
ശ്രീഹരിക്കോട്ട : ഇന്ത്യയുടെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകരാനുള്ള ദൌത്യവുമായി ഇന്നലെ (ശനിയാഴ്ച) ആകാശത്തേക്ക് കുതിച്ചുയര്‍ന്ന റോക്കറ്റ് ഏതാനും നിമിഷങ്ങള്‍ക്കകം പൊട്ടിത്തെറിച്ചത് ഇന്ത്യന്‍ ശാസ്ത്ര സമൂഹത്തെ ഒരു നിമിഷം നിരാശരാക്കിയെങ്കിലും ഈ പരാജയം ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ പരിഷ്കരണ പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിക്കില്ല എന്ന് ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ കേന്ദ്രം തലവന്‍ ഡോ. കെ. രാധാകൃഷ്ണന്‍ അറിയിച്ചു. ബാങ്കിംഗ്, വിദ്യാഭ്യാസം, ആരോഗ്യ രംഗം എന്നിങ്ങനെ സുപ്രധാന മേഖലകളിലെ വാര്‍ത്താ വിനിമയ സംവിധാനങ്ങള്‍ മെച്ചപ്പെടുത്താനുള്ള 36 ട്രാന്‍സ്പോണ്ടറുകളായിരുന്നു പൊട്ടിത്തെറിച്ച റോക്കറ്റ് ജി. എസ്. എല്‍. വി. എഫ് – 06 (GSLV – Geo Geo-synchronous Satellite Launch Vehicle – F-06) വഹിച്ച ഉപഗ്രഹമായ ജി സാറ്റ് 5 – പി (GSAT-5P) യില്‍ ഉണ്ടായിരുന്നത്.
എന്നാല്‍ അടുത്ത ഏതാനും വര്‍ഷങ്ങള്‍ക്കുള്ളില്‍ വിക്ഷേപിക്കുന്ന നിരവധി ഉപഗ്രഹങ്ങള്‍ ഈ നഷ്ടം നികത്തുമെന്ന് ഡോ. രാധാകൃഷ്ണന്‍ അറിയിച്ചു. 24 ട്രാന്‍സ്പോണ്ടറുകളുമായി 2011 മാര്‍ച്ച് മാസത്തോടെ ഫ്രഞ്ച് ഗയാനയില്‍ നിന്നും വിക്ഷേപിക്കുന്ന ജി സാറ്റ് – 8, അതിനെ തുടര്‍ന്ന് വിക്ഷേപിക്കാനിരിക്കുന്ന ജി സാറ്റ് – 9, ജി സാറ്റ് – 10, ജി സാറ്റ് – 12 എന്നീ ഉപഗ്രഹങ്ങള്‍ ഇന്ത്യയുടെ വാര്‍ത്താ വിനിമയ രംഗത്തെ ശക്തിപ്പെടുത്തും എന്ന് അദ്ദേഹം വ്യക്തമാക്കി.
ഇപ്പോള്‍ സംഭവിച്ച വിക്ഷേപണ പരാജയം കേവലം ഒരു ആകസ്മികത മാത്രമാണ് എന്ന് വെളിപ്പെടുത്തിയ അദ്ദേഹം റോക്കറ്റിന്റെ രൂപകല്‍പ്പനയില്‍ സംഭവിച്ച പിഴവ് അല്ലാത്തതിനാല്‍ ഇത് ഗൌരവമേറിയ ഒരു വിഷയമല്ല എന്നും വിശദീകരിച്ചു.



ന്യൂഡല്‍ഹി: ഡോളറും ($), യൂറോയും (€) പോലെ ഇന്ത്യന്‍ രൂപയ്‌ക്കും ഇനി സ്വന്ത മായി ഒരു ചിഹ്നം. ദേവ നാഗരി ലിപി യിലെ ‘ര’ (र) എന്ന അക്ഷര വും ഇംഗ്ലീ ഷിലെ ‘R‘ എന്ന അക്ഷര വും ചേര്‍ത്താണ് പുതിയ ചിഹ്നം ഉണ്ടാക്കിയത്.
ഈജിപ്റ്റ് : മൊബൈല്‍ ഫോണ്‍ ഉപയോക്താ ക്കള്‍ക്കായി ഈജിപ്റ്റിലെ ടെലിഫോണ്‍ റെഗുലേറ്ററി അതോറിറ്റി പെരുമാറ്റ ചട്ടങ്ങള്‍ പുറപ്പെടുവിച്ചു. ഫോണ്‍ മറ്റുള്ളവര്‍ക്ക് ശല്യമാകാതെ എങ്ങനെ ഉപയോഗിക്കാം എന്നതാണ് പെരുമാറ്റ ചട്ടത്തിന്റെ കാതല്‍. ഫോണ്‍ എപ്പോള്‍ ഓണ്‍ ചെയ്യണം, ഓഫ് ചെയ്യേണ്ടത് ഏത് സാഹചര്യത്തില്‍ എന്ന് തുടങ്ങി റിംഗ് ടോണുകളുടെ നിയന്ത്രണവും ഉച്ചത്തില്‍ സംസാരിച്ച് മറ്റുള്ളവരെ ശല്യപ്പെടുത്തുന്നതും ഇതില്‍ വിലക്കിയിട്ടുണ്ട്. മറ്റുള്ളവരുടെ ഫോട്ടോ അവരുടെ അനുമതി ഇല്ലാതെ എടുക്കരുത്. അശ്ലീല ഫോട്ടോകള്‍ അയക്കരുത്. അശ്ലീല പദങ്ങള്‍ ഉള്ള മെസേജുകള്‍ അയക്കരുത്. റോംഗ് നമ്പറുകള്‍ വന്നാല്‍ ക്ഷമയോടെ കൈകാര്യം ചെയ്യാന്‍ ഉപദേശിക്കുന്നതിനോടൊപ്പം അറിയാത്ത നമ്പറുകളില്‍ നിന്നും വരുന്ന കോളുകള്‍ ഒഴിവാക്കാനും നിര്‍ദ്ദേശമുണ്ട്. മറ്റുള്ളവര്‍ ഉറങ്ങുന്ന സമയത്ത് അവരെ ഫോണില്‍ വിളിച്ച് ശല്യപ്പെടുത്തുന്നതും ഒഴിവാക്കണം.
ഒരു ദിവസത്തെ കഠിനാധ്വാനത്തിനു ശേഷം ലഭിച്ച വിശ്രമ വേളയില്‍ എന്‍ഡവര്‍ കമാന്‍ഡര്‍ തന്റെ പതിനായിര കണക്കിന് ആരാധകരുടെ ചോദ്യങ്ങള്‍ക്ക് തന്റെ ട്വിറ്റര്‍ പേജിലൂടെ മറുപടി നല്‍കി. പരീക്ഷണ സാമഗ്രികള്‍ അടങ്ങിയ വാഹിനി എന്‍ഡവറില്‍ നിന്നും നിലയത്തിലേക്ക് മാറ്റുക എന്ന ശ്രമകരമായ ദൌത്യം പൂര്‍ത്തിയാക്കാന്‍ ഏഴ് ശൂന്യാകാശ യാതികര്‍ക്ക് മണിക്കൂറുകളുടെ കഠിനാധ്വാനം തന്നെ വേണ്ടി വന്നു. ഇതിനു ശേഷം ഇവര്‍ക്ക് അനുവദിച്ച വിശ്രമ വേളയിലാണ് എന്‍ഡവറിന്റെ കമാന്‍ഡര്‍ മാര്‍ക്ക് പോളന്‍സ്കി ട്വിറ്ററിലൂടെ തന്റെ 37,000 ത്തിലധികം അനുയായികളുടെ ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയത്. തങ്ങളുടെ ജോലി വിജയകരമായി പൂര്‍ത്തിയാക്കിയതായി അദ്ദേഹം തന്റെ ട്വിറ്റര്‍ പേജില്‍ അറിയിച്ചു. മൈക്രോബ്ലോഗിങ് സങ്കേതം ഉപയോഗിച്ച് പൊതു ജനത്തിന് ബഹിരാകാശ ഗവേഷണത്തില്‍ താല്പര്യം ജനിപ്പിക്കുവാന്‍ വേണ്ടി എന്‍ഡവര്‍ ദൌത്യത്തിന്റെ പരിശീലന കാലത്താണ് മാര്‍ക്ക് പോളിന്‍സ്കി തന്റെ 

























