കൊച്ചി: പറവൂര്‍ പെണ്‍വാണിഭക്കേസില്‍ സി.പി.എം നേതാവ് ക്രൈംബ്രാഞ്ചിനു കീഴടങ്ങി. പുത്തന്‍കുരിശ് ലോക്കല്‍ കമ്മറ്റി അംഗവും കൊച്ചിന് റിഫൈനറി ജീവനക്കാരനുമായ കെ.എം.എല്‍ദോയാണ് ക്രൈംബ്രാഞ്ച് ഓഫീസില്‍ നേരിട്ട് കീഴടങ്ങിയത്. പെണ്‍കുട്ടിയെ പീഠിപ്പിക്കുന്നതിനായി തിരുവനന്തപുരത്തേക്ക് കൊണ്ടു പോകുവാന്‍ എല്‍ദോയുടെ കാറ് ഉപയോഗിച്ചതായി കണ്ടെത്തിയിരുന്നു. ഈ കാര്‍ കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പെണ്‍കുട്ടിയെ പീഠിപ്പിച്ച കേസില്‍ മറ്റൊരു സി.പി.എം നേതാവ് കഴിഞ്ഞ ദിവസം അറസ്റ്റില്‍ ആയിരുന്നു. സി.പി.എം ലോക്കല്‍ കമ്മറ്റി സെക്രട്ടറിയായിരുന്ന തോമസ് വര്‍ഗ്ഗീസാണ് നേരത്തെ അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പം സ്വരാജ് എന്നൊരു ഡ്രൈവറേയും അറസ്റ്റ് ചെയ്തിട്ടുണ്ട്. പെണ്‍വാണിഭക്കേസില്‍ അറസ്റ്റിലായതിനെ തുടര്‍ന്ന് തോമസ് വര്‍ഗ്ഗീസിനെ ലോക്കല്‍ സെക്രട്ടറി സ്ഥാനത്തു നിന്നും സി.പി.എം നീക്കിയിരുന്നു.
- എസ്. കുമാര്‍
രാഷ്ട്രീയ പിന്‍ബലം ഉണ്ടെങ്കില്‍ ഈ കാലത്ത് എന്തും ആകാം എന്നാണ് ചിലരുടെ ധാരണ. അതിന്റെ അനുഭവം ആണ് നമ്മള് ഈ കേള്‍ക്കുന്നത്. സി. പി. എം. കാരന്റെ കുറെ ലോക്കല്‍ ഏരിയ സെക്രട്ടറിമാര്‍. പൊതുജനം ഇവനെ ഒക്കെ ശരിക്കും പെരുമാറുകയാണ് വേണ്ടത്!