന്‍ ആരെങ്കിലും ഉണ്ടായിരുന്നു എങ്കില്‍ ഈ ലോക കപ്പിന്‍റെ കലാശക്കളി കളില്‍ നമ്മള്‍ ഉറുഗ്വെ എന്ന  ടീമിനെ കാണുമായിരുന്നു. ആക്രമണ ഫുട്ബോളിന്‍റെ വക്താവ് ആകുമ്പോഴും, എതിര്‍ ടീമിലെ കളിക്കാ രോട് മാന്യത പുലര്‍ത്താന്‍ കഴിയുക എന്നതാണ് ഫോര്‍ലാന്‍ എന്ന കളിക്കാരന്‍റെ ഏറ്റവും വലിയ മികവ്. 

 

 

‘ഗോള്‍ഡന്‍ ബൂട്ട്’ മുള്ളര്‍  സ്വന്തമാക്കി

 
ജര്‍മ്മന്‍ മുന്നേറ്റ നിര യില്‍  അസൂയാവഹ മായ പ്രകടനം പുറത്തെടുത്ത്‌,  ഫുട്ബോള്‍ ആരാധക രുടെ പ്രിയങ്കരനായി മാറിയ  യുവ താരം തോമസ്‌ മുള്ളര്‍  2010 ലോക കപ്പിലെ ഏറ്റവും അധികം ഗോള്‍ നേടിയ കളിക്കാരനുള്ള ഗോള്‍ഡന്‍ ബൂട്ട് സ്വന്തമാക്കി.
 
 വെസ്ലി സ്നൈഡര്‍, ഫോര്‍ലാന്‍, വിയ തുടങ്ങിയവര്‍ എല്ലാം   മുള്ളറെ പോലെ അഞ്ചു ഗോളുകള്‍ വീതം അടിച്ചവര്‍ ആണെങ്കിലും,  സാങ്കേതിക തികവാര്‍ന്ന  ഗോളുകള്‍ മുള്ളര്‍ അടിച്ചത് ആണെന്നുള്ള പരിഗണന യിലാണ്  ഈ യുവ താരം അമൂല്യമായ ഈ  നേട്ടം കൈവരിച്ചത്.
  
 
-തയ്യാറാക്കിയത്:- ഹുസൈന്‍ ഞാങ്ങാട്ടിരി

- pma

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക: ,

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ചാള്‍സ് മൂന്നാമന്‍ കിരീടം ധരിച്ചു
  • ഓസ്‌ട്രേലിയയിലും ഇ-സിഗരറ്റുകള്‍ക്ക് നിയന്ത്രണം വരുന്നു
  • ബെനഡിക്ട് പതിനാറാമൻ മാർപാപ്പയുടെ സംസ്കാരം വ്യാഴാഴ്‌ച
  • ചാള്‍സ് ശോഭ്‌രാജ് ജയില്‍ മോചിതനായി
  • ലോകകപ്പിൽ മുത്തമിട്ട് അര്‍ജന്‍റീന
  • സ്വവര്‍ഗ്ഗ വിവാഹം അമേരിക്കയില്‍ നിയമാനുസൃതം
  • ഫ്രാന്‍സ് ലോക കപ്പ് ഫൈനലിലേക്ക്
  • ലോക കപ്പ് 2022 : അര്‍ജന്‍റീന ഫൈനലിലേക്ക്
  • കൊവിഡ്-19 വൈറസ് മനുഷ്യ നിര്‍മ്മിതം : വുഹാന്‍ ലാബിലെ മുന്‍ ശാസ്ത്രജ്ഞന്‍
  • ഫിഫ ലോക കപ്പ് : ക്രൊയേഷ്യ ക്വാര്‍ട്ടറില്‍
  • ബെല്‍ജിയം പരാജയപ്പെട്ടു : ബ്രസ്സല്‍സില്‍ കലാപം
  • അര്‍ജന്‍റീനയെ തറ പറ്റിച്ച് സൗദിക്ക് മിന്നുന്ന വിജയം
  • ഖത്തര്‍ ലോക കപ്പ് 2022 ഫുട് ബോളിനു വര്‍ണ്ണാഭമായ തുടക്കം
  • ഋഷി സുനക് ബ്രിട്ടീഷ് പ്രധാന മന്ത്രി യായി ചുമതലയേറ്റു
  • ചാൾസ് മൂന്നാമന്‍റെ കിരീട ധാരണം 2023 മേയ് ആറിന്
  • രസതന്ത്ര നോബല്‍ സമ്മാനം മൂന്നു പേർക്ക്
  • ക്വാണ്ടം കമ്പ്യൂട്ടിംഗ് : ഭൗതിക ശാസ്ത്ര നോബല്‍ സമ്മാനം മൂന്നു പേര്‍ പങ്കിട്ടു
  • എലിസബത്ത് രാജ്ഞി അന്തരിച്ചു
  • സ്വതന്ത്ര വിദേശ നയം : വീണ്ടും ഇന്ത്യയെ പ്രകീര്‍ത്തിച്ച് ഇമ്രാന്‍ ഖാന്‍
  • ദിനേശ്‌ ഗുണവര്‍ധനെ ശ്രീലങ്കയുടെ പുതിയ പ്രധാന മന്ത്രി



  • വെനീസില്‍ വെള്ളപ്പൊക്കം...
    ഇന്ത്യൻ വംശജനും പത്നിക്കു...
    ഇന്ത്യക്കെതിരെ ആഞ്ഞടിച്ച്...
    ജമ്മു കശ്മീ‍ർ വിഭജനത്തിനെ...
    ജൂലിയന്‍ അസാഞ്ച് ലണ്ടനില്...
    പഴ്‌സ് എടുക്കാന്‍ മറന്ന യ...
    ചൈന ഇന്റർനെറ്റ് നശീകരണത്ത...
    മർഡോക്കിന്റെ കുറ്റസമ്മതം...
    നരേന്ദ്ര മോഡിക്ക് വിസ നൽക...
    ഈമെയിൽ ചോർത്തൽ : മർഡോക്ക്...
    മ്യാന്‍‌മറില്‍ സ്യൂചിക്ക്...
    കൊല്ലപ്പെട്ട അമേരിക്കന്‍ ...
    അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്...
    അമേരിക്കൻ സൈനിക സാന്നിദ്ധ...
    റേഡിയോ പ്രക്ഷേപണത്തിന്റെ ...
    അമേരിക്കന്‍ പോലീസ്‌ മുസ്ല...
    വിറ്റ്‌നി ഹൂസ്‌റ്റന്‍ അന്...
    ഇന്ത്യ ഇറാനോടൊപ്പം...
    ഭൂഗര്‍ഭ നദി പുതിയ ലോകാത്ഭ...
    ഡച്ചുകാരും ബുര്‍ഖ നിരോധിക...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine