തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ഇല്ലാത്ത അവസ്ഥയാണ് ഉള്ളതെന്ന് സി. പി. എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍. വര്‍ഗ്ഗീയതയും സാമുദായിക വികാരവും ഇളക്കിവിടുകയാണ് മുസ്ലിം ലീഗ് ചെയ്യുന്നതെന്നും,തീവ്രവാദ വിഭാഗമായി ലീഗ് മാറിയിരിക്കുന്നുവെന്നും പറഞ്ഞ പിണറായി ലീഗില്‍ തീവ്രവാദികള്‍ നുഴഞ്ഞു കയറിയിരിക്കുകയാണെന്നും വ്യക്തമാക്കി. ഇവരെ പുറന്തള്ളാനല്ല മറിച്ച് സംരക്ഷിക്കുവാനാണ് ലീഗ് നേതൃത്വം ശ്രമിക്കുന്നതെന്ന് പിണറായി കുറ്റപ്പെടുത്തി. മുസ്ലിം ലീഗിന്റെ ഹുങ്കിനു മുന്നില്‍ കോണ്‍ഗ്രസ്സ് അടിയറവു പറയുകയാണെന്നും കര്‍ഷക ആത്മഹത്യയെ കുറിച്ചോ കാര്‍ഷിക രംഗത്തെ തകര്‍ച്ചയെ കുറിച്ചോ ആലോചിക്കുവാന്‍ സര്‍ക്കാരിനു സമയമില്ലെന്നും അദ്ദേഹം പറഞ്ഞു. കര്‍ഷക സംഘം സംഘടിപ്പിച്ച ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു പിണറായി.
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍