ഇസ്ലാമാബാദ്: അഫ്ഗാനിലേക്കുള്ള നാറ്റോയുടെ വാണിജ്യ പാതകള്‍ അടച്ചതിനു പിന്നാലെ പാക് വ്യാമാതിര്ത്തിയും അമേരിക്കന്‍ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്താന്‍ ഒരുങ്ങുന്നു. പാക് പ്രധാനമന്ത്രി യൂസുഫ് റാസ ഗീലാനി ബി. ബി. സിക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. “അമേരിക്കയുമായുള്ള പ്രശ്നങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാകുന്നതു വരെ നാറ്റോ ട്രക്കുകള്‍ക്കുള്ള വിലക്ക് പിന്‍വലിക്കില്ലെന്ന് ഒന്നിച്ചാണ് ഇതുവരെ പ്രവര്‍ത്തിച്ചിരുന്നത്. ഇപ്പോള്‍ പരസ്പര വിശ്വാസം നഷ്ടപ്പെട്ടിരിക്കുന്നു. ബന്ധങ്ങള്‍ ഇനിയും മെച്ചപ്പെടുത്തേണ്ടതുണ്ട്” അദ്ദേഹം പറഞ്ഞു. അമേരിക്ക ഡ്രോണാക്രമണങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന ഷംസി വ്യോമതാവളം പാക്കിസ്താന്റെ നിര്‍ദ്ദേശ പ്രകാരം അടച്ചിരുന്നു. അമേരിക്കയും പാകിസ്ഥാനുമായുള്ള ബന്ധം ഇതോടെ കൂടുതല്‍ വഷളായിരികുക്കുകയാണ്.
-
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്, ബഹിരാകാശം, യുദ്ധം