ശ്വാസ കോശ സംബന്ധമായ അണു ബാധകൾ തടയുന്നതിന് മരുന്നുകൾ ഉപയോഗിക്കാതെ ഉള്ള പ്രതിരോധ പ്രവർത്തനങ്ങൾ ശക്തിപ്പെടുത്തുവാന്‍ മാർഗ്ഗ രേഖ പുറത്തിറക്കി. ഉയർന്ന പ്രതിരോധ ശേഷി ഉള്ള വരിലും ആർജ്ജിത പ്രതിരോധ ശേഷി ഉള്ള വരിലും പുതിയ കൊവിഡ് വകഭേദങ്ങൾ അണു ബാധ ഉണ്ടാക്കും. ലോകമെമ്പാടും കൊവിഡ്, ഇൻഫ്ളുവൻസ തുടങ്ങിയ ശ്വാസ കോശ രോഗങ്ങൾ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തിൽ മരുന്നുകൾ ഉപയോഗിക്കാതെ തന്നെ ഇവയെ ഏറ്റവും ഫല പ്രദമായി പ്രതിരോധിക്കുക യാണ് ലക്ഷ്യം.
കേരളത്തിൽ കൊവിഡ് കേസുകൾ കുറഞ്ഞിരിക്കുന്ന സമയമാണ്. എന്നാൽ ആഘോഷ നാളു കളിലെ ആളുകളുടെ കൂടിച്ചേരലുകളും പുതിയ വകഭേദങ്ങൾ പരക്കുന്നതിലൂടെയും കൊവിഡ് പോസിറ്റീവ് കേസുകൾ വര്‍ദ്ധിക്കുവാൻ സാദ്ധ്യതയുണ്ട്. അതിനാൽ വൈറസുകളാല്‍ ഉണ്ടാകുന്ന എല്ലാത്തരം ശ്വാസകോശ രോഗങ്ങളേയും തടയാൻ വേണ്ടിയാണ് മാർഗ്ഗരേഖ ഇറക്കിയത് എന്നും ആരോഗ്യ വകുപ്പു മന്ത്രി അറിയിച്ചു.
മാസ്ക് ധരിക്കൽ, ശാരീരിക അകലം പാലിക്കൽ, കൈകളുടെ ശുചിത്വം, ശ്രദ്ധയോടെയുള്ള ചുമ, തുമ്മൽ, വായു സഞ്ചാരം ഉള്ള മുറികൾ തുടങ്ങിയ ഔഷധേതര ഇടപെടലുകളിലൂടെ രോഗ സാദ്ധ്യത വളരെ അധികം കുറക്കുവാന്‍ കഴിയും.
ഇൻഫ്ളുവൻസയുടെ രോഗ ലക്ഷണങ്ങളും കൊവിഡ് രോഗ ലക്ഷണങ്ങളും സമാനമാണ്. ഇത് കൂടുതൽ തീവ്രമായി ബാധി ക്കുന്നത് പ്രായമായവരേയും മറ്റ് അനുബന്ധ രോഗം ഉള്ളവരേയുമാണ്. വൈറസുകൾ കാരണമുള്ള ശ്വാസ കോശ സംബന്ധമായ രോഗങ്ങൾ മൂലമുണ്ടാകുന്ന ഗുരുതര പ്രശ്നങ്ങളും മരണങ്ങളും ഒഴിവാക്കാൻ വേണ്ടിയാണ് ഇത്തരമൊരു ഇടപെടൽ നടത്തുന്നത്. P R D , influenza
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, എതിര്‍പ്പുകള്‍, വൈദ്യശാസ്ത്രം, സാമൂഹ്യക്ഷേമം