വാഷിംഗ്ടൺ : പാക്കിസ്ഥാനുള്ള അമേരിക്കൻ സൈനിക സഹായം വെട്ടിക്കുറയ്ക്കാൻ അമേരിക്കൻ പ്രതിനിധി സഭ തീരുമാനിച്ചു. തീരുമാനം ഐകകണ്ഠേന ആയിരുന്നു. റിപബ്ളിക്കൻ സഭാംഗം ടെഡ് പോ അവതരിപ്പിച്ച പ്രമേയം 1.3 ബില്യൺ ഡോളറിന്റെ കുറവാണ് ആവശ്യപ്പെട്ടത്. എന്നാൽ ഇത് ചർച്ചയ്ക്ക് ശേഷം 650 മില്യൺ ഡോളറായി കുറച്ചു. ശബ്ദ വോട്ടോടെയാണ് പാസാക്കിയ പ്രമേയം ഇനി സെനറ്റിന്റെ അംഗീകാരത്തിനായി സമർപ്പിക്കും. ഭീകരത്യ്ക്കെതിരെയുള്ള അമേരിക്കയുടെ യുദ്ധത്തിൽ പാക്കിസ്ഥാൻ ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടിയ ടെഡ് പോ പാക്കിസ്ഥാൻ എന്ന രാഷ്ട്രം വിശ്വസിക്കാൻ കൊള്ളാത്തതും ചതിക്കാൻ മടിയില്ലാത്തതുമാണ് എന്നും പറഞ്ഞു. അമേരിക്കയുടെ സുഹൃത്തെന്ന് സ്വയം പ്രഖ്യാപിച്ച് അമേരിക്കയെ തന്നെ ആക്രമിക്കാൻ ഭീകരവാദികൾക്ക് ധന സഹായം ചെയ്യുകയാണ് പാക്കിസ്ഥാൻ. ഇനിയും ഇത് തുടരാനാവില്ല എന്ന് ടെഡ് പോ അറിയിച്ചു.
- ജെ.എസ്.
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അമേരിക്ക, തീവ്രവാദം, പാക്കിസ്ഥാന്