തിരുവനന്തപുരം : മുങ്ങിമരണ അവബോധ ദിന ആചരണത്തിന്റെ ഭാഗമായി ഹയർ സെക്കൻഡറി വിദ്യാർത്ഥികൾക്കായി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് ഇ- പോസ്റ്റർ രചനാ മത്സരം സംഘടിപ്പിക്കുന്നു.
പരമാവധി അഞ്ച് പേർ അടങ്ങുന്ന ഗ്രൂപ്പുകൾ സ്കൂളിന് സമീപത്തെ മുങ്ങി മരണ സാദ്ധ്യതാ ചരിത്രമുള്ള ഒരു ജലാശയത്തിന്റെ പോസ്റ്റർ തയ്യാറാക്കി പ്രധാന അദ്ധ്യാപകന്റെ സാക്ഷ്യ പത്രം സഹിതം ഐ. എൽ. ഡി. എം. ഫേയ്സ് ബുക്ക്, ഇൻസ്റ്റഗ്രാം പേജു കളിൽ PNG, JPEG ഫോർമാറ്റുകളില്‍ ഈ മാസം 25 നു മുന്‍പായി സമർപ്പിക്കണം. ഇ- മെയില്‍ : training.ildm @ gmail. com
കൂടുതൽ വിവരങ്ങൾക്ക് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ഡിസാസ്റ്റർ മാനേജ്മെന്റ് പോര്‍ട്ടലിലെ ന്യൂസ് പേജ് സന്ദർശിക്കുക.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: കല, കുട്ടികള്‍, വിദ്യാഭ്യാസം, സാമൂഹികം, സാഹിത്യം