
വി. ഡി. സതീശനെ കേരളത്തിന്റെ മുഖ്യമന്ത്രിയായി എ. ഐ. സി. സി. ഔദ്യോഗികമായി പ്രഖ്യാപിച്ചു. നിയമ സഭാ തെരഞ്ഞെടുപ്പ് ഫലം മെയ് നാലിന് പുറത്ത് വന്നു പത്ത് നാളുകൾ നീണ്ട കാത്തിരിപ്പിന് ശേഷമാണ് കോൺഗ്രസ്സ് കേന്ദ്ര നേതൃത്വം വി. ഡി. സതീശനെ മുഖ്യ മന്ത്രിയായി പ്രഖ്യാപിച്ചത്.
ഏപ്രിൽ 9 ന് നടന്ന നിയമ സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തെ തറ പറ്റിച്ച് 102 സീറ്റുകൾ നേടി ഉജ്ജ്വല വിജയം കൈവരിച്ച ഐക്യ ജനാധി പത്യ മുന്നണിയുടെ ചരിത്ര വിജയത്തിനു നേതൃത്വം നൽകിയ വി. ഡി. സതീശനുള്ള അംഗീകാരം കൂടി യാണ് ഈ മുഖ്യമന്ത്രി പദം. മെയ് 18 തിങ്കളാഴ്ച വി. ഡി. സതീശന്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കും.
- pma
അനുബന്ധ വാര്‍ത്തകള്‍
വായിക്കുക: kerala-government-, എതിര്‍പ്പുകള്‍, കേരള രാഷ്ട്രീയം, കേരള രാഷ്ട്രീയ നേതാക്കള്‍, തിരഞ്ഞെടുപ്പ്, വിവാദം, സാമൂഹികം




























