Sunday, August 14th, 2011

പ്രശസ്ത നടന്‍ ഷമ്മി കപൂര്‍ അന്തരിച്ചു‍‍

shammi-kapoor-epathram

മുംബൈ: പ്രമുഖ ബോളിവുഡ്‌ നടനും സംവിധായകനുമായ ഷമ്മി കപൂര്‍ (79) അന്തരിച്ചു. മുംബൈയിലെബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ ഇന്നു പുലര്‍ച്ചെയായിരുന്നു അന്ത്യം. വൃക്കരോഗത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായുരുന്ന ഷമ്മി രണ്ടാഴ്ചയായി തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. ശ്വാസകോശത്തിലെ അണുബാധയാണ് മരണ കാരണം. 1950കളിലും 60കളിലും ഹിന്ദി സിനിമകളിലെ നിത്യഹരിത പ്രണയനായകന്‍‍ ആയിരുന്നു ഷമ്മി. 1931 ഒക്‌ടോബര്‍ 21 ന്‌ മുബൈയില്‍ കലാപാരന്പര്യമുള്ള പഞ്ചാബി ഖത്രി കുടുംബത്തിലായിരുന്നു ഷമ്മിയുടെ ജനനം. ഷംസീര്‍ രാജ്‌ കപൂര്‍ എന്നായിരുന്നു യഥാര്‍ഥ പേര്‌. ഒരു കാലത്ത്‌ ബോളിവുഡിനെ അടക്കിഭരിച്ച താരങ്ങളായ രാജ്‌ കപൂര്‍, ഷഷി കപൂര്‍ എന്നിവരുടെ സഹോദരനായിരുന്നു ഷമ്മി.

1948-ല്‍ സിനിമയിലെത്തി ഷമ്മി സിനിമയിലെത്തുന്നത് . ജൂനിയര്‍ ആര്‍ട്ടിസ്‌റ്റായായിരുന്നു രംഗപ്രവേശം. 150 രൂപയായിരുന്നു അക്കാലത്ത്‌ പ്രതിമാസ പ്രതിഫലം. പിതാവിന്റെ പൃഥ്വി തീയേറ്റുമായി നാലുവര്‍ഷം കൂടി ഷമ്മി കടന്നുപോയി. പ്രതിഫലം 300 രൂപയായി അക്കാലത്ത്‌ ഉയര്‍ന്നു. 1953-ല്‍ മഹേഷ്‌ കൗള്‍ സംവിധാനം ചെയ്‌ത ‘ജീവന്‍ ജ്യോതി’ എന്ന ചിത്രത്തിലൂടെയാണ്‌ ഹിന്ദി സിനിമയില്‍ ഷമ്മി സജീവനാകുന്നത്‌. തുംസ നഹിന്‍ ദേഖ, ദില്‍ ദേക ദേഖോ, ജംഗീള്‍ ദില്‍ തേരാ ദിവാന, പ്രൊഫസര്‍, ചൈന ടൗണ്‍, രാജ്‌കുമാര്‍, കാശ്‌മീര്‍ കി കാലി, ജന്‍വാര്‍, തീസരി മന്‍സില്‍, ആന്‍ ഈവനിംഗ്‌ ഇന്‍ പാരീസ്‌, ബ്രഹ്‌മചാരി, അന്‍ദാസ്‌, സമീര്‍, ഹീറോ, വിധാത, ലൈല മജ്നു തുടങ്ങി നിരവധി ചിത്രങ്ങള്‍. 1994-ല്‍ പുറത്തിറങ്ങിയ‘സുഖം സുഖകരം’ എന്ന മലയാളചിത്രത്തിലും അദ്ദേഹം അഭിനയിച്ചിരുന്നു. 1974-ല്‍ പുറത്തിറങ്ങിയ മനോരഞ്‌ജന്‍ എന്ന ചിത്രത്തിന്റെ നിര്‍മ്മാണവും സംവിധാനവും ഷമ്മിയായിരുന്നു. 1976-ല്‍ ബന്ദല്‍ബാസ്‌ എന്ന ചിത്രം നിര്‍മ്മിച്ചു. ബ്രഹ്‌മചാരിയിലെ അഭിനയത്തിന്‌ 1968-ല്‍ ഫിലിംഫെയറിന്റെ മികച്ച നടനുള്ള പുരസ്‌കാരവും വിധാതയിലൂടെ 1982ല്‍ മികച്ച സഹനടനുള്ള പുരസ്‌കാരവും ഷമ്മിയെ തേടിയെത്തി. 2009-ല്‍ ഫാല്‍കെ പുരസ്‌കാരവും നേടി. 2006-ല്‍ അഭിനയിച്ച സാന്റ്‌വിച്ചാണ്‌ അവസാനം പുറത്തിറങ്ങിയ ചിത്രം. 2011-ല്‍ സഹോദരന്‍ രാജ്‌കപൂരിന്റെ അനനന്തരവന്‍ രണ്‍ബീര്‍ കപൂറുമൊത്ത്‌ റോക്ക്‌ സ്‌റ്റാര്‍ എന്ന ചിത്രത്തിലും അഭിനയിച്ചിരുന്നു.

-

അനുബന്ധ വാര്‍ത്തകള്‍

  • അനുബന്ധ വാര്‍ത്തകള്‍ ഒന്നും ഇല്ല! :)

അഭിപ്രായം എഴുതുക:


* ഈ വിവരങ്ങള്‍ നിര്‍ബന്ധമാണ്

അഭിപ്രായങ്ങള്‍ ഇവിടെ മലയാളത്തില്‍ ടൈപ്പ് ചെയ്യാം. എങ്ങനെ?

Press CTRL+M to toggle between Malayalam and English.

ടൈപ്പ്‌ ചെയ്യുന്ന ഭാഷ മലയാളത്തില്‍ നിന്നും ഇംഗ്ലീഷിലേയ്ക്കും മറിച്ചും ആക്കുന്നതിന് CTRL+M അമര്‍ത്തുക.


താഴെ കാണുന്ന വാക്ക് പെട്ടിയില്‍ ടൈപ്പ്‌ ചെയ്യുക. സ്പാം ശല്യം ഒഴിക്കാനാണിത്. സദയം സഹകരിക്കുക!
Anti-Spam Image


«
«



  • ഉത്തർപ്രദേശിൽ ഇടിമിന്നൽ ദുരന്തം: 100-ലധികം പേർ മരിച്ചു
  • തമിഴ്‌നാട് നൽകുന്ന പ്രതീക്ഷ
  • തമിഴ്‌നാട്ടില്‍ ചരിത്ര നിമിഷം
  • വിജയ് മുഖ്യമന്ത്രി
  • പഞ്ചായത്ത് അഡ്വാൻസ് മെന്റ് ഇൻഡക്സ് : കേരളം രണ്ടാം സ്ഥാനത്ത്
  • ഡിജിറ്റൽ അറസ്റ്റ് : വിദ്യാ സമ്പന്നർ തട്ടിപ്പിന്‌ ഇരയാകുന്നത്‌ ഞെട്ടിക്കുന്നു
  • വനിതാ സംവരണ നിയമം പ്രാബല്യത്തിൽ വരുത്തി കേന്ദ്രം
  • സി. ബി. എസ്. ഇ. പത്താം ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു
  • മൊഹ്‌സിന കിദ്വായി അന്തരിച്ചു
  • സ്വയം നിർണ്ണയ അവകാശം ഇല്ലാതാക്കുന്ന നിയമ ഭേദഗതിക്ക് എതിരെ ട്രാൻസ് വ്യക്തികൾ സുപ്രീം കോടതിയിൽ
  • സെന്‍സസ് രണ്ട് ഘട്ടങ്ങളിൽ : ജാതി സെന്‍സസ് രണ്ടാം ഘട്ടത്തിൽ
  • കാലാവധി കഴിഞ്ഞാലും ഡ്രൈവിംഗ് ലൈസൻസ് 30 ദിവസം ഉപയോഗിക്കാം
  • കന്നി അങ്കത്തിനിറങ്ങി ടി. വി. കെ. : വിജയ് രണ്ടു മണ്ഡലങ്ങളിൽ മത്സരിക്കും
  • ഇന്ധന വില കുത്തനെ കൂട്ടി : പെട്രോളിന് അഞ്ച് രൂപയും ഡീസലിന് മൂന്ന് രൂപയും വർദ്ധിപ്പിച്ചു
  • സംസ്ഥാന നിയമ സഭാ തെരഞ്ഞെടുപ്പ് ഏപ്രിൽ ഒൻപതിന്
  • 16 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് സോഷ്യല്‍ മീഡിയ നിരോധിച്ചു
  • രാജ്യത്ത് ഇന്ധന പ്രതിസന്ധി : എൽ. പി. ജി. വിതരണ നിയന്ത്രണത്തിന് നീക്കം
  • ഇറാനു മേലുള്ള സയണിസ്റ്റുകളുടെ കടന്നു കയറ്റം : അപലപിച്ച് എസ്‌. യു. സി. ഐ. (കമ്മ്യൂണിസ്റ്റ്)
  • ജുഡീഷ്യറിയിലെ അഴിമതി പാഠ്യ വിഷയം : അതൃപ്തി പ്രകടിപ്പിച്ച് സുപ്രീം കോടതി
  • ഇനി മുതൽ ‘കേരളം’ എന്നാകും : സംസ്ഥാനത്തിന്റെ ആവശ്യം കേന്ദ്രം അം​ഗീകരിച്ചു



  • പൗരത്വം ഇല്ലാതെ ആക്കുവാന്...
    ശിവാംഗി.. നാവികസേനയുടെ ആദ...
    എയര്‍ ഇന്ത്യയും ഭാരത് പെട...
    വായു മലിനീകരണം : ഡൽഹിയിൽ ...
    സ്വവര്‍ഗ്ഗ രതിയെ നിയമ വിധ...
    മോഡിയ്ക്കെതിരെ അമിക്കസ് ക...
    ചിദംബരം പ്രതിയായില്ല...
    ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍...
    മായാവതിയുടെ പ്രതിമകള്‍ മൂ...
    മിസ്ഡ്‌ കോളുകളുടെ ഇന്ത്യ...
    സോഷ്യല്‍ നെറ്റുവര്‍ക്ക് ...
    ക്രിക്കറ്റ് സ്‌റ്റേഡിയം ക...
    മായാവതി ഉത്തര്‍പ്രദേശ്‌ വ...
    ന്യൂമോണിയ : ശിശു മരണങ്ങള്...
    ഡോ. ഭൂപെന്‍ ഹസാരിക അന്തരി...
    162 എം.പിമാര്‍ ക്രിമിനല്‍...
    ഇറോം ശര്‍മിളയുടെ നിരാഹാരം...
    ഭക്ഷ്യവില കുതിക്കുന്നു, ജ...
    പോഷകാഹാരക്കുറവ് മൂലം വന്‍...
    ടീം അണ്ണ ഒറ്റക്കെട്ട് : ‘...

    Click here to download Malayalam fonts
    Click here to download Malayalam fonts
    Your Ad Here
    Club Penguin


    ePathram Magazine