ലണ്ടന്‍ : ഒളിമ്പിക്സ് 2012 ല്‍ ഗഗന്‍ നരംഗ് ഇന്ത്യക്ക് ആദ്യ മെഡല്‍ നേടി. 10 മീറ്റര്‍ എയര്‍ റൈഫ്‌ളിങ്ങില്‍ വെങ്കല മെഡല്‍ നേടിയാണ് ഗഗന്‍ നരംഗ് ഇന്ത്യയുടെ അഭിമാനമായത്.
സ്വര്‍ണ്ണം റുമാനിയന്‍ താരം അലിന്‍ ജോര്‍ജ്ജിനും വെള്ളി ഇറ്റലിയുടെ നിക്കോള കപ്രിയാനിക്കും ആണ്. എന്നാല്‍ അതേ മത്സര ഇനത്തില്‍ നില വിലെ ഒളിമ്പിക്സ് സ്വര്‍ണ്ണ മെഡല്‍ ജേതാവും, ഇന്ത്യയുടെ മെഡല്‍ പ്രതീക്ഷ യുമായ അഭിനവ് ബിന്ദ്ര പുറത്തായി.
പ്രാഥമിക റൗണ്ടില്‍ 594 പോയിന്റുകള്‍ നേടി പതിനാറാമന്‍ ആകാനേ ബിന്ദ്രക്ക് ആയുള്ളു. എന്നാല്‍ 600ല്‍ 598 പോയിന്റു കളോടെ മൂന്നാം സ്ഥാനം നേടിയാണ് നരംഗ് ഫൈനല്‍ പ്രവേശം നേടിയത്.
ഒളിമ്പിക്സ് 2012ല്‍ മെഡല്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരമായി മാറി ഗഗന്‍ നരംഗ്. ബീജിങ് ഒളിമ്പിക്സില്‍ നരംഗിന് ഫൈനലില്‍ എത്താന്‍ പറ്റിയിരുന്നില്ല. മൂന്ന് ലോക ചാമ്പ്യന്‍ ഷിപ്പുകളിലും, രണ്ട് കോമണ്‍ വെല്‍ത്ത് ഗെയിംസു കളിലുമായി എട്ട് സ്വര്‍ണ്ണം നേടിയിട്ടുണ്ട് നരംഗ് ഇതുവരെ.
ഇത് മൂന്നാം തവണ യാണ് നരംഗ് ഒളിമ്പിക്സില്‍ പങ്കെടുക്കുന്നത്. എന്നാല്‍ ആദ്യമായാണ് അദ്ദേഹത്തിന് മെഡല്‍ നേടാനാവുന്നത്.
- pma