തിരുവനന്തപുരം: രാജ്യസഭയിലേക്കുള്ള ഇടതു മുന്നണി സ്ഥാനാര്‍ഥിയായി സി. പി. എം. സംസ്ഥാന സമിതിയംഗം സി. പി. നാരായണന് മത്സരിക്കും. സി.പി.എമ്മിന് നീക്കിവെച്ച സീറ്റാണിത്. നിലവില്‍ പി. ആര്. രാജന് (സി. പി. എം.), കെ. ഇ. ഇസ്മയില്‍ (സി. പി. ഐ.) എന്നിവരുടെ ഒഴിവിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിലേയ്ക്കാണ് ചിന്തയുടെ പത്രാധിപരായ നാരായണനെ സംസ്ഥാന നേതൃത്വം തെരഞ്ഞെടുത്തത് വി.എസ്. മുഖ്യമന്ത്രിയായിരുന്നപ്പോള്‍ അദ്ദേഹത്തിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായിരുന്നു നാരായണന്. 1987, 1991 കാലത്ത് എം. എല്‍. .എ യിരുന്നു .ആസൂത്രണ ബോര്‍ഡ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്
- ലിജി അരുണ്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്