ന്യൂഡല്‍ഹി : ചാനല്‍ ചര്‍ച്ചയില്‍ മുഹമ്മദ് നബിയെ കുറിച്ച് നടത്തിയ വിവാദ പരാമര്‍ശം പിന്‍വലിച്ച് ബി. ജെ. പി. നേതാവ് നൂപുര്‍ ശര്‍മ്മ. ആരുടെയും മത വികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ല. തന്റെ വിശ്വാസത്തെ മുറിവേല്പ്പിച്ചപ്പോള് പരാമര്‍ശം നടത്തിയതാണ് എന്നും പറഞ്ഞു.
തന്റെ പ്രസ്താവന ആരെയെങ്കിലും വേദനിപ്പിച്ചു എങ്കില്‍ അത് പിന്‍വലിക്കുന്നതായും നൂപുര്‍ ശര്‍മ്മ പറഞ്ഞു. വിവാദ പരാമര്‍ശത്തെ തുടര്‍ന്നുള്ള വ്യാപക പ്രതിഷേധ ത്തിനു പിന്നാലെയാണ് ബി. ജെ. പി. യില്‍ നിന്നും നൂപുര്‍ ശര്‍മ്മയെ സസ്പെന്‍ഡ് ചെയ്തത്.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: bjp, ഇന്ത്യന്‍ രാഷ്ട്രീയം, ഇന്ത്യന്‍ രാഷ്ട്രീയ നേതാക്കള്‍, പ്രതിഷേധം, മതം, വിവാദം, സ്ത്രീ