സഹൃദയ പുരസ്കാരങ്ങള്‍ സമ്മാനിച്ചു

July 31st, 2009

moideenkoyaദുബായ് : സലഫി ടൈംസ്‌ സ്വതന്ത്ര പത്രികയുടെ ഇരുപത്തി യഞ്ചാം വാര്‍ഷികത്തോ ടനുബന്ധിച്ച് സഹൃദയ അവാര്‍ഡ്‌ ദാനവും സ്നേഹ സംഗമവും ദുബായ് ഖിസൈസിലെ റോയല്‍ പാലസ് ഹോട്ടലിലെ നിറഞ്ഞ സദസ്സില്‍ നടന്നു. പത്ര ദൃശ്യ ശ്രാവ്യ മാധ്യമങ്ങള്‍ ഉള്‍പ്പടെ, വിവിധ വിഭാഗങ്ങളിലായി, 25 പേര്‍ക്കാണ്‌ അവാര്‍ഡ്‌ നല്‍കിയത്. കേരള റീഡേഴ്സ്‌ ആന്‍ഡ്‌ റൈറ്റേഴ്സ്‌ സര്‍ക്കിള്‍ (വായനക്കൂട്ടം) ആയിരുന്നു പരിപാടിയുടെ സംഘാടകര്‍. ഓള്‍ ഇന്ത്യ ആന്റി ഡൗറി മൂവ്മെന്‍റ്റ് സ്ഥാപക അധ്യക്ഷനും, പ്രവാസി എഴുത്തു കാരനുമായ മുഹമ്മദലി പടിയത്തിന്റെ നാലാം ചരമ വാര്‍ഷിക ത്തോടനു ബന്ധിച്ചാണ്‌ അവാര്‍ഡ് ദാനം നടത്തിയത്. യു. എ. ഇ. യിലെ മാധ്യമ സാംസ്കാരിക സാഹിത്യ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ സംബന്ധിച്ചു.
 
ഖലീജ് ടൈംസ് ഡപ്യൂട്ടി എഡിറ്റര്‍ ഐസക് ജോണ്‍ പട്ടാണിപ്പറമ്പില്‍ സഹൃദയ പുരസ്കാര സമര്‍പ്പണം ഉദ്ഘാടനം ചെയ്തു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ നാസര്‍ ബേപ്പൂര്‍ പരിപാടികള്‍ നിയന്ത്രിച്ചു. ചീഫ് കോര്‍ഡിനേറ്റര്‍ കെ. എ. ജബ്ബാരി സ്വാഗതം പറഞ്ഞു.
 
പ്രമുഖ മാധ്യമ പ്രവര്‍ത്തകനും, യു. എ. ഇ. എക്സ്ചേഞ്ച് മീഡിയ റിലേഷന്‍സ് മാനേജറുമായ കെ. കെ. മൊയ്തീന്‍ കോയ, മുഹമ്മദലി പടിയത്ത് അനുസ്മരണ പ്രഭാഷണം നടത്തി. അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ പ്രസ്ഥാനത്തിന്റെ സ്ഥാപക അധ്യക്ഷനും, ഒട്ടേറെ സ്ത്രീധന രഹിത വിവാഹങ്ങള്‍ സ്വന്തം ചിലവില്‍ നടത്തുകയും ചെയ്ത് ആ രംഗത്ത് ബോധവല്‍ക്കരണ മാതൃക ആയിരുന്നു മുഹമ്മദലി പടിയത്ത്. സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകനും, ആദ്യ കാല വാണിജ്യ പ്രവാസി പ്രമുഖനും ഗ്രന്ഥകാരനുമായ മുഹമ്മദലി പടിയത്തിനെ സംബന്ധിച്ചുള്ള ഓര്‍മ്മകള്‍ മൊയ്തീന്‍ കോയ സദസ്സുമായി പങ്കു വെച്ചു.
 
പടിയത്തിന്റെ ഓര്‍മ്മകള്‍ അനശ്വരമാക്കി കൊണ്ട്, അദ്ദേഹത്തിന്റെ പേരില്‍ ഈ പുരസ്കാര സമര്‍പ്പണം വര്‍ഷങ്ങളായി സംഘടിപ്പിക്കുന്ന മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും, സലഫി ടൈംസ് പത്രാധിപരുമായ കെ. എ. ജബ്ബാരി യുടെ നിസ്വാര്‍ത്ഥ സേവനം പ്രശംസനീയമാണ്. ഇത്ര അധികം പുരസ്കാരങ്ങള്‍ നല്‍കുന്നതിന് എതിരെ പല വിമര്‍ശനങ്ങളും ഉയര്‍ന്നപ്പോഴും, നിശ്ചയ ദാര്‍ഡ്യത്തോടെ, എല്ലാ പ്രതിബന്ധങ്ങളേയും അതിജീവിച്ച്, പുരസ്കാര ദാനം വിജയകരമായി സംഘടിപ്പിക്കുവാന്‍ കഴിഞ്ഞത് ഉദ്ദേശ ശുദ്ധിയില്‍ ഉള്ള തന്റെ അചഞ്ചലമായ വിശ്വാസം ഒന്നു കൊണ്ട് മാത്രമാണ്. കുറേ ഏറെ പേര്‍ക്ക് ലഭിക്കുന്നതില്‍ ഒന്ന് മാത്രമായി പോകുന്ന പുരസ്കാരം, തങ്ങളുടെ വില കുറയാന്‍ ഇടയാക്കും എന്ന് ഭയക്കുന്നവര്‍, പക്ഷെ, ഈ പുരസ്കാര ദാനത്തിന്റെ ഉദ്ദേശ ലക്ഷ്യം, വിവിധ രംഗങ്ങളില്‍ ഉള്ള പ്രവര്‍ത്തനത്തിനുള്ള സ്നേഹാദര പൂര്‍വമായ അംഗീകാരമാണ് എന്നത് ഓര്‍ക്കണം.
 
ഈ സ്നേഹവും സദുദ്ദേശവും മനസ്സിലാക്കിയാണ് താന്‍ ഈ പുരസ്കാരം സന്തോഷപൂര്‍വം ഏറ്റു വാങ്ങുന്നത് എന്ന് ഗള്‍ഫിലെ മാധ്യമ രംഗത്ത് സുദീര്‍ഘമായ സാന്നിധ്യവും, മാധ്യമ രംഗത്തെ സമഗ്രമായ സംഭാവനക്കുള്ള പുരസ്കാര ജേതാവുമായ കെ. പി. കെ. വേങ്ങര ചൂണ്ടിക്കാട്ടി.
 
മികച്ച സൈബര്‍ പത്ര പ്രവര്‍ത്തകനുള്ള 2009 ലെ സഹൃദയ പുരസ്കാരം e പത്രം അബുദാബി കറസ്പോണ്ടന്റ് പി. എം. അബ്ദുള്‍ റഹിമാന് ലഭിച്ചു. മികച്ച പരിസ്ഥിതി പത്ര പ്രവര്‍ത്തന ത്തിനുള്ള പുരസ്കാരം e പത്രം കോളമിസ്റ്റായ ഫൈസല്‍ ബാവക്കാണ് ലഭിച്ചത്. ഫൈസല്‍ ബാവയുടെ അതിരപ്പള്ളി പദ്ധതിയെ കുറിച്ചുള്ള ലേഖനത്തിന്, കഴിഞ്ഞ മാസം കേരള ഫോറസ്റ്റ് പ്രൊട്ടക്ടീവ് സ്റ്റാഫ് അസോസിയേഷന്‍ 2008ലെ പരിസ്ഥിതി മാധ്യമ പ്രവര്‍ത്തനത്തിനുള്ള പുരസ്ക്കാരം ലഭിച്ചിരുന്നു. ഈ ലേഖനം e പത്രത്തില്‍ ഫൈസല്‍ ബാവയുടെ പച്ച കോളത്തില്‍ “അതിരപ്പിള്ളി പദ്ധതി: വിധി കാത്ത് ചാ‍ലക്കുടി പുഴയും” എന്ന പേരില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
 

 
പ്രശസ്ത സിനിമാ തിരക്കഥാ രചയിതാവും എഴുത്തുകാരനുമായ ഇക്ബാല്‍ കുറ്റിപ്പുറം, സ്വര്‍ണം സുരേന്ദ്രന്‍, പ്രീത ജിഷി, സബാ ജോസഫ്, ജ്യോതി കുമാര്‍, എന്‍. പി. രാമചന്ദ്രന്‍ എന്നിവരാണ് പുരസ്കാര സമര്‍പ്പണം നിര്‍വഹിച്ചത്.
 
ചിരന്തന സാംസ്കാരിക വേദി പ്രസിഡണ്ട് പുന്നക്കന്‍ മുഹമ്മദലി കൃതജ്ഞത അര്‍പ്പിച്ചു.
 



-

വായിക്കുക: , ,

അഭിപ്രായം എഴുതുക »

ഉമ്മന്‍ ചാണ്ടി നാളെ ദോഹയില്‍

July 30th, 2009

പ്രതിപക്ഷ നേതാവ് ഉമ്മന്‍ ചാണ്ടി ഒരു ദിവസത്തെ സന്ദര്‍ശനത്തിനായി വെള്ളിയാഴ്ച ദോഹയിലെത്തുന്നു. കെ.സി വര്‍ഗീസ് മെമ്മോറിയല്‍ ഫൗണ്ടേഷന്‍റെ അവാര്‍ഡ്ദാന ചടങ്ങില്‍ പങ്കെടുക്കാനാണ് ഉമ്മന്‍ ചാണ്ടി ദോഹയിലെത്തുന്നത്.

ഫൗണ്ടേഷന്‍റെ മികച്ച സാമൂഹ്യ പ്രവര്‍ത്തകനുള്ള അവാര്‍ഡ് മുഹമ്മദ് ഈസക്കും മികച്ച പത്രപ്രവര്‍ത്തകനുള്ള അവാര്‍ഡ് വിവേകാനന്ദനും നല്‍കുമെന്ന് ഫൗണ്ടേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

പൊന്നോളം വിത്ത് സ്റ്റാര്‍ സിംഗേഴ്സ് – കമ്മിറ്റി രൂപീകരിച്ചു

July 30th, 2009

ബഹ്റിനില്‍ നടക്കുന്ന പൊന്നോളം വിത്ത് സ്റ്റാര്‍ സിംഗേഴ്സ് പരിപാടിയുമായി ബന്ധപ്പെട്ട് കമ്മിറ്റി രൂപീകരിച്ചു. ബഹ്റിന്‍ ഏഷ്യാനെറ്റ് ഫ്രാഞ്ചസിയുടെ എം.ഡി ഇ.വി രാജീവിന്‍റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ.വിജയന്‍ കണ്‍വീനറായുള്ള കമ്മിറ്റിയാണ് രൂപീകരിച്ചത്. അഡ്വ. പോള്‍ സെബാസ്റ്റ്യന്‍, ഹമീദ് എന്നിവരെ ജോയിന്‍റ് കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തു. ഓഗസ്റ്റ് ഏഴിന് വൈകീട്ട് ഏഴിന് ബഹ്റിന്‍ ഇന്‍റര്‍നാഷണല്‍ എക്സ് ചേഞ്ചിലാണ് പരിപാടി നടക്കുക. പൊന്നോണം വിത്ത് സ്റ്റാര്‍ സിംഗേഴ്സിന്‍റെ ടിക്കറ്റ് ലഭിക്കാന്‍ 3665 4828, 3961 5124 എന്നീ നമ്പറുകളില്‍ വിളിക്കണമെന്ന് ഇ.വി രാജീവന്‍ അറിയിച്ചു.

-

അഭിപ്രായം എഴുതുക »

അബുദാബിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഒക്ടോബര്‍ മുതല്‍

July 30th, 2009

അബുദാബിയില്‍ ഒക്ടോബര്‍ മുതല്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം നടപ്പിലാക്കിയേക്കും. ആദ്യഘട്ടത്തില്‍ ഹംദാന്‍ സ്ട്രീറ്റ്, സായിദ് സ്ട്രീറ്റ് എന്നിവിടങ്ങളിലായിരിക്കും പെയ്ഡ് പാര്‍ക്കിംഗ് നടപ്പിലാക്കുക. സ്ഥലങ്ങള്‍ക്ക് അനുസരിച്ച് മണിക്കൂറിന് രണ്ട് ദിര്‍ഹമോ മൂന്ന് ദിര്‍ഹമോ ആയിരിക്കും ചാര്‍ജ്. അബുദാബിയില്‍ താമസിക്കുന്നവരുടെ ആദ്യ കാറിന് 800 ദിര്‍ഹമായിരിക്കും ഒരു വര്‍ഷത്തേക്കുള്ള പാര്‍ക്കിംഗ് ചാര്‍ജ്. രണ്ടാമത്തെ കാറിന് വര്‍ഷത്തില്‍ 1200 ദിര്‍ഹം പാര്‍ക്കിംഗ് ചാര്‍ജായി നല്‍കേണ്ടി വരും.

-

അഭിപ്രായം എഴുതുക »

വള്ളംകളിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘവും

July 30th, 2009

ആലപ്പുഴയില്‍ നടക്കുന്ന നെഹ്രുട്രോഫി വള്ളംകളിയില്‍ പങ്കെടുക്കാന്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘവും. ജൂലി ലൂയിസിന്‍റെ നേതൃത്വത്തില്‍ പത്തംഗ സംഘമാണ് ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്ന് തുഴയെറിയുക.

തുടര്‍ച്ചയായി ഇത് നാലാം വര്‍ഷമാണ് നെഹ്രു ട്രോഫി വള്ളംകളിയില്‍ യു.എ.ഇയില്‍ നിന്നുള്ള വനിതാ സംഘം പങ്കെടുക്കുന്നത്. മൗണ്ടന്‍ ഹൈ സ്ഥാപക ജൂലി ലൂയിസിന്‍റെ നേതൃത്വത്തിലുള്ള പത്തംഗ വനിതകളാണ് ഇത്തവണ പുന്നമടക്കായലില്‍ തുഴ എറിയുന്നത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള യു.എ.ഇയില്‍ താമസിക്കുന്ന വനിതകളാണ് ഈ സംഘത്തിലുള്ളത്. സിറിയയില്‍ നിന്നുള്ള സാന്ദ്രല്ല അല്‍ ദ്രൗബി, ബ്രിട്ടീഷ് വംശജരായ ലിന്‍സെ ഗെഡ്മാന്‍, ജൂലിയ ഗെഡ്മാന്‍, അഹ് ലാം അലി, നമീബിയയില്‍ നിന്നുള്ള ഹെല്‍ഗ മേയര്‍, സൗത്ത് ആഫ്രിക്കന്‍ സ്വദേശിനികളായ ബെറീല്‍ കെയ്ത്ത്, മറീന ക്രോണെ, ഓസ്ട്രേലിയന്‍ വംശജയായ മാരീ ലൂയിസ് എന്നിവരാണ് സംഘത്തിലുള്ളത്. മലയാളിയായ ഷെറീന്‍ സൈഫുദ്ദീനും വള്ളംകളിയില്‍ പങ്കെടുക്കും. ആലപ്പുഴ ലേഡീസ് ബോട്ട് ക്ലബ് അംഗങ്ങളുമായി ചേര്‍ന്നാണ് ഇവര്‍ തുഴയെറിയുക.
തങ്ങള്‍ തികഞ്ഞ ആവേശത്തിലാണെന്നും ഇത്തവണ കീരീടം നേടുമെന്നും ജൂലി ലൂയിസ് പറഞ്ഞു.

ജയശ്രീ ട്രാവല്‍സിന്‍റെ നേതൃത്വത്തിലാണ് ഈ പത്തംഗ സംഘം നെഹ്രു ട്രോഫി വള്ളംകളിയില്‍ പങ്കെടുക്കുന്നത്. വരും വര്‍ഷങ്ങളിലും യു.എ.ഇയില്‍ നിന്നുള്ള സംഘത്തെ ഈ വള്ളംകളി മത്സരത്തില്‍ പങ്കെടുപ്പിക്കുമെന്ന് ജയശ്രീ ട്രാവല്‍സ് എം.ഡി കെ.എസ് വിക്രമന്‍ വ്യക്തമാക്കി.

യു.എ.ഇയില്‍ നിന്നുള്ള സംഘത്തിന് ആശംസകള്‍ അര്‍പ്പിക്കാനായി ഇന്ത്യന്‍ കോണ്‍സുല്‍ വേണു രാജാമണിയും എത്തിയിരുന്നു. ഇന്ത്യയിലെ ടൂറിസം വികസനത്തിന് ഇത്തരത്തിലുള്ള ശ്രമങ്ങള്‍ ഗുണം ചെയ്യുമെന്ന് വേണു രാജാമണി പറ‍ഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലി അമറിന്‍റെ നേതൃത്വത്തില്‍ യു.എ.ഇയില്‍ നിന്ന് പങ്കെടുത്ത സംഘം രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടിരുന്നു. ഹാട്രിക് വിജയം നേടാനാവാത്തതിന്‍റെ ദുഖത്തിലാണ് അന്ന് സംഘം തിരിച്ചെത്തിയത്. കഠിനമായ പരിശീലനം നടത്തുന്ന സംഘം ഇത്തവണ എന്തായാലും കിരീടം നേടുമെന്ന ദൃഢ നിശ്ചയത്തിലാണ്.

-

അഭിപ്രായം എഴുതുക »

Page 1 of 1912345...10...Last »

« Previous « റമദാനിലെ പണപ്പിരിവ്; നടപടി ശക്തമാക്കുന്നു
Next Page » അബുദാബിയില്‍ പെയ്ഡ് പാര്‍ക്കിംഗ് സംവിധാനം ഒക്ടോബര്‍ മുതല്‍ »



  • പാരമ്പര്യ തനിമയോടെ ക്രിസ്തുമസ് കരോള്‍
  • നര്‍മ്മ സന്ധ്യ ദുബായില്‍
  • കൃഷി വകുപ്പിന്റെ പ്രവാസി പദ്ധതികള്‍ പ്രഖ്യാപിച്ചു
  • അബ്ദുറഹ്മാന്‍ സലഫി ഇന്ന് അല്‍ മനാറില്‍
  • ഷാര്‍ജയില്‍ ഇന്‍ഡോ അറബ് ചിത്രകലാ ക്യാമ്പ്
  • അബുദാബി നാടകോത്സവത്തില്‍ സുവീരന്‍ മികച്ച സംവിധായകന്‍, യെര്‍മ മികച്ച നാടകം
  • സണ്‍‌റൈസ് സ്ക്കൂള്‍ വാര്‍ഷികം ആഘോഷിച്ചു
  • മികച്ച സിനിമകള്‍ പിറക്കുന്നില്ലെന്ന് ആശാ ശരത്
  • ആരോഗ്യ സെമിനാര്‍ സംഘടിപ്പിച്ചു
  • ബാബരി : കുറ്റക്കാരെ നിയമത്തിനു മുമ്പില്‍ കൊണ്ട് വരണം എസ്. വൈ. എസ്.
  • തൊഴിലാളികളുടെ പ്രശ്നത്തില്‍ ഇന്ത്യന്‍ എംബസി ഇടപെടണം എന്ന് എം.എല്‍.എ.
  • തൃശ്ശൂര്‍ പ്രവാസി കൂട്ടായ്മ ഈദ് സംഗമം 2009
  • കെ.എം.സി.സി. യും മലബാര്‍ ഗോള്‍ഡും സേവന രംഗത്ത് ഒരുമിക്കുന്നു
  • ലൗ ജിഹാദ്: ജസ്റ്റീസ് എം. ശശിധരന്‍ നമ്പ്യാരുടെ ഉത്തരവ് സ്വാഗതാര്‍ഹം
  • കഴിമ്പ്രം വിജയന്റെ ‘ചരിത്രം അറിയാത്ത ചരിത്രം’ ഇന്ന് നാടകോ ത്സവത്തില്‍
  • പ്രവാസി ഭഗീരഥ പുരസ്കാരങ്ങള്‍
  • “സൈകത ഭൂവിലെ സൌമ്യ സപര്യ” – പുസ്തക പ്രകാശനം
  • നാടകോത്സവ ത്തില്‍ സതീഷ്‌ കെ. സതീഷിന്റെ ‘അവള്‍’
  • പത്മശ്രീ എം. എ. യൂസഫലിക്ക് ഉജ്ജ്വല വിജയം
  • ഐസക് ജോണ്‍ പട്ടാണിപ്പറമ്പിലിന് “ഗോപിയോ” പുരസ്കാരം



  • Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine