കൊല്ലം : കൊല്ലത്തെ കടല്‍ തീരത്ത് ഉച്ചയോടെ ശക്തമായ കടല്‍ ക്ഷോഭം ഉണ്ടായി. പലയിടത്തും രണ്ടു മീറ്ററില്‍ അധികം ഉയരത്തില്‍ തിരമാലയടിച്ചു. ശക്തമായ തിരയിളക്കത്തില്‍ പെട്ട് കൂട്ടിയിടിച്ച രണ്ടു വള്ളങ്ങള്‍ തകര്‍ന്നു. ഇതിലുണ്ടായിരുന്നവരെ മറ്റു വള്ളക്കാര്‍ രക്ഷിക്കുകയായിരുന്നു. പരിക്കേറ്റവരെ കൊല്ലത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ തൃക്കുന്നപ്പുഴ സ്വദേശി അംബുജാക്ഷന്‍ ജില്ലാ ആശുപത്രിയില്‍ വെച്ച് മരിച്ചു. കടലില്‍ പോയവര്‍ ഉടനെ തിരിച്ചു വരണമെന്ന് അധികൃതര്‍ മുന്നറിയിപ്പു നല്‍കി.
- എസ്. കുമാര്‍
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: അപകടം, കാലാവസ്ഥ