തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളി ലേക്കുള്ള കൊവിഡ് വാക്സിൻ വിതരണം ആരംഭിച്ചു എന്ന് ആരോഗ്യ വകുപ്പു മന്ത്രി കെ. കെ. ശൈലജ ടീച്ചർ അറിയിച്ചു.
സംസ്ഥാനത്ത് ആകെ 4,33,500 ഡോസ് വാക്സിനു കളാണ് എത്തിയത്. പൂനെ സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയിൽ നിന്നുള്ള കൊവിഷീൽഡ് വാക്സിനുകൾ വിമാന മാർഗ്ഗം തിരുവനന്തപുരത്തും കൊച്ചി യിലും എത്തിച്ചത്.
കൊച്ചിയില്‍ എത്തിച്ച 1,80,000 ഡോസ് വാക്സിനുകൾ എറണാകുളം റീജിയണൽ വാക്സിൻ സ്റ്റോറിലും 1,19,500 ഡോസ് വാക്സിനുകൾ കോഴിക്കോട് റീജിയണൽ വാക്സിൻ സ്റ്റോറിലും തിരുവനന്ത പുരത്ത് എത്തിച്ച 1,34,000 ഡോസ് വാക്സിനു കൾ തിരുവനന്തപുരത്തെ റീജിയണൽ വാക്സിൻ സ്റ്റോറിലും എത്തിച്ചിട്ടുണ്ട്. കോഴിക്കോട് വന്ന വാക്സിനിൽ നിന്നും 1,100 ഡോസ് വാക്സിനുകൾ മാഹിയിലേക്ക് ഉള്ളതാണ് എന്നും മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് ജനുവരി 16 ശനിയാഴ്ച മുതല്‍ ആദ്യ ഘട്ടം എന്ന നിലയില്‍ 133 കേന്ദ്ര ങ്ങളില്‍ വാക്സിനേഷൻ നടക്കുന്നത്. എല്ലാ കേന്ദ്ര ങ്ങളിലും കൊവിഡ് വാക്സി നേഷനു വേണ്ടി വിപുലമായ സംവി ധാന ങ്ങളാണ് സജ്ജമാക്കി വരുന്നത്. ഇതു വരെ 3,68,866 പേരാണ് രജിസ്റ്റർ ചെയ്തത്. സർക്കാർ മേഖല യിലെ 1,73,253 പേരും സ്വകാര്യ മേഖല യിലെ 1,95,613 പേരുമാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത് എന്നും മന്ത്രി അറിയിച്ചു.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: covid-19, kerala-government-, ആരോഗ്യം, മനുഷ്യാവകാശം, വൈദ്യശാസ്ത്രം, സാമൂഹികം, സാമൂഹ്യക്ഷേമം