പിറവം: നിയമസഭാ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യു. ഡി. എഫ് സ്ഥാനാര്‍ഥി മുന്‍ മന്ത്രി ടി. എം. ജേക്കബിന്റെ മകന് കൂടിയായ അനൂപ് ജേക്കബ് തകര്‍പ്പന്‍ ജയം വിജയിച്ചു. 12071 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ ആണ് അദ്ദേഹം എല്‍. ഡി. എഫ് സ്ഥാനാര്‍ഥിയായ എം. ജെ. ജേക്കബിനെ പരാജയപ്പെടുത്തിയത്. 82757 വോട്ടുകളാണ് അനൂപ് ജേക്കബ് നേടിയത്. എം. ജെ ജേക്കബ് 70686 വോട്ടുകള്‍ നേടിയപ്പോള്‍ ബി. ജെ. പി സ്ഥാനാര്‍ഥി 3241 വോട്ടുകള്‍ നേടി. അനൂപ് വോട്ടെണ്ണലിന്റെ എല്ലാ ഘട്ടങ്ങളിലും വ്യക്തമായ മേല്‍ക്കൈ നിലനിര്‍ത്തി. ടി. എം. ജേക്കബിന്റെ നിര്യാണം മൂലമാണ് പിറവം മണ്ഡലത്തില്‍ വേണ്ടിവന്നത്.
- ഫൈസല്‍ ബാവ
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്