തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഉപ തെരഞ്ഞെടുപ്പില്‍ ഇടതു മുന്നണി സ്ഥാനാര്‍ഥി എഫ് ലോറന്‍സിന് ഇടതു കോട്ടയില്‍ പോലും വോട്ടു കുറഞ്ഞ തിനെക്കുറിച്ച് ബൂത്തു തലത്തില്‍ തന്നെ പരിശോധിക്കുമെന്ന് ടി. ശിവദാസമേനോന് പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയുടെ വോട്ടുകള്‍ മറിച്ചെന്ന ആരോപണം ശരിയ്യല്ലെന്നും അങ്ങനെ ആരെങ്കിലും ആവശ്യപ്പെട്ടാല്‍ ഉടന്‍ അണികള്‍ വോട്ട് മറിച്ചു ചെയ്യുമെന്ന് കരുതുന്നില്ല. കിട്ടേണ്ട വോട്ടുമുഴുവന്‍ ഇടതു മുന്നണി സ്ഥാനാര്‍ഥിക്ക് കിട്ടിയിട്ടുണ്ടാകില്ല. അതിനര്‍ത്ഥം വോട്ടുചോര്‍ത്തി എന്നല്ല. വി.എസിന്റെ ഒഞ്ചിയം സന്ദര്‍ശനം ഫലത്തെ ബാധിച്ചിട്ടുണ്ടോയെന്നും പരിശോധിക്കും. എന്നാല്‍ ഒഞ്ചിയം സന്ദര്‍ശനം യാദൃശ്ചികമാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
- ന്യൂസ് ഡെസ്ക്
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്